മകളുടെ പ്രായമുള്ള നടിയുമായി ധര്‍മ്മേന്ദ്രയുടെ അവിഹിതം; മൂന്നാം ഭാര്യയാക്കുമോ എന്ന് ഭയന്ന് ഹേമ മാലിനി

ബോളിവുഡിലെ ഐക്കോണിക് നായകനാണ് ധര്‍മ്മേന്ദ്ര. ഓണ്‍ സ്‌ക്രീനിലെ ഹീമാന്‍ ആണ് ധരം. തന്റെ മാസ് ഹീറോ വേഷങ്ങളിലൂടെ ഒരു തലമുറയെ ആവേശം കൊള്ളിച്ച നായകന്‍. അതേസമയം ഓഫ് സ്‌ക്രീന്‍ പ്രണയ നായകനായിരുന്നു ധര്‍മ്മേന്ദ്ര. ഇന്ത്യന്‍ സിനിമയുടെ ഡ്രീം ഗേള്‍ ഹേമ മാലിനിയുമായുള്ള ധര്‍മ്മേന്ദ്രയുടെ പ്രണയവും വിവാഹവുമെല്ലാം സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളാണ്.

ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു ഒരുകാലത്ത് ധര്‍മ്മേന്ദ്രയും ഹേമ മാലിനിയും. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഹേമ മാലിനി. അങ്ങനെയിരിക്കെയാണ് ഹേമ മാലിനിയും ധര്‍മ്മേന്ദ്രയും പ്രണയത്തിലാകുന്നത്. പ്രകാശ് കൗറുമായി ദാമ്പത്യ ജീവിതം നയിക്കുന്നതിനിടെയാണ് ധര്‍മ്മേന്ദ്ര ഹേമയുമായി പ്രണയത്തിലാകുന്നത്. ആ സമയം അച്ഛനുമായിരുന്നു ധരം.

Dharmendra

ഹേമ മാലിനിയെ വിവാഹം കഴിക്കാനുള്ള ധര്‍മ്മേന്ദ്രയുടെ ആഗ്രഹത്തിന് നടിയുടെ കുടുംബം കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. ഹേമയെ ആരുമറിയാതെ രഹസ്യമായി മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ വരെ കുടുംബം ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് സിനിമയെ വെല്ലുന്നൊരു ക്ലൈമാക്‌സില്‍ ധര്‍മ്മേന്ദ്ര ഹേമ മാലിനിയെ വിവാഹം കഴിച്ചു. പക്ഷെ പ്രതീക്ഷിച്ച് പോലെ സന്തോഷം മാത്രം നിറഞ്ഞൊന്നായിരുന്നില്ല ആ ദാമ്പത്യ ജീവിതം.

ധര്‍മ്മേന്ദ്ര നേരത്തെ തന്നെ വിവാഹിതനും അച്ഛനുമാണെന്നത് അവരുടെ ദാമ്പത്യത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. എന്നാല്‍ ആ പ്രതിസന്ധിയെ മറികടന്നാണ് അവര്‍ മുന്നോട്ട് പോയത്. ഇതിനിടെയാണ് അവര്‍ക്കിടയിലേക്ക് മറ്റൊരാള്‍ കടന്നു വരുന്നത്.

അക്കാലത്ത് ബോൡവുഡില്‍ കുതിച്ചുയര്‍ന്നു വന്ന താരമാണ് അനിത രാജ്. സാല്‍സ, കരിഷ്മ ഖുദ്രത് കാ, ഇന്‍സാനിയത് സേ ദുഷ്മന്‍ തുടങ്ങിയ സിനിമകളിലൂടെ യുവതലമുറയുടെ ആവേശമായി മാറുകയായിരുന്നു അനിത. പിന്നാലെ ധര്‍മ്മേന്ദ്രയും അനിതയും അടുപ്പത്തിലായെന്ന വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങി. ധര്‍മ്മേന്ദ്രയേക്കാള്‍ 27 വയസിന് ഇളയതായിരുന്നു അനിത. ആ അവിഹിത ബന്ധം ചര്‍ച്ചയായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല.

വാര്‍ത്ത ഹേമ മാലിനിയുടെ ചെവിയിലുമെത്തി. ഹേമ മാലിനിയുടേയും ധര്‍മ്മേന്ദ്രയുടേയും ദാമ്പത്യ ജീവിതത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു വാര്‍ത്തകള്‍. ഒടുവില്‍ തന്റെ കുടുംബ ജീവിതത്തിന്റെ സമാധാനം തിരിച്ചുപിടിക്കാന്‍ തന്നെ ഹേമ മാലിനി തീരുമാനിച്ചു. വിഷയത്തില്‍ ഹേമ മാലിനി ഇടപെട്ടു. ധര്‍മ്മേന്ദ്രയ്ക്ക് അനിതയില്‍ നിന്നും അകലം പാലിക്കണമെന്ന് ശക്തമായ താക്കീത് തന്നെ ഹേമ മാലിനി നല്‍കി.

Dharmendra

ഹേമയുടെ വാക്കുകള്‍ മറി കടക്കാനുള്ള ധൈര്യം ധര്‍മ്മേന്ദ്രയ്ക്കുണ്ടായിരുന്നില്ല. ഹേമയുമൊത്തുള്ള ദാമ്പത്യ ജീവിതം തകര്‍ന്നു കാണാന്‍ ധര്‍മ്മേന്ദ്ര ആഗ്രഹിച്ചിരുന്നില്ല. അതോടെ താരം അനിതയില്‍ നിന്നും അകലം പാലിക്കാന്‍ തുടങ്ങി. പിന്നീടൊരിക്കലും അനിതയ്‌ക്കൊപ്പം ധര്‍മ്മേന്ദ്ര അഭിനയിച്ചിട്ടുമില്ല. തകര്‍ച്ചയുടെ വക്കില്‍ നിന്നും ഹേമ മാലിനി തിരിച്ചു പിടിച്ച ദാമ്പത്യ ജീവിതം ഇപ്പോഴും മുന്നോട്ട് കൊണ്ടു പോവുകയാണ് ഇരുവരും. ഇന്നും ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ധര്‍മ്മേന്ദ്രയും ഹേമ മാലിനിയും.

ധര്‍മ്മേന്ദ്രയുടെ ആദ്യ വിവാഹത്തിലെ മക്കളാണ് നടന്മാരായ സണ്ണി ഡിയോളും ബോബി ഡിയോളും. നടി ഇഷ ഡിയോള്‍ ധര്‍മ്മേന്ദ്രയുടേയും ഹേമ മാലിനിയുടേയും മകളാണ്. അഹാന ഡിയോളാണ് ധര്‍മ്മേന്ദ്രയുടേയും ഹേമയുടേയും രണ്ടാമത്തെ മകള്‍. അതേസമയം ഇപ്പോഴും അഭിനയം തുടരുകയാണ് ധര്‍മ്മേന്ദ്ര. തേരി ബാത്തോം മേം ഐസാ ഉല്‍ജാ ജിയ ആണ് ധര്‍മ്മേന്ദ്ര ഒടുവിലായി അഭിനയിച്ചു സിനിമ. ഇക്കിസ് ആണ് അണിയറയിലുള്ള സിനിമ.

More from Filmibeat

Read more about: dharmendra hema malini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X