ഒരിക്കലും കളയില്ലെന്ന് ദീപിക പറഞ്ഞ 'ആര്‍കെ' ടാറ്റു; പിന്നെ സംഭവിച്ചത് എന്ത്? താരം പറയുന്നു
ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഷോയില്‍ താരങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ടെങ്കിലും കോഫി വിത്ത് കരണിന്റെ ജനപ്രീതിയ്ക്ക് ഒരിക്കലും കുറവില്ല. ബോളിവുഡിലെ പല മുന്‍നിര താരങ്ങളും തങ്ങളുടെ പല രഹസ്യങ്ങളും ബിഗ് ബോസില്‍ വച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.
താരങ്ങളുടെ പ്രണയവും വിവാഹജീവിതവും പ്രണയ നഷ്ടങ്ങളുമെല്ലാം കോഫി വിത്ത് കരണിലൂടെ ചര്‍ച്ചയായി മാറാറുണ്ട്. മറ്റാരോടും പറയാത്ത സ്വകാര്യ കാര്യങ്ങള്‍ പോലും താരങ്ങള്‍ കരണിനോട് തുറന്നു പറയാറുണ്ട്. അത്തരത്തിലൊരു എപ്പിസോഡായിരുന്നു 2010 ലെ സീസണ്‍ 3 ല്‍ അരങ്ങേറിയത്. അതിഥികളായി എത്തിയത് ദീപിക പദുക്കോണും സോനം കപൂറുമായിരുന്നു.

ഷോയുടെ ഭാഗമായ റാപ്പിഡ് ഫയറിനിടെ കരണ്‍ ജോഹര്‍ ദീപികയോടും സോനത്തോടും ചില വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു. രണ്‍ബീര്‍ കപൂറുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം ദീപിക പങ്കെടുത്ത പരിപാടിയായിരുന്നു കോഫി വിത്ത് കരണ്‍. അതിനാല്‍ താരത്തോട് തന്റെ കഴുത്തിലുള്ള ആര്‍കെ എന്ന ടാറ്റുവിനെക്കുറിച്ചായിരുന്നു കരണ്‍ ജോഹര്‍ ചോദിച്ചത്.
''ആ സമയത്ത് ശരിയെന്ന് തോന്നിയൊരു കാര്യമാണ്. എനിക്കതില്‍ ഒരു കുറ്റബോധവുമില്ല. ഒഴിവാക്കുന്നതിനെക്കുറിച്ചും ഞാന്‍ ചിന്തിച്ചിട്ടില്ല. അവളത് നശിപ്പിച്ചുകളഞ്ഞെന്ന് മീഡിയ എപ്പോഴും പറയുന്നുണ്ടെന്ന് എനിക്കറിയാം. അതവിടെ തന്നെയുണ്ട്. അത് ഇല്ലാതാക്കാന്‍ എനിക്കൊരു പ്ലാനുമില്ല'' എന്നായിരുന്നു തന്റെ ടാറ്റുവിനെക്കുറിച്ച് ദീപിക പറഞ്ഞത്. ദീപിക രണ്‍ബീര്‍ കപൂറിന്റെ ചുരുക്കപ്പേരായ ആര്‍കെ എന്നതായിരുന്നു ടാറ്റു ചെയ്തത്. പിന്‍കഴുത്തിലായിട്ടായിരുന്നു ടാറ്റു. താരം ടാറ്റു ആരില്‍ നിന്നും മറച്ചുവച്ചിരുന്നില്ല. ഫോട്ടോഷൂട്ടുകളിലെല്ലാം ടാറ്റു കാണുന്ന വിധം തന്നെയായിരുന്നു ദീപിക പോസ് ചെയ്തിരുന്നതും.
ദീപികയുടെ ടാറ്റു വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് രണ്‍ബീറും ദീപികയും പിരിയുകയായിരുന്നു. ഈ സമയത്ത് താരം തന്റെ ടാറ്റു റിമൂവ് ചെയ്യുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ടാറ്റു മാറ്റില്ലെന്നായിരുന്നു ദീപികയുടെ തീരുമാനം. എന്നാല്‍ കാലങ്ങള്‍ പിന്നിട്ടതോടെ ദീപിക തന്റെ ടാറ്റുവില്‍ ചില മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. ഈയ്യടുത്തായി ദീപികയുടെ പിന്‍കഴുത്തില്‍ നിന്നും ആര്‍കെ എന്ന ടാറ്റു അപ്രതക്ഷ്യമാവുകയും ചെയ്തിട്ടുണ്ട്. താരം എന്നന്നേക്കുമായി ടാറ്റു മാറ്റിയതാണോ അതോ മേക്കപ്പിലൂടെയോ മറ്റോ മറച്ചതാണോ എന്ന കാര്യം വ്യക്തമല്ല.

രണ്‍ബീറും ദീപികയും പിരിഞ്ഞുവെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. താനുമായി പ്രണയത്തിലായിരുന്നപ്പോള്‍ തന്നെ രണ്‍ബീറിന് മറ്റ് ചിലരുമായി ബന്ധമുണ്ടായിരുന്നുവെന്ന് ദീപിക കണ്ടെത്തുന്നതോടെയാണ് ഇരുവരും പിരിയുന്നത്. ദീപിക പിന്നീടാണ് രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാകുന്നത്. ഇരുവരും 2018 ലാണ് വിവാഹം കഴിക്കുന്നത്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രണ്‍വീറും ദീപികയും.
അതേസമയം രണ്‍ബീർ കപൂറാകട്ടെ പിന്നീട് നടി ആലിയ ഭട്ടുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവർക്കും ഒരു മകളുമുണ്ട്. പ്രണയ തകർച്ചയ്ക്ക് ശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയാണ് രണ്‍ബീറും ദീപികയും. ഇരുവരും പിന്നീടും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.


Click it and Unblock the Notifications











