ഹേമ മാലിനി-ജിതേന്ദ്ര കല്യാണം മുടക്കാൻ മദ്യപിച്ച് എത്തിയ ധർമ്മേന്ദ്ര; കൂട്ടിന് നടൻ്റെ കാമുകിയും!

പ്രണയം എന്നത് പലപ്പോഴും സങ്കീര്‍ണവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. പല പ്രതിബന്ധങ്ങളേയും മറികടന്നായിരിക്കും നായകനും നായികയും സിനിമകളില്‍ ഒരുമിക്കുക. സിനിമയിലേത് പോലെ തന്നെ ഒരുപാട് വെല്ലുവിളികളെ നേരിട്ട് അതിജീവിച്ച് ജീവിതത്തില്‍ ഒന്നായി മാറിയവരാണ് ഹേമ മാലിനിയും ധര്‍മ്മേന്ദ്രയും.തന്റെ ജീവിതകഥയായ ബിയോണ്ട് ദ ഡ്രീം ഗേളില്‍ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തിന്റെ വക്കില്‍ വരെ എത്തിയ തന്നെ ധര്‍മ്മേന്ദ്ര സാഹസികമായി പിന്തിരിപ്പിച്ചതിനെക്കുറിച്ചും എല്ലാം ഹേമ മാലിനി വിശദീകരിക്കുന്നുണ്ട്.

താനും ധര്‍മ്മേന്ദ്രയും തമ്മിലുള്ള വിവാഹത്തിന് തന്റെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ലെന്ന് ഹേമ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ആ സമയം ധര്‍മ്മേന്ദ്ര വിവാഹിതനും പിതാവുമായിരുന്നു. ധര്‍മ്മേന്ദ്രയോടുള്ള തന്റെ പ്രണയം അതുകൊണ്ട് തന്നെ ഹേമ മാലിനി രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഇരുവരും സിനിമകളുടെ ചിത്രീകരണം നടക്കുമ്പോള്‍ മാത്രമായിരുന്നു കണ്ടിരുന്നത്. ഒരിക്കല്‍ ആരോടും പറയാതെ പുറത്ത് പോയ ഹേമ മാലിനി തിരികെ വന്നത് വൈകിയായിരുന്നു. അപ്പോഴേക്കും പ്രണയത്തെക്കുറിച്ച് വീട്ടുകാര്‍ അറിഞ്ഞിരുന്നു.

hemamalini

അന്നത്തെ സംഭവത്തോടെ ഹേമയെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഹേമയെ വിവാഹം കഴിക്കാന്‍ അന്നത്തെ പല താരങ്ങളും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സൂപ്പര്‍ താരമായിരുന്ന ജിതേന്ദ്രയും ഹേമയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരുന്നു. ഹേമയും ജിതേന്ദ്രയും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഹേമയ്ക്ക് തന്നോട് പ്രണയമില്ലെന്ന് ബോധ്യപ്പെട്ടതോടെ ജിതേന്ദ്ര ഈ മോഹം കളയുകയായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായി തുടര്‍ന്നു. മകളെ വിവാഹം കഴിപ്പിക്കാനായി ഹേമയുടെ അമ്മ ജയ കണ്ടെത്തിയതും ജിതേന്ദ്രയെയായിരുന്നു.

തന്റെ കുടുംബത്തോട് ഹേമയെ വിവാഹം കഴിക്കാന്‍ ആഗ്രഹമില്ലെന്ന് ജിതേന്ദ്ര പറഞ്ഞിരുന്നു. താന്‍ ഹേമയേയും ഹേമ തന്നെയും സ്‌നേഹിക്കുന്നില്ല. പക്ഷെ തന്റെ കുടുംബം താന്‍ ഹേമയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് താന്‍ സമ്മതിച്ചുവെന്ന് ജിതേന്ദ്ര ഒരു സുഹൃത്തിനോട് പറഞ്ഞതായി ഹേമയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. കുടുംബങ്ങളുടെ നിര്‍ബന്ധം കാരണം ഹേമയും ജിതേന്ദ്രയും വിവാഹത്തിന് സമ്മതിച്ചു. ഹേമയുടെ നാടായ മദ്രാസില്‍ വച്ച് അതീവ രഹസ്യമായി വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതിനായി രണ്ട് കുടുംബങ്ങളും മദ്രാസിലെത്തി.

hemamalini

എന്നാല്‍ വാര്‍ത്ത എങ്ങനെയോ പുറത്തായി. ഒരു പ്രാദേശിക പത്രമായിരുന്നു ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ആ വാര്‍ത്ത ധര്‍മ്മേന്ദ്രയുടെ ചെവിയിലുമെത്തി. വാര്‍ത്ത കേട്ടതും ധര്‍മ്മേന്ദ്ര മദ്രാസിലേക്കുള്ള വിമാനത്തില്‍ കയറി. ധര്‍മ്മേന്ദ്രയുടെ കൂടെ അന്ന് ജീതേന്ദ്രയുടെ കാമുകിയും ഇന്ന് ഭാര്യയുമായി ശോഭ സിപ്പിയും ഉണ്ടായിരുന്നു. വിവാഹ ദിവസം ഇരുവരും ഹേമ മാലിനിയുടെ വീട്ടിലെത്തി. മദ്യപിച്ചിരുന്നു ഈ സമയം ധര്‍മ്മേന്ദ്ര. ധര്‍മ്മേന്ദ്രയെ കണ്ടതും ഹേമയുടെ വീട്ടുകാര്‍ നിയന്ത്രണം വിട്ടു. എന്നാല്‍ താന്‍ ഹേമയെ കാണാതെ പോകില്ലെന്നായി ധര്‍മ്മേന്ദ്ര. ഒടുവില്‍ ഇരുവര്‍ക്കും ഒരുമിച്ച് സംസാരിക്കാന്‍ സമയം നല്‍കി.

ഹേമയും ധര്‍മ്മേന്ദ്രയും അടച്ച മുറിയില്‍ സംസാരിക്കുമ്പോള്‍ പുറത്ത് ജിതേന്ദ്രയും കുടുംബങ്ങളും ശോഭയും കാത്തു നിന്നു. ഈ സമയം കൊണ്ട് ശോഭ ജിതേന്ദ്രയോടുള്ള തന്റെ അമര്‍ഷവും സ്‌നേഹവുമെല്ലാം ഒരേസമയം പുറത്ത് കാണിക്കുകയായിരുന്നു. അകത്ത് ധര്‍മ്മേന്ദ്ര നീ ചെയ്യാന്‍ പോകുന്നത് തിരുത്താന്‍ സാധിക്കാത്ത തെറ്റാണെന്ന് ഹേമയെ ബോധ്യപ്പെടുത്തുകയായിരുന്നു. ഒടുവില്‍ കലങ്ങിയ കണ്ണുകളോടെ ഹേമ വാതില്‍ തുറന്നു. ഒരു മറുപടിയ്ക്കായി കാത്തു നിന്ന ജിതേന്ദ്രയ്ക്കും കുടുംബത്തിനും ലഭിച്ചത് ഇല്ല എന്നര്‍ത്ഥത്തിലുള്ള ഹേമയുടെ തലയാട്ടലായിരുന്നു. ഉടനെ തന്നെ അവര്‍ അവിടെ നിന്നും മടങ്ങി. പിന്നീട് വീട്ടുകാര്‍ ധര്‍മ്മേന്ദ്രയുടേയും ഹേമ മാലിനിയുടേയും സ്‌നേഹത്തിന് മുന്നില്‍ പരാജയപ്പെട്ടു. സ്‌ക്രീനിലെ ജോഡി ജീവിതത്തിലും ഒരുമിച്ചു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ഇഷ ഡിയോളും അഹാന ഡിയോളും.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X