twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂഹി ചൗളയുടെ അമ്മയായിയമ്മ ആകാനില്ല; പാതി വഴിയില്‍ പിന്മാറി ഡിംപിള്‍ കപാഡിയ

    |

    മുന്‍നിര നായികമാരിയിരുന്നവര്‍ ഒരു ഘട്ടം കഴിയുന്നതോടെ അമ്മ വേഷങ്ങളിലേക്ക് എത്തുക എന്നത് ഒരുകാലത്ത് പതിവായിരുന്നില്ല. ഇന്ന് നായികമാരും അമ്മ വേഷങ്ങളിലെത്തുന്നതിന് തയ്യാറാകാറുണ്ട്. പക്ഷെ മുന്‍കാലങ്ങളില്‍ ഇത്തരം അവസരങ്ങളോട് നോ പറഞ്ഞ ഒരുപാട് താരങ്ങളുണ്ട് ബോളിവുഡില്‍. മാധുരി ദീക്ഷിത്, തബു, രവീണ ടണ്ടന്‍ എന്നിവര്‍ യുവതാരങ്ങളായ പ്രിയങ്ക ചോപ്രയുടേയും രണ്‍വീര്‍ സിംഗിന്റേയും അമ്മ വേഷം നിരസിച്ചവരാണ്. പിന്നീട് ഈ വേഷത്തിലേക്ക് ഷെഫാലി ഷാ എത്തുകയായിരുന്നു.

    Also Read: പ്രിയങ്കയുടെ വിവാഹം ഹോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ, കബളിപ്പിച്ചു; രൂക്ഷമായി പ്രതികരിച്ച നിക്കിന്റെ സഹോദരൻAlso Read: പ്രിയങ്കയുടെ വിവാഹം ഹോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ, കബളിപ്പിച്ചു; രൂക്ഷമായി പ്രതികരിച്ച നിക്കിന്റെ സഹോദരൻ

    തൊണ്ണൂറുകളില്‍ സൂപ്പര്‍ നായികയായിരുന്ന ഹേമ മാലിനി സംവിധായകയായി മാറിയിരുന്നു. ദിവ്യ ഭാരതിയേയും ഷാരൂഖ് ഖാനേയും പ്രധാന വേഷങ്ങളില്‍ എത്തിച്ചു കൊണ്ട് ദില്‍ ആഷ്‌നാ ഹേ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു ഹേമ മാലിനി. ചിത്രിത്തില്‍ വിദ്യയുടെ അമ്മയായി എത്തിത് ഡിംപിള്‍ കപാഡിയായിരുന്നു. പുതുമുഖ നായികയായ ദിവ്യയുടെ അമ്മയായി അഭിനയിക്കാന്‍ ഡിംപിള്‍ തുടക്കത്തില്‍ തയ്യാറായിരുന്നില്ല.

    ഡിംപിള്‍

    ബോളിവുഡിലെ മുന്‍നിര താരമായിരുന്നു അക്കാലത്ത് ഡിംപിള്‍. പരീക്ഷണ സിനിമകളും ചെയ്തിരുന്നു അക്കാലത്ത് ഡിംപിള്‍. ഹേമയുടെ അടുത്ത കൂട്ടുകാരിയാണ് ഡിംപിള്‍. സുഹൃത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ഡിംപിള്‍ ദില്‍ ആഷ്‌ന ഹേയില്‍ അഭിനയിക്കാന്‍ തയ്യാറാകുന്നത്. ചിത്രത്തില്‍ മുന്‍നിര താരങ്ങളായ അമൃത സിംഗ്, സോണി വാലിയ എന്നിവരും സമാന വേഷങ്ങളിലെത്തിയിരുന്നുവെന്നതും ഡിംപിള്‍ യെസ് പറയാനുള്ള കാരണമായിരുന്നു.

    Also Read: ഹണിമൂൺ അവസാനിപ്പിച്ച് വീട്ടിൽ പോകാമെന്ന് പറഞ്ഞ അജയ് ദേവ്ഗൺ, കാരണം കേട്ട് ഞെട്ടിയ കജോൾ; സംഭവമിങ്ങനെAlso Read: ഹണിമൂൺ അവസാനിപ്പിച്ച് വീട്ടിൽ പോകാമെന്ന് പറഞ്ഞ അജയ് ദേവ്ഗൺ, കാരണം കേട്ട് ഞെട്ടിയ കജോൾ; സംഭവമിങ്ങനെ

    എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ ഡിംപിള്‍ കപാഡിയ ദിവ്യ ഭാരതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. ദിവ്യയ്‌ക്കൊപ്പം തുടര്‍ന്നും അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു ഡിംപിള്‍. ദിവാനയുടെ വിജയത്തിന് ശേഷം ദിവ്യയെ നായികയാക്കി രാജ് കന്‍വാര്‍ രണ്ട് സിനിമകള്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ലാഡ്‌ലയും കര്‍ത്തവ്യയുമായിരുന്നു സിനിമകള്‍. കര്‍ത്തവ്യയില്‍ ദിവ്യയുടെ അമ്മായിയമ്മയുടെ ശക്തമായ കഥാപാത്രമുണ്ടായിരുന്നു.

    അമ്മായിയമ്മ

    സഞ്ജയ് കപൂറായിരുന്നു ചിത്രത്തിലെ നായകന്‍. തന്റെ അമ്മായിയമ്മയുടെ വേഷത്തില്‍ ഡിംപിള്‍ കപാഡിയ എത്തണമെന്നായിരുന്നു ദിവ്യയും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ദിവ്യയുടെ മരണത്തെ തുടര്‍ന്ന് ആ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. പിന്നീട് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ദിവ്യയുടെ വേഷത്തിലേക്ക് പരിഗണിച്ചത് ജൂഹി ചൗളയെയായിരുന്നു. തുടര്‍ന്ന് ഡിംപിളിനെ ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ സമീപിക്കുകയായിരുന്നു.

    Also Read: ‌'ഞാൻ അമ്മയായിട്ട് ഒരു മാസമായി, ഡെയ്ൻ അത് സമ്മാനിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു'; മീനാക്ഷി രവീന്ദ്രൻ!Also Read: ‌'ഞാൻ അമ്മയായിട്ട് ഒരു മാസമായി, ഡെയ്ൻ അത് സമ്മാനിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു'; മീനാക്ഷി രവീന്ദ്രൻ!

    എന്നാല്‍ ചിത്രം ചെയ്യാന്‍ ഡിംപിള്‍ തയ്യാറായില്ല. ജൂഹി ചൗളയുടെ അമ്മായിയമ്മയായി അഭിനയിക്കാന്‍ ഡിംപിള്‍ തയ്യാറായില്ല. ഡിംപിളിനെ സമ്മതിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പല വട്ടം ശ്രമിച്ചു. ഡിംപിളിന്റേയും സഞ്ജയുടേയും മറ്റ് താരങ്ങള്‍ക്കൊപ്പമുള്ള ഡിംപിളിന്റെ രംഗങ്ങളൊക്കെ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. അതിനാല്‍ താരത്തിന്റെ പിന്മാറ്റം സിനിമയ്ക്ക് വലിയ നഷ്ടമുണ്ടാക്കുമായിരുന്നു. ഒടുവില്‍ ഡിംപിളിന് പകരം അരുണ ഇറാനിയെ ചിത്രത്തിലേക്ക് കൊണ്ടു വരികയായിരുന്നു.

     പത്ത് വയസ്

    തങ്ങളോടുള്ള സമീപത്തിന്റെ പ്രതികാരം എന്ന നിലയില്‍ നാളുകളോളം ഡിംപിളിനൊപ്പം പുതിയ സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ സംഘടന കൂട്ടാക്കിയില്ല. തന്നേക്കാള്‍ പത്ത് വയസ് മാത്രം ഇളയതായ, തന്റെ നായകന്മാരുടെ കൂടെ തന്നെ നായികയായി അഭിനയിക്കുന്ന ജൂഹിയുടെ അമ്മയായിയമ്മയുടെ വേഷത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും മാറി നില്‍ക്കാനായിരുന്നു ഡിംപിള്‍ ആഗ്രഹിച്ചത്. അതേസമയം കര്‍ത്തവ്യയിലെ പ്രകടനത്തിന് അരുണയ്ക്ക് ഫിലിംഫെയര്‍ നോമിനേഷനും ലഭിച്ചിരുന്നു. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

    ജൂഹിയും ഡിംപിളും പിന്നീട് ഒരുമിച്ച് അഭിനയിക്കുന്നത് 2009 ല്‍ പുറത്തിറങ്ങിയ ലക്ക് ബൈ ചാന്‍സ് എന്ന ഒരു സിനിമയില്‍ മാത്രമാണ്.

    സിനിമ

    ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു ദിവ്യ ഭാരതി. എന്നാല്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ മരണപ്പെടുകയായിരുന്നു ദിവ്യ ഭാരതി. തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണായിരുന്നു ദിവ്യ മരിക്കുന്നത്. താരത്തിന്റെ അപ്രതീക്ഷിത മരണം ബോളിവുഡിനെയായിരുന്നു അമ്പരപ്പിച്ചത്.

    അതേസമയം ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ഡിംപിള്‍ കപാഡിയ. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട് ഡിംപള്‍ കപാഡിയ. എ തേഴ്‌സ്‌ഡെയാണ് ഡിംപിള്‍ അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. സിനിമാ ലോകം കാത്തിരിക്കുന്ന ബിഗ് ബജറ്റ് സിനിമയായ ബ്രഹ്‌മാസ്ത്രയാണ് പുതിയ സിനിമ. പിന്നാലെ ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലും ഡിംപിള്‍ എത്തുന്നുണ്ട്.

    English summary
    When Dimple Kapadia Refused To Play The Mother-in-Law To Juhi Chawla, Fun Facts Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X