For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങി സുരയ്യയ്ക്ക് സമ്മാനം നല്‍കി ദേവ് ആന്ദ്; ഒടുവില്‍ കണ്ണീരും ദുരന്തവും

  |

  ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ദേവ് ആനന്ദ്. ബോളിവുഡിന്റെ ഐക്കോണിക് താരങ്ങളില്‍ ഒരാള്‍. ഇന്ന് ദേവ് ആനന്ദിന്റെ ജന്മദിനമാണ്. 1923 സെപ്തംബര്‍ 26 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. അറിയപ്പെടുന്ന വക്കീലായിരുന്നു ദേവ് ആനന്ദിന്റെ അച്ഛന്‍. സാധാരണ ജീവിതമായിരുന്നു ദേവ് ആനന്ദ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അച്യുത് കന്യ എന്ന സിനിമയിലെ അശോക് കുമാറിന്റെ പ്രകടനം കണ്ടതോടെ നടനാകാന്‍ തീരുമാനിക്കുകയായിരുന്നു.

  Also Read: മമ്മൂക്കയുടെ ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി; അദ്ദേഹത്തെ പോലെ തന്നെയാണ് നിവിൻ പോളിയും; ഗ്രേസ് ആന്റണി പറയുന്നു

  ഹം ഏക് ഹേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ദേവ് ആനന്ദിന്റെ അരങ്ങേറ്റം. പിന്നെയെല്ലാം ചരിത്രമാണ്. നിരവധി ഹിറ്റുകള്‍ പിറന്നു. പാട്ടുകള്‍ ആളുകള്‍ ഏറ്റുപാടി. ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു ദേവ് ആനന്ദ്. അദ്ദേഹത്തിന്റെ താരപ്രൗഢി വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ സാധിക്കാത്തതായിരുന്നു.

  ദേവ് ആനന്ദിനെ കറുത്ത കോട്ട് ധരിക്കുന്നതില്‍ നിന്നും കോടതി വിലക്കുക വരെയുണ്ടായിട്ടുണ്ട്. കറുത്ത കോട്ടില്‍ സുന്ദരനായ ദേവ് ആനന്ദിനെ കാണാന്‍ ശ്രമിച്ച പെണ്‍കുട്ടി ബില്‍ഡിംഗിന് മുകൡ നിന്നും വീണു മരിച്ചതോടെയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. സിനിമ പോലെ സംഭവബഹുലമായിരുന്നു ദേവ് ആനന്ദിന്റെ വ്യക്തിജീവിതവും. ദുരന്തപര്യവസാനമായൊരു പ്രണയവും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു.

  Also Read: ഞങ്ങള്‍ മേഡ് ഫോര്‍ ഈച്ച് അതര്‍ അല്ല; പക്ഷേ ഭ്രാന്തമായി സ്‌നേഹിക്കുണ്ട്; സ്നേഹത്തെ കുറിച്ച് വൈറൽ കപ്പിൾസ്

  സൂപ്പര്‍ നായികയായിരുന്ന സുരയ്യയുമായി ദേവ് ആനന്ദ് പ്രണയത്തിലായിരുന്നു. എന്നാല്‍ മതത്തിന്റെ പേരില്‍ അവര്‍ ഒരുമിക്കുന്നതില്‍ നിന്നും സുരയ്യയുടെ മുത്തശ്ശി തടയുകയായിരുന്നു. പിന്നീട് കല്‍പ്പന കാര്‍ത്തിക് എന്ന നടിയെ വിവാഹം കഴിക്കുകയായിരുന്നു ദേവ് ആനന്ദ്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. സുനിലും ഡെവീനയും.

  സുരയ്യയുമായുള്ള തന്റെ പ്രണയത്തെക്കുറിച്ച് ദേവ് ആനന്ദ് തന്റെ ആത്മകഥയായ റൊമാന്‍സിംഗ് വിത്ത് ലൈഫില്‍ പറയുന്നുണ്ട്. സുരയ്യയ്ക്ക് താന്‍ നല്‍കിയ വിലകൂടിയ സമ്മാനത്തിന്റെ കഥയും അതില്‍ അദ്ദേഹം പറയുന്നുണ്ട്. തന്റെ സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയാണ് ദേവ് ആനന്ദ് അന്ന് സുരയ്യയ്ക്ക് നല്‍കാനൊരു വിലകൂടിയ മോതിരം വാങ്ങുന്നത്. ഡയമണ്ട് പതിപ്പിച്ച ആ മോതിരത്തിന്റെ വില 3000 രൂപയായിരുന്നു. ഇന്നത് ചെറിയ തുകയാണെങ്കിലും അമ്പതുകളില്‍ അത് വളരെ വലിയ തുകയായിരുന്നു.

  Also Read: 'നിന്റെ പാട്ടുകൾ‌ ഞങ്ങൾ മിസ് ചെയ്യും, നീ ഉയരങ്ങളിലേക്ക് പറക്കൂ'; മകളെ കുറിച്ച് ഇന്ദ്രജിത്ത്!

  കാമുകന്‍ നല്‍കിയ സമ്മാനം സുരയ്യയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു. എന്നാല്‍ മുത്തശ്ശി സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ ആ സന്തോഷം കണ്ണുനീരിലേക്ക് വഴിതിരിയുകയായിരുന്നു. ദേവ് ആനന്ദില്‍ നിന്നും ലഭിച്ച മോതിരവും അണിഞ്ഞാണ് പിറ്റേന്ന് സുരയ്യ ഷൂട്ടിംഗ് ലൊക്കേഷനിലെത്തുന്നത്. അവിടെ വച്ച് ആരോ മോതിരത്തെക്കുറിച്ച് മുത്തശ്ശിയോട് പറയുകയായിരുന്നു. ഷൂട്ട് കഴിഞ്ഞെത്തിയ സുരയ്യയുടെ കയ്യില്‍ നിന്നും മുത്തശ്ശി ബലം പ്രയോഗിച്ചു തന്നെ മോതിരം ഊരി വാങ്ങുകയായിരുന്നു.

  തന്റെ കാമുകന്‍ കടം വാങ്ങിയാണ് തനിക്ക് മോതിരം വാങ്ങിയതെന്ന് പറഞ്ഞു കരഞ്ഞു നോക്കിയെങ്കിലും മുത്തശ്ശിയുടെ മനസ് അലിഞ്ഞില്ലെന്നാണ് പിന്നീടൊരു അഭിമുഖത്തില്‍ സുരയ്യ തന്നെ പറയുന്നത്. മുത്തശ്ശി മാത്രമല്ല തന്റെ കുടുംബത്തിലെ മറ്റുള്ളവരും ദേവ് ആനന്ദിനെ വിവാഹം കഴിക്കുന്നതിനെ എതിര്‍ത്തിരുന്നുവെന്നും സുരയ്യ പറയുന്നുണ്ട്. താന്‍ മുസ്ലീമും ദേവ് ആനന്ദ് ഹിന്ദുവുമായിരുന്നതായിരുന്നു എതിര്‍പ്പുകള്‍ക്ക് കാരണം.

  2011 ലാണ് ദേവ് ആനന്ദ് മരിക്കുന്നത്. തന്റെ 88-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ബോളിവുഡ് ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ കടന്നു പോവുകയാണ്.

  Read more about: bollywood
  English summary
  When Dev Anand Borrowed Money To Buy Expensive Gift For Lover Suraiya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X