ദീപിക അവിഹിത ബന്ധം പ്രോത്സാഹിപ്പിക്കുന്നു! താരത്തിനെതിരെ അസഭ്യവര്‍ഷം; മറുപടി നല്‍കി ദീപിക

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ഖത്തറില്‍ നടന്ന ലോകകപ്പ് വേദിയിലിടക്കം സാന്നിധ്യം അറിയിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദീപിക. അതേസമയം വിവാദങ്ങളും ദീപികയെ വിട്ടൊഴിയുന്നില്ല. പുതിയ സിനിമയായ പത്താനുമായ ബന്ധപ്പെട്ട കാവി ബിക്കിനി വിവാദത്തിന്റെ പേരിലാണ് താരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

വിവാദങ്ങള്‍ എന്നും ദീപികയുടെ കൂടെ തന്നെയുണ്ട്. കരിയറിന്റെ പല ഘട്ടത്തിലും ദീപികയ്ക്ക് വിവാദങ്ങളെ നേരിടേണ്ടി വന്നിരുന്നു. അതിലൊന്നായിരുന്നു 2015 ല്‍ പുറത്തിറങ്ങിയ വോഗിന്റെ മൈ ചോയ്‌സ് വീഡിയോയുമായി ബന്ധപ്പെട്ടത്. ഹോമി അദജനിയയായിരുന്നു വീഡിയോ സംവിധാനം ചെയ്തത്.

Deepika Padukone

വീഡിയോ വൈറലായി മാറിയതോടെ താരത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ എത്തുകയായിരുന്നു. വീഡിയോയില്‍ വിവാഹത്തിന് മുമ്പും വിവാഹേതരമായുള്ളതുമായ ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ദീപിക പറഞ്ഞതായിരുന്നു സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. ''വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവും, വിവാഹേതര ലൈംഗിക ബന്ധവുമെല്ലാം എന്റെ ചോയ്‌സാണ്'' എന്നായിരുന്നു ദീപിക പറഞ്ഞത്.

ഇതുപക്ഷെ സോഷ്യല്‍ മീഡിയയിലെ സദാചാര വാദികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ദീപിക അവിഹിതബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. വിവാഹേതര ലൈംഗിക ബന്ധത്തിലൂടേയും ബ്രാ സ്ട്രാപ്പ് അഴിക്കുന്നതിലൂടേയും എങ്ങനെയാണ് സ്ത്രീശാക്തീകരണം നടക്കുക എന്നറിയില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയ പറഞ്ഞത്.

അങ്ങനെയെങ്കില്‍ ഇത് പുരുഷന്മാര്‍ക്കും സാധ്യമാകണമെന്നും എന്റെ ജീവിതം എന്റെ തിരഞ്ഞെടുപ്പാണെന്ന് പറഞ്ഞ് തെറ്റില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും സോഷ്യല്‍ മീഡിയ പറഞ്ഞു. സംഗതി വലിയ വിവാദമായി മാറിയതോടെ ദീപിക പ്രതികരണവുമായി എത്തുകയായിരുന്നു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ദീപിക മനസ് തുറന്നത്.

''സമ്മിശ്ര പ്രതികരണങ്ങള്‍ എന്നെ അലട്ടുന്നില്ല. ചില വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായ രീതിയല്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നത് ദൗര്‍ഭാഗ്യകരമാണ്. പറഞ്ഞതിന്റെ പൊരുള്‍ കാണാതെ പോവുകയായിരുന്നു. എനിക്കെതിരെ അവിഹിതം ആരോപിക്കുന്നതൊക്കെ വിവരക്കേടാണ്'' എന്നായിരുന്നു ദീപികയുടെ പ്രതികരണം. താന്‍ ഒരിക്കലും അവിഹിത ബന്ധത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും വിവാഹം പരിശുദ്ധമായൊരു ബന്ധമാണെന്നും ദീപിക പറഞ്ഞിരുന്നു.

എന്തായാലും അധികം വൈകാതെ ഈ വിവാദം കെട്ടടങ്ങുകയും ചെയ്തിരുന്നു. അതേസമയം ഇപ്പോള്‍ ദീപികയുടെ പേര് വാര്‍ത്തകളില്‍ നിറയുന്നത് പത്താന്‍ സിനിമയുമായി ബന്ധപ്പെട്ടാണ്. ദീപികയും ഷാരൂഖ് ഖാനും ഒരുമിക്കുന്ന സിനിമയാണ് പത്താന്‍. സിദ്ധാര്‍ത്ഥ് ആനന്ദാണ് സിനിമയുടെ സംവിധാനം. ഏറെ നാളുകള്‍ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണിത്.

ചിത്രത്തിലെ ബേഷരം രംഗ് എന്ന പാട്ട് പുറത്തിറങ്ങിയതോടെയാണ് വിവാദം ആരംഭിക്കുന്നത്. പാട്ടില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയിരുന്നു. നായകനായ പത്താന്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച നായികയെ ചേര്‍ത്തു പിടിക്കുന്നതാണ് ചിലരെ ചൊടിപ്പിച്ചത്. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

പലയിടത്തും ദീപികയുടേയും ഷാരൂഖ് ഖാന്റേയും കോലം കത്തിക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ രംഗം മാറ്റണമെന്നാണ് വിമര്‍ശകരുടെ ആവശ്യം. അല്ലാത്തപക്ഷം ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററിന് തീയിടുമെന്ന് വരെ ഭീഷണികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ജനുവരി 25 നാണ് സിനിമയുടെ റിലീസ്. ആരാധകർ കാത്തിരിക്കുകയാണ് ഈ സിനിമയ്ക്കായി.

ഇതിന് പുറമെ വേറേയും നിരവധി സിനിമകളുണ്ട് ദീപികയുടേതായി അണിയറയില്‍. ഹൃത്വിക് റോഷനുമായി ആദ്യമായി ഒരുമിക്ക ഫെെറ്റർ ആണ് പുറത്തിറങ്ങാനുള്ള സിനിമകളിലൊന്ന്. പിന്നാലെ വീണ്ടും അമിതാഭ് ബച്ചനൊപ്പം ഒരുമിക്കുന്നതായിരിക്കും. ഹോളിവുഡ് ചിത്രം ദ ഇന്‍റേണിന്റെ ഹിന്ദി റീമേക്കാണിത്. നേരത്തെ ഋഷി കപൂർ ചെയ്യാനിരുന്ന വേഷം അദ്ദേഹത്തിന്റെ മരണത്തോടെ ബച്ചനിലേക്ക് എത്തുകയായിരുന്നു.പിന്നാലെ താരം ഹോളിവുഡിലേക്കും മടങ്ങിയെത്തുകയും ചെയ്യുന്നുണ്ട്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X