ആദ്യമായി ചുംബിച്ച പുരുഷന്‍ രണ്‍ബീര്‍ ആണെന്ന് ദീപിക; ഇതെന്തൊരു തള്ളാണെന്ന് സോഷ്യല്‍ മീഡിയ
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ദീപികയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ദീപികയുടെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. ഒരുകാലത്ത് ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ജനപ്രീയ ജോഡിയായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും.
വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് ആ പ്രണയ ബന്ധം അവസാനിപ്പിക്കുന്നത്. മോശം അവസ്ഥയിലായിരുന്നു രണ്‍ബീറും ദീപികയും പിരിഞ്ഞത്. പിന്നീട് കോഫി വിത്ത് കരണില്‍ വച്ച് ദീപിക പരസ്മയായി തന്നെ രണ്‍ബീറിനെ പരിഹസിക്കുകയും ചെയ്തിരുന്നു. എന്തായാലും കാലാന്തരത്തില്‍ രണ്‍ബീറും ദീപികയും സുഹൃത്തുക്കളായി മാറി. ഇന്ന് വളരെ അടുത്ത സുഹൃത്തുക്കളാണ് രണ്‍ബീറും ദീപികയും.

ഇതിനിടെ ഇപ്പോഴിതാ രണ്‍ബീറും ദീപികയും ഒരുമിച്ചെത്തിയൊരു പരിപാടിയില്‍ നിന്നുമുള്ളൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. രണ്‍ബീറും ദീപികയും പ്രണയത്തിലായിരുന്ന കാലത്തെ വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയില്‍ എപ്പോഴാണ് ആദ്യത്തെ ചുംബനം എന്നാണ് താരങ്ങളോട് ചോദിക്കുന്നത്. ഇതിന് രണ്‍ബീര്‍ നല്‍കിയ മറുപടി സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്നായിരുന്നു. ആരായിരുന്നു, ടീച്ചര്‍ ആയിരുന്നുവോ എന്ന് ദീപിക തിരിച്ച് ചോദിക്കുന്നുമുണ്ട്.
പിന്നാലെ ഇതേ ചോദ്യം ദീപികയോടായി ചോദിക്കുകയാണ്. ഉടനെ തന്നെ രണ്‍ബീര്‍ ഇടപെടുകയും ദീപിക ആരേയും ചുംബിച്ചിട്ടില്ലെന്ന് പറയുകയും ചെയ്യുകയാണ്. എന്നാല്‍ ദീപിക രണ്‍ബീറിന് നേരെ വിരല്‍ ചൂണ്ടുകയായിരുന്നു ചെയ്തത്. താന്‍ ആദ്യമായി ചംബിച്ചത് രണ്‍ബീറിനെ ആണെന്ന തരത്തിലായിരുന്നു ദീപികയുടെ മറുപടി. എന്നാല്‍ ഈ വീഡിയോ വൈറലായതോടെ ദീപികയ്‌ക്കെതിരെ നിരവധി പേരാണ് വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി എത്തിയിരിക്കുന്നത്.
ദീപിക നുണ പറയുകയാണ്, രണ്‍ബീറിന് മുമ്പ് തന്നെ ദീപികയ്ക്ക് അഞ്ചാറ് കാമുകന്മാരുണ്ടായിരുന്നു. നുണയ്ക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് ദീപികയാണ്, പോ നുണച്ചീ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. അതേസമയം പരിഹാസങ്ങള്‍ക്കിടെ ദീപികയ്ക്ക് വേണ്ടി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ദീപിക രണ്‍ബീറിന് നേരെ വിരല്‍ചൂണ്ടിയത് രണ്‍ബീര്‍ പറയുന്നത് കേള്‍ക്കാന്‍ വേണ്ടിയാണെന്നും രണ്‍ബീര്‍ അങ്ങനെ പറയാന്‍ കാരണം കൂടുതല്‍ ചോദിച്ച് ദീപികയെ ബുദ്ധിമുട്ടിക്കാതിരിക്കാനാണെന്നുമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം ഇതെല്ലാം വളരെ സ്വകാര്യമായ കാര്യമാണെന്നും പരിധി വിട്ടുള്ള ഇത്തരം ചോദ്യങ്ങള്‍ പ്രത്യേകിച്ചും ഒരു സ്ത്രീയോട് ചോദിക്കുന്നത് ശരിയല്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.
രണ്‍ബീറുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ദീപിക രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം. രണ്‍ബീര്‍ പിന്നീട് കത്രീന കൈഫുമായി പ്രണയത്തിലായി. എന്നാല്‍ ആ ബന്ധവും പിന്നീട് അവസാനിക്കുകയായിരുന്നു. തുടര്‍ന്നാണ് രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ടുമായി പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.


Click it and Unblock the Notifications