രാജേഷ് ഖന്നയെക്കുറിച്ച് കുറ്റം പറയാന്‍ വിസമ്മതിച്ച ഡിംപിള്‍ കപാഡിയ; മാധ്യമങ്ങളുടെ വായടപ്പിച്ച ഉത്തരം

ഇന്ത്യന്‍ സിനിമയ്ക്ക് ഡിംപിള്‍ കപാഡിയ എന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. ആ പേര് തന്നെ ധാരാളം. ബോബിയിലൂടെ സിനിമയിലെത്തിയ ഡിംപിള്‍ കപാഡിയ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളിലൊരാളും ഏറ്റവും മികച്ച നടിമാരില്‍ ഒരാളുമാണ്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ഡിംപിള്‍ കപാഡിയ നേടിയിരുന്നു.

പുത്തന്‍ ലുക്കില്‍ അമല പോള്‍; കിടിലന്‍ ചിത്രങ്ങള്‍ കാണാം

ബോബിയ്ക്ക് പിന്നാലെ ബോളിവുഡിലെ സെന്‍സേഷനായി മാറുകയായിരുന്നു ഡിംപിള്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍താരമായിരുന്ന രാജേഷ് ഖന്നയെ ഡിംപിള്‍ വിവാഹം കഴിക്കുന്നത് 1973ലായിരുന്നു. രണ്ട് പെണ്‍മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. ട്വിങ്കില്‍ ഖന്നയും റിങ്കി ഖന്നയും. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ ട്വിങ്കിള്‍ സിനിമയിലെത്തുകയും താരമായി മാറുകയും ചെയ്തു. നടന്‍ അക്ഷയ് കുമാര്‍ ആണ് ട്വിങ്കിളിന്റെ ഭര്‍ത്താവ്.

വിവാഹ ബന്ധം വേര്‍പെടുത്തി

എന്നാല്‍ 1982 എപ്രിലില്‍ രാജേഷും ഡിംപിളും പിരിഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷം ഡിംപിള്‍ വീണ്ടും അഭിനയത്തിലേക്ക് തിരികെ വരികയും ചെയ്തു. വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും രാജേഖ് ഖന്നയോടുള്ള ബഹുമാനവും സ്‌നേഹവും ഡിംപിള്‍ എന്നും കാത്തുസൂക്ഷിച്ചിരുന്നു. തൊണ്ണൂറുകളില്‍ രാജേഷ് ഖന്നയ്ക്കായി തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തും ഡിംപിള്‍ ഉണ്ടായിരുന്നു. രാജേഷിനെ വിവാഹം കഴിക്കാനുള്ള തീരുമാനം ശരിയായിരുന്നില്ലെന്ന് പിന്നീട് ഡിംപിള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും അദ്ദേഹത്തെ പഴിചാരിയിരുന്നില്ലെന്നതാണ് വസ്തുത.

എന്നും തെറ്റിദ്ധരിക്കപ്പെട്ടിരുന്നു

2017 ഒരു അഭിമുഖത്തില്‍ രാജേഷിനെക്കുറിച്ച് ഡിംപിള്‍ മനസ് തുറക്കുന്നുണ്ട്. കാക്ക എന്നും തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ഞങ്ങള്‍ കല്യാണം കഴിച്ചപ്പോള്‍ ഞാന്‍ നന്നേ ചെറുപ്പമായിരുന്നു. ഞങ്ങള്‍ പിരിഞ്ഞിട്ടുണ്ടായിരിക്കാം, പക്ഷെ എനിക്ക് അദ്ദേഹത്തോട് വല്ലാത്ത ബഹുമാനവും സ്‌നേഹവുമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ എന്നില്‍ നിന്നെങ്കിലും മോശം പ്രതികരണം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കരുത്. കാക്കയുടെ താരപ്രൗഢി വിശ്വസിക്കണമെങ്കില്‍ അത് അനുഭവിച്ചറിയണം''. എന്നായിരുന്നു താരം പറഞ്ഞത്.

പ്രണയം

ഡിംപിളിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ രാജേഷ് ഖന്നയ്ക്ക് പ്രണയം തോന്നുകയായിരുന്നു. പിന്നാലെ തന്നെ അദ്ദേഹം വിവാഹാഭ്യര്‍ത്ഥന നടത്തി. ഡിംപള്‍ സമ്മതം മൂളുകയും ചെയ്തു. ഇരുവരും വിവാഹം കഴിക്കുമ്പോള്‍ ഡിംപിളിന്റെ പ്രായം 16 ആയിരുന്നു. രാജേഷ് ആകട്ടെ ഡിംപിളിനേക്കാള്‍ 15 വയസ് മൂത്തതുമായിരുന്നു. വിവാഹ ശേഷം നടന്റെ അഭ്യര്‍ത്ഥന മാനിച്ച് ഡിംപിള്‍ അഭിനയം നിര്‍ത്തുകയും ചെയ്തു. പിന്നീട് ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. ഇതോടെയാണ് പിരിയാന്‍ തീരുമാനിക്കുന്നത്. മക്കളെ ഓര്‍ത്തു മാത്രമായിരുന്നു പിരിയാന്‍ വൈകിയതെന്നും താരങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
സമാന്തര സിനിമകളിലും

മുഖ്യധാര സിനിമകളിലെ പോലെ തന്നെ സമാന്തര സിനിമകളിലും ശക്തമായ സാന്നിധ്യമാണ് ഡിംപിള്‍ കപാഡിയ. കാഷ്, ദൃഷ്ടി, ലേക്കിന്‍, രുദാലി തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടതാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമടക്കം നേടിയിട്ടുണ്ട്. ഹോളിവുഡ് ചിത്രം ടെനറ്റിലാണ് അവസാനമായി അഭിനയിച്ചത്.

Read more about: dimple kapadia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X