നീ ആരാടി? ദിയ മിര്‍സയോട് കയര്‍ത്ത് കരീന; വിവരവും ബോധവുമില്ലെന്ന് തിരിച്ചടിച്ച് ദിയ; അന്ന് സംഭവിച്ചത്
ബോളിവുഡില്‍ സ്ഥിരം സംഭവങ്ങളാണ്.താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുമൊക്കെ. പരസ്യമായി തന്നെ വാക്ക് തര്‍ക്കം മുതല്‍ കയ്യാങ്കളി വരെ താരങ്ങള്‍ തമ്മില്‍ നടന്നിട്ടുണ്ട്. ഇതൊക്കെ വലിയ വാര്‍ത്തകളാവുകയും ചെയ്യാറുണ്ട്. ഇത്തരം വഴക്കുകളുടെ കാര്യത്തില്‍ കുപ്രസിദ്ധി നേടിയ താരമാണ് ബോളിവുഡിലെ മുന്‍നിര നായികയായ കരീന കപൂര്‍. ബിപാഷ ബസു മുതല്‍ കരീന പരസ്യമായി വഴക്കുണ്ടാക്കിയ നടിമാര്‍ പലതാണ്.
ഒരിക്കല്‍ ദിയ മിര്‍സും കരീന കപൂറും തമ്മിലുണ്ടായ തര്‍ക്കം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ലക്നൗവില്‍ ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. പിന്നീടൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ ദിയ മിര്‍സ തന്നെയാണ് അന്ന് നടന്നത് എന്തെന്ന് വെളിപ്പെടുത്തിയത്. ദിയയുടെ തുറന്നു പറച്ചില്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ലക്നൗവില്‍ വച്ച് സഹാറ ഗ്രൂപ്പ് നടത്തിയൊരു പരിപാടിയില്‍ വച്ചായിരുന്നു സംഭവം. കരീന കപൂര്‍, ഉര്‍മിള മണ്ഡോദ്കര്‍, നമ്രത ഷിരോദ്കര്‍, പിന്നെ ഞാനുമാണ് ഉണ്ടായിരുന്നത്. കോട്ടന്‍ സല്‍വാര്‍ കമീസാണ് ഞങ്ങള്‍ ധരിക്കേണ്ടിയിരുന്നത്. ദേശീയ പതാകയും കുത്തണം. എന്നാല്‍ കരീന അന്ന് പ്രത്യേകം തയ്യാറാക്കിയ ഗാഗ്ര ചോളിയും ആഭരണങ്ങളും ധരിക്കാന്‍ തീരുമാനിച്ചു'' ദിയ പറയുന്നു.
''ഇതിനൊക്കെ പുറമെ അവള്‍ ദേശീയ പതാക കുത്താന്‍ തയ്യാറായിരുന്നില്ല. നമ്രതയ്ക്ക് കരീന എല്ലാവരോടുമായി പാലിക്കാന്‍ പറഞ്ഞ .യൂണിഫോം സ്വഭാവത്തില്‍ നിന്നും വ്യതിചലിച്ചത് ഇഷ്ടമായില്ല. ഞാന്‍ നമ്രതയോട് കരീനയുടെ വസ്ത്രം എടുത്തു കൊണ്ട് പോകാനും മാറി നിന്ന് സംസാരിക്കാനും പറഞ്ഞു. എന്നാല്‍ കരീനയ്ക്ക് പെട്ടെന്ന് എന്തോ തോന്നി. അവള്‍ എന്നോട് ഉച്ചത്തില്‍ കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി'' എന്നാണ് ദിയ പറയുന്നത്.
''നീ ആരാണ്? നമ്രതയെ ഉപദേശിക്കാന്‍ നീ ആരാണ്? എന്ന് അവള്‍ ചോദിച്ചു. താന്‍ ഉച്ചത്തിലും അന്യായമായും വിവരമില്ലാതെയുമാണ് സംസാരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത പെണ്‍കുട്ടിയാണ് കരീന എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എനിക്ക് ദേഷ്യവും അസ്വസ്ഥതയും തോന്നി. ഞാന്‍ തിരിച്ചൊന്നും പറയാതെ തന്നെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി'' എന്നും ദിയ മിര്‍സ പറയുന്നുണ്ട്.

അതേസമയം, മിസ് ഇന്ത്യ പട്ടം നേടി സിനിമയിലെത്തി താരമാണ് ദിയ മിര്‍സ. രഹ്നാ ഹേ തേരെ ദില്‍മെ ആയിരുന്നു ആദ്യ സിനിമ. ബോക്‌സ് ഓഫീസില്‍ പരാജയപ്പെ സിനിമ പിന്നീട് കള്‍ട്ടായി മാറി. കഴിഞ്ഞ ദിവസം സിനിമയുടെ റീറിലീസിലും ഉണ്ടായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലും ദിയ മിര്‍സ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയിലേത് പോലെ തന്നെ തന്റെ ഓഫ് സ്‌ക്രീനിലെ വ്യക്തിത്വത്തിലൂടേയും ദിയ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിലും മറ്റുമൊക്കെ നിലപാടുകള്‍ തുറന്ന് പറയുന്ന ശീലക്കാരിയാണ് ദിയ മിര്‍സ.
അതേസമയം നെറ്റ്ഫ്ളിക്സിന്റെ പുതിയ വെബ് സീരീസായ ഐസി 814 കാണ്ഡഹാർ ഹെെജാക്കിലാണ് ദിയ ഒടുവിലായി സ്ക്രീനിലെത്തിയത്. മികച്ച പ്രതികരണമാണ് സീരീസിന് ലഭിക്കുന്നത്.


Click it and Unblock the Notifications











