കത്രീനയ്ക്ക് വേണ്ടി അവസാന നിമിഷം ആമിര്‍ ഇടപെട്ടു; ദീപിക പുറത്ത്! ഒടുവില്‍ ദീപികയുടെ മധുരപ്രതികാരം
സിനിമാ ലോകം ശക്തമായ മത്സരത്തിന്റെ ലോകമാണ്. അവസരങ്ങള്‍ നമ്മളെ തേടിയെത്തുകയല്ല, നമ്മള്‍ അവസരങ്ങള്‍ തേടി പോകേണ്ടിവരും. പ്രത്യേകിച്ചും ബന്ധങ്ങളും വേരുകളുമില്ലാത്തവര്‍ക്ക്. സ്വന്തമായൊരു ഇടം കണ്ടെത്തിയവര്‍ക്ക് പോലും കരിയറിന്റെ കാര്യത്തില്‍ ഗ്യാരണ്ടി പറയാനാകില്ല. സ്വന്തം പിഴവുകൊണ്ടോ സാഹചര്യങ്ങള്‍ കൊണ്ടോ നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടേക്കാം. അവസാന നിമിഷം പുറത്താക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. അത്തരത്തിലൊരു അനുഭവം ദീപിക പദുക്കോണിനും പറയാനുണ്ട്.
ഇന്ന് ബോളിവുഡിലെ സൂപ്പര്‍ നായികയായാണ് ദീപിക. എന്നാല്‍ ദീപിക പദുക്കോണും ഒരിക്കല്‍ മാറ്റി നിര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ട്. നേരത്തെ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമൊക്കെ തന്നെ നായികയാക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ നായകന്‍ മറ്റൊരു നടിയെ നായികയാക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് ദീപിക വെളിപ്പെടുത്തിയത്.

''കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്കൊരു സിനിമ ഓഫര്‍ ചെയ്തിരുന്നു. ഞാനത് പ്രതീക്ഷിച്ചതായിരുന്നില്ല, ആ സമയത്ത് ആ സിനിമ എന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ആ സിനിമയുടെ ഭാഗമാകുന്നത് തന്നെ വലിയ കാര്യമായിരുന്നു. നിര്‍മ്മാതാവിനെ കണ്ടു. ഞങ്ങള്‍ക്ക് ഉറപ്പാണെന്നും പക്ഷെ നടനോട് കൂടി സംസാരിക്കണമെന്നും ഇപ്പോള്‍ അദ്ദേഹം യാത്രയിലാണെന്നും പറഞ്ഞു'' എന്നാണ് ദീപിക പറഞ്ഞത്.
''വേറെ കുഴപ്പമൊന്നുമില്ല. എന്റെ ഭാഗത്തു നിന്നും ഇനി ചെയ്യാന്‍ ഒന്നുമില്ല. നിര്‍മ്മാതാക്കളും ഓക്കെയാണ്. നായകന്‍ യാത്ര കഴിഞ്ഞ് വരുമ്പോള്‍ അദ്ദേഹവുമായി സംസാരിക്കുക മാത്രമേ ബാക്കിയുള്ളൂ. ഞാന്‍ ആവേശഭരിതയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വന്നതാണല്ലോ. കിട്ടിയെന്ന് തന്നെ ഞാന്‍ കരുതുകയും ചെയ്തു. എന്നാല്‍ പിന്നെയാണ് ഞാന്‍ അറിയുന്നത് ഞാന്‍ ആ സിനിമയില്‍ ഇല്ലെന്ന്. എനിക്ക് പകരം മറ്റൊരാളെത്തി'' എന്നാണ് ദീപിക പറയുന്നത്.
''ഒടുവില്‍ ഞാന്‍ യേ ജവാനി ഹേ ദിവാനി എന്ന സിനിമ ചെയ്യുകയായിരുന്നു. പക്ഷെ അതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. ആ സിനിമ എന്റെ മടിയില്‍ വന്ന് വീഴുകയായിരുന്നു. എന്റെ ജീവിതത്തില്‍ ആ സിനിമ സംഭവിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഓരോന്നും സംഭവിക്കുന്നതിന് ഒരു കാരണമുണ്ടെന്ന് പറയുന്നത് അതാണ്. നഷ്ടമായ ആ സിനിമ ചെയ്തിരുന്നുവെങ്കില്‍ കരിയറില്‍ അന്ന് നേട്ടമാകുമെന്നായിരുന്നു ഞാന്‍ കരുതിയത്'' എന്നും ദീപിക കൂട്ടിച്ചേര്‍ക്കുന്നു.

അങ്ങനൊക്കെ സംഭവിച്ചതില്‍ എനിക്ക് ഇപ്പോള്‍ യാതൊരു കുറ്റബോധവുമില്ലെന്നും ദീപിക പറയുന്നു. അതേസമയം, തനിക്ക് നഷ്ടമായ സിനിമയേതെന്നോ തന്നെ ഒഴിവാക്കിയ നായകന്‍ ആരെന്നോ ദീപിക പറഞ്ഞിരുന്നു. പക്ഷെ താരത്തിന് നഷ്ടമായ സിനിമ ധൂം ത്രീയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ആമിര്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായി എത്തിയത്. അതേസമയം ധൂം ത്രീ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. എന്നാല്‍ യേ ജവാനി ഹേ ദിവാനി വലിയ വിജയം നേടുകയും ദീപികയുടെ കഥാപാത്രം ഐക്കോണിക്ക് ആയി മാറുകയും ചെയ്തുവെന്നത് രസകരമായ വസ്തുതയാണ്.


Click it and Unblock the Notifications