For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയതകര്‍ച്ച മറക്കാന്‍ തുടങ്ങിയ പരീക്ഷണം; ഒടുവില്‍ കട്ട സീരിയസ് പ്രണയത്തിലേക്ക് രണ്‍വീറും ദീപികയും

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ബോളിവുഡിലെ ഏറ്റവും തിരക്കേറിയ രണ്ട് താരങ്ങള്‍. ഓണ്‍ സ്‌ക്രീനിലെ ജോഡി പൊരുത്തം ആരാധകരുടെ പ്രിയപ്പെട്ടവരാക്കി മാറ്റിയ രണ്‍വീറും ദീപികയും മൂന്ന് കൊല്ലം മുമ്പ് ജീവിതത്തിലും ഒരുമിച്ചു. ഇന്ന് ബോളിവുഡിലെ പവര്‍ കപ്പിളാണ് ദീപികയും രണ്‍വീറും. ലോകമെമ്പാടും ആരാധകരുള്ള, ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായകനും നായികയുമാണ് രണ്‍വീറും ദീപികയും.

  കുറുമ്പ് നോട്ടവുമായി ശ്രുതി രജനികാന്ത്, ചിത്രം വൈറലാവുന്നു

  ആരാധകര്‍ ഏറെ ആഘോഷിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത പ്രണയ ജോഡിയാണ് ദീപികയും രണ്‍വീറും. 2013 ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം രാം ലീലയുടെ ലൊക്കേഷനില്‍ വച്ചാണ് ദീപികയു രണ്‍വീറും സുഹൃത്തുക്കളാകുന്നതും ആ സുഹൃത്തും പ്രണയമായി വളരുന്നതും. പിന്നീട് ഇരുവരും വീണ്ടും ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. പ്രണയം വിവാഹത്തിലേക്ക് എത്തി. വിദേശത്ത് വച്ചായിരുന്നു ദീപികയുടേയും രണ്‍വീറിന്റേയും വിവാഹം. വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹം നടന്നത്. തടാകക്കരയിലെ വേദിയില്‍ വച്ചായിരുന്നു വിവാഹം. രണ്ടു പേരുടേയും വിശ്വാസ രീതികള്‍ അനുസരിച്ച് രണ്ട് വിവാഹങ്ങളായിരുന്നു നടന്നത്.

  വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിദേശത്ത് വച്ചായിരുന്നു വിവാഹമെന്നത് കൊണ്ട് തന്നെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ അക്ഷമരായി കാത്തുനില്‍ക്കുകയായിരുന്നു. പിന്നാലെ മുംബൈയില്‍ സുഹൃത്തുക്കള്‍ക്കും മറ്റുമായി വിരുന്നും ഒരുക്കിയിരുന്നു രണ്‍വീറും ദീപികയും. ബോളിവുഡിലെ മൂന്‍നിര താരങ്ങളടക്കം താരസമ്പന്നമായിരുന്നു വിവാഹ വിരുന്ന്. വിരുന്നില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

  തങ്ങളുടെ പ്രണയത്തെക്കുറിച്ചും പ്രണയ കാലത്തെക്കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാറില്ല രണ്‍വീറും ദീപികയും. നേരത്തെ ബോളിവുഡിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു ദീപികയും രണ്‍ബീര്‍ കപൂറും തമ്മിലുള്ള പ്രണയം. കപൂര്‍ കുടുംബത്തതില്‍ നിന്നും സിനിമയിലെത്തിയ രണ്‍ബീറും ദീപികയും ഒരുമിച്ചുള്ള സിനിമകളും വന്‍ വിജയങ്ങളായിരുന്നു. നാളുകളോളം ഇരുവരും പ്രണയിച്ചു. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ച് ദീപിക പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. ആ പ്രണയ തകര്‍ച്ചയിലൂടെ കടന്നു പോകുമ്പോഴാണ് ദീപിക രണ്‍വീറിനെ പരിചയപ്പെടുന്നത്.

  ഒരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക തന്റെ പ്രണയങ്ങളെക്കുറിച്ചും രണ്‍ബീറുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ചുമെല്ലാം മനസ് തുറന്നിരുന്നു. രണ്‍വീറുമായുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും ദീപിക ഈ അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്. പ്രണയത്താല്‍ പലതവണ മുറിവേറ്റിട്ടുണ്ടായിരുന്നുവെങ്കിലും പ്രണയം എന്ന ആശയത്തിലുള്ള വിശ്വാസം താന്‍ കൈവിട്ടിരുന്നില്ലെന്നാണ് ദീപിക പറയുന്നത്. എന്നാല്‍ ഗൗരവ്വമായ പ്രണയത്തില്‍ മടുത്ത താന്‍ രണ്‍വീറുമായൊരു കാഷ്വല്‍ റിലേഷന്‍ഷിപ്പ് എന്ന മാര്‍ഗ്ഗം തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് ദീപിക പറയുന്നത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam


  തങ്ങളുടെ പ്രണയത്തില്‍ നിബന്ധനകളോ ഉറപ്പുകളോ ഇല്ലെന്നും ഇതൊരു ഓപ്പണ്‍ റിലേഷന്‍ഷിപ്പാണെന്നും ഭാവിയില്‍ മറ്റൊരാളോട് താല്‍പര്യം തോന്നുകയാണെങ്കില്‍ ഈ ബന്ധം അവസാനിപ്പിക്കാം എന്നും താന്‍ രണ്‍വീറിനോട് പറഞ്ഞിരുന്നുവെന്നും ദീപിക പറയുന്നു. എന്നാല്‍ കാഷ്വലായി തുടങ്ങിയ ആ ബന്ധം അധികം വൈകാതെ തന്നെ ശക്തമായ പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ഒടുവില്‍ 2018 ല്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു. നേരത്തെ രണ്‍ബീറുമായുള്ള പ്രണയ തകര്‍ച്ച തനിക്ക് കടുത്ത വേദന സമ്മാനിച്ചുവെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും രണ്‍ബീറുമായുള്ള സൗഹൃദം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു ദീപികയ്ക്ക്. ഇരുവരും വീണ്ടും ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നു.

  പ്രീ ബുക്കിംഗില്‍ പുതുചരിത്രം സൃഷ്ടിച്ച് മരക്കാര്‍; ഫാന്‍സ് ഷോകള്‍ ആയിരം എന്ന മാന്ത്രിക സംഖ്യയിലേക്ക്‌

  ഇപ്പോഴിതാ രണ്‍വീറും ദീപികയും വീണ്ടും ഒരുമിക്കുകയാണ്. 83 എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കഥയാണ് ചിത്രം പറയുന്നത്. കപില്‍ ദേവിന്റെ വേഷത്തില്‍ രണ്‍വീര്‍ ചിത്രത്തിലെത്തുമ്പോള്‍ കപിലിന്റെ ഭാര്യയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്. ഛപാക് ആണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന പഠാന്‍ ആണ് പുറത്തിറങ്ങാനുള്ള പുതിയ സിനിമ.

  English summary
  When Deepika Padukone Said She Started An Open Relationship With Ranveer Singh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X