എന്ത് ചെയ്തിട്ടും വിട്ടു പോകാന്‍ കൂട്ടാക്കാതെ ആദ്യ ഭാര്യ; ഒടുവില്‍ ഹേമയെ കെട്ടാന്‍ മതം മാറി ധര്‍മ്മേന്ദ്ര!

ബോളിവുഡിന്റെ ഡ്രീം ഗേള്‍ ഹേമ മാലിനിയും, ഹീ മാന്‍ ധര്‍മ്മേന്ദ്രയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു ഒരു കാലത്ത്. ഓണ്‍ സ്‌ക്രീനിലെ ഹിറ്റ് ജോഡി ജീവിതതിലും ഒരുമിക്കുകയായിരുന്നു. ബോളിവുഡിലെ ഐക്കോണിക് ജോഡികളിലൊന്നാണ് ഹേമയും ധര്‍മ്മേന്ദ്രയും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയായിരുന്നു ഇരുവരും. 1970 ല്‍ തും ഹസീന്‍ മേം ജവാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ഹേമ മാലിനിയുമായി പ്രണയത്തിലാകുമ്പോള്‍ ധര്‍മേന്ദ്ര വിവാഹിതനായിരുന്നു. പ്രകാശ് കൗര്‍ ആയിരുന്നു ധര്‍മ്മേന്ദ്രയുടെ ഭാര്യ. ഈ ബന്ധത്തിലെ മക്കളായിരുന്നു ബോബി ഡിയോളും സണ്ണി ഡിയോളും. ഇരുവരും പിന്നീട് ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായി മാറിയവരാണ്. അതേസമയം ഹേമയുടെ പ്രണയം നേടാനായി ബോളിവുഡിലെ മിന്നും താരങ്ങളായ സഞ്ജീവ് കുമാര്‍, ജിതേന്ദ്ര തുടങ്ങിയവര്‍ ശ്രമിച്ചിരുന്നു. പക്ഷെ അവരോടൊക്കെ നോ പറയുകയായിരുന്നു ഹേമ മാലിനി.

പ്രണയാഭ്യര്‍ത്ഥന

തുടക്കത്തില്‍ ധര്‍മ്മേന്ദ്രയുടെ പ്രണയാഭ്യര്‍ത്ഥന ഹേമ മാലിനിന നിരസിക്കുകയായിരുന്നു. ഒരു വിവാഹതിനായുമായി പ്രണയ ബന്ധത്തിലേര്‍പ്പെടാന്‍ ഹേമ മാലിനി താല്‍പര്യപ്പെട്ടിരുന്നില്ല. പക്ഷെ ഒടുവില്‍ ഇരുവരും പ്രണയത്തിലാവുക തന്നെ ചെയ്തു. 1980 ആ പ്രണയം വിവാഹത്തിലുമെത്തി. പക്ഷെ അപ്പോഴും ധര്‍മ്മേന്ദ്ര ആദ്യ വിവാഹം അവസാനിപ്പിച്ചിരുന്നില്ല. പ്രകാശ് വിവാഹ മോചനം നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ധര്‍മ്മേന്ദ്രയും ഹേമയും ഇസ്ലാം മതം സ്വീകരിച്ചാണ് വിവാഹം കഴിക്കുന്നത്.

കുടുംബവും എതിരായിരുന്നു

വിവാഹത്തിന് ഹേമയുടെ കുടുംബവും എതിരായിരുന്നു. ധര്‍മ്മേന്ദ്ര നേരത്തെ വിവാഹിതനാണെന്നതായിരുന്നു ഹേമയുടെ അച്ഛന്റെ എതിര്‍പ്പിന് കാരണം. ഇതിനിടെ നടിയുടെ വീട്ടുകാര്‍ താരത്തെ മറ്റൊരു വിവാഹത്തിനായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. രഹസ്യമായി വിവാഹം തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ വിവാഹ ദിവസം അവിടേക്ക് ധര്‍മ്മേന്ദ്ര എത്തിയതോടെ വിവാഹം മുടങ്ങുകയായിരുന്നു. ഒടുവില്‍ വീട്ടുകാരെ എതിര്‍ത്ത് ഇരുവരും വിവാഹം കഴിച്ചു.

വിവാഹ മോചനം

ആദ്യ ഭാര്യ വിവാഹ മോചനം തരാന്‍ കൂട്ടാക്കാതെ വന്നതോടെയാണ് ഹേമയും ധര്‍മ്മേന്ദ്രയും ഇസ്ലാം മതം സ്വീകരിക്കുന്നതും വിവാഹം കഴിക്കുന്നതും. ഈ വിവരം കുറച്ചുനാള്‍ രഹസ്യമായി വച്ച താരങ്ങള്‍ ഹേമയുടെ മതാചാര പ്രകാരം വിവാഹം കഴിക്കുകയും ചെയ്തിരുന്നു. 38 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഹേമയുടേയും ധര്‍മ്മേന്ദ്രയുടേയും ദാമ്പത്യ ജീവിതം. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഇഷ ഡിയോളും അഹാന ഡിയോളും. ഇരുവരും അഭിനയത്തിലേക്ക് വന്നുവെങ്കിലും ഇഷ മാത്രമാണ് ഇപ്പോഴും ഈ രംഗത്തുള്ളത്. എന്നാല്‍ അച്ഛനേയും അമ്മയേയും പോലെ വലിയൊരു താരമാകാന്‍ ഇഷയ്ക്ക് സാധിച്ചില്ല.

ഹിറ്റ് ജോഡി

ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റ് ജോഡികളിലൊന്നാണ് ധര്‍മ്മേന്ദ്രയും ഹേമയും. ഇരുവരും ഒരുമിച്ച് അഭിനയിച്ചത് 42 സിനിമകളിലാണ്. മിക്ക സിനിമകളും വന്‍ വിജയങ്ങളായിരുന്നു. ഷോലെയിലെ വീരും ബസന്തിയും പോലെ ആരാധകരുടെ മനസില്‍ ഇപ്പോഴും ജീവിക്കുന്നതാണ് മിക്ക കഥാപാത്രങ്ങളും അവരുടെ കെമിസ്ട്രിയും. ഇന്നും ഹേമ തന്നെയാണ് തന്റെ ഡ്രീം ഗേള്‍ എന്നാണ് ധര്‍മ്മേന്ദ്ര പറയുന്നത്. ഒരിക്കല്‍ തന്നെ കാണാനായി ബാംഗ്ലൂരില്‍ നിന്നും നാസിക്കിലേക്ക് ഷൂട്ടിനിടെ മുങ്ങിയെത്തിയിട്ടുണ്ടെന്ന് ഹേമ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയാണ് ധര്‍മ്മേന്ദ്ര. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലൂടെയാണ് തിരിച്ചുവരവ്. ജയ ബച്ചന്‍, ഷബാന അസ്മി, എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗും ആലിയ ഭട്ടുമാണ് നായകനും നായികയും. സിനിമയ്ക്ക് പുറമെ രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമാണ് ഹേമ ഇന്ന്. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: dharmendra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X