For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലിയയെ ഇരുത്തി കത്രീനയ്ക്ക് എതിരെ ഒളിയമ്പെയ്ത് ദീപിക; സൂപ്പര്‍നായികമാര്‍ മുഖാമുഖം

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റായി മാറുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. പരിപാടിയില്‍ അതിഥികളായി എത്തുന്നത് ബോളിവുഡിലെ വലിയ താരങ്ങളാണ്. താരങ്ങള്‍ക്കിടയിലെ പ്രണയം മുതല്‍ വഴക്കുകള്‍ വരെ ഷോയില്‍ ചര്‍ച്ചയാകാറുണ്ട്. ഇന്ന് ബോളിവുഡിലെ ഏറ്റവും മികച്ച, ഏറ്റവും വലിയ രണ്ട് നായികമാരാണ് ദീപിക പദുക്കോണും ആലിയ ഭട്ടും. പ്രതിഭ കൊണ്ടും താരപ്രൗഢി കൊണ്ടും പകരം വെക്കാനില്ലാത്തവര്‍. ഇരുവരും ഒരുമിച്ചായിരുന്നു ഒരിക്കല്‍ പരിപാടിയിലെത്തിയത്.

  അതിസുന്ദരിയായി അനാര്‍ക്കലി മരിക്കാര്‍; ബോളിവുഡ് ലുക്കെന്ന് ആരാധകര്‍

  ദീപികയേയും ആലിയയേയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കോമണ്‍ ഫാക്ടര്‍ ആണ് രണ്‍ബീര്‍. കരിയറിന്റെ തുടക്കകാലത്ത് രണ്‍ബീറും ദീപികയും തമ്മിലുള്ള പ്രണയം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഉഠനെ വിവാഹിതരാകുമെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ ബന്ധം തകരുകയായിരുന്നു. ഇപ്പോള്‍ ആലിയയും രണ്‍ബീറും പ്രണയത്തിലാണ്. ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ട്. രണ്‍ബീറിന്റെ മറ്റൊരു മുന്‍ കാമുകിയാണ് കത്രീന കൈഫ്. ദീപികയും കത്രീനയും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  കോഫി വിത്ത് കരണില്‍ പങ്കെടുക്കവെ രണ്‍ബീറിനേയും ആലിയയേയും കുറിച്ച് സംസാരിക്കവെ ദീപിക കത്രീനയ്‌ക്കെതിരെ ഒളിയമ്പ് അയക്കുകയും ചെയ്തിരുന്നു. നേരത്തെ ദീപികയോടുള്ള അതൃപ്തി കത്രീനയും പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു ദീപിക കോഫി വിത്ത് കരണിലൂടെ നല്‍കിയത്. ആലിയയും രണ്‍ബീറും തമ്മിലുള്ള പ്രണയത്തെ താന്‍ അംഗീകരിക്കുന്നതായി ഷോയില്‍ ദീപിക പറയുകയുണ്ടായി. അവഗണിക്കുന്നതിനേക്കാള്‍ നല്ലത് അംഗീകരിക്കുന്നതാണ്. ഞാന്‍ മോശം ചിന്തകളേയോ നെഗറ്റിവിറ്റിയേയോ മനസില്‍ നിര്‍ത്തുന്നയാളല്ലെന്നുമായിരുന്നു ദീപിക പറഞ്ഞത്.

  ചില കാര്യങ്ങള്‍ എന്തുകൊണ്ട് സംഭവിക്കുന്നു, എന്തുകൊണ്ട് രണ്ട് പേര്‍ ഒരുമിക്കുന്നു, പിരിയുന്നുവെന്നൊക്കെ മനസിലാക്കണം. ആളുകളെ മനസിലാക്കണം. സാഹചര്യങ്ങളേയും വ്യക്തിത്വത്തേയും മനസിലാക്കണം. വിട്ടു കൊടുക്കാന്‍ തയ്യാറാകണമെന്നും ദീപിക പറഞ്ഞു. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ സാധിക്കണം. എന്നാല്‍ മാത്രമേ മനസിന് സമാധാനമുണ്ടാകൂ. ദിവസത്തിന്റെ അവസാനം നമുക്ക് വേണ്ടത് മനസമാധാനമാണല്ലോയെന്നും ദീപിക പറയുന്നു. ദീപികയും ആലിയയും ഇന്ന് വളരെ അടുത്ത സുഹൃത്തുക്കളാണ്. അതേസമയം ആലിയയും കത്രീനയും തമ്മിലും നല്ല സൗഹൃദമാണ്. തനെ്‌റ ആത്മാര്‍ത്ഥ സുഹൃത്തെന്നാണ് കത്രീനയെ ആലിയ വിളിക്കുന്നത്.

  അതേസമയം ഇപ്പോള്‍ രണ്‍ബീറുമായി താന്‍ സൗഹൃദത്തിലാണെന്നും ആ ബന്ധത്തിന് താന്‍ ഒരുപാട് മൂല്യം കൊടുക്കുന്നുണ്ടെന്നും ദീപിക പറഞ്ഞു. അതേസമയം ദീപികയെ പോലെ തന്നെ തനിക്കും ദീപികയോട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആലിയയും പറയുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനൊക്കെയാണ്. അതില്‍ മോശം തോന്നേണ്ട കാര്യമൊന്നുമില്ലെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ തങ്ങള്‍ എല്ലാവരും സന്തുഷ്ടരാണെന്നുമായിരുന്നു ആലിയ പറഞ്ഞത്. രണ്‍ബീറുമായുള്ള പ്രണയത്തിന് ശേഷം ദീപിക രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  പിന്നീട് റാപ്പിഡ് ഫയര്‍ റൗണ്ടിനിടെ ആലിയയോട് കരീന കപൂര്‍, കത്രീന കൈഫ് എന്നിവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ ആലിയ തിരഞ്ഞെടുത്തത് കരീനയെയായിരുന്നു. ദീപികയാകട്ടെ കത്രീനയ്ക്ക് പകരം അനുഷ്‌ക ശര്‍മയെയാണ് തിരഞ്ഞെടുത്തത്. പിന്നാലെ കത്രീനയും അനുഷ്‌കയും തമ്മിലുള്ള ചിത്രത്തിന് അടിക്കുറിപ്പ് നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദീപിക മൗനം പാലിക്കുകയായിരുന്നു ചെയ്തത്. അനുഷ്‌കയും ദീപികയും തമ്മിലും ഒരുകാലത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  Also Read: ഞാന്‍ മതം മാറിയെന്ന് ചില കുബുദ്ദികൾ ചുമ്മാ പടച്ചു വിടുന്നതാണ്; സത്യം പറഞ്ഞ് എംജി ശ്രീകുമാര്‍

  ഇപ്പോള്‍ എന്തായാലും എല്ലാവരും നല്ല സുഹൃത്തുക്കളാണ്. അവരവരുടെ ജീവിതങ്ങളിലൂടെ മുന്നോട്ട് പോവുകയാണ് മൂവരും. ഇതിനിടെ ആലിയയും കത്രീനയും തങ്ങളുടെ ഓഫ് സ്‌ക്രീന്‍ സൗഹൃദത്തെ ഓണ്‍ സ്‌ക്രീനിലേക്കും എത്തിക്കുകയാണ്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ജീ ലേ സരയിലാണ് ഇരുവരും ഒരുമിക്കുന്നത്. പ്രിയങ്ക ചോപ്രയും ചിത്രത്തിലുണ്ട്. സിന്ദഗി ന മിലേഗി ദൊബാര പോലൊരു റോഡ് മൂവിയായിരിക്കും ജീ ലേ സര എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. അതേസമയം ആലിയയും രണ്‍ബീറും അഭിനയിച്ച ബ്രഹ്‌മാസ്ത്രയും അണിയറയിലുണ്ട്.

  English summary
  When Deepika Padukone Took A Dig At Katrina Kaif Along With Alia Bhatt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X