പൊതുവേദിയിൽ വെച്ച് ദീപികയെ കടന്നുപിടിച്ച് ചുംബിച്ച് സംവിധായകൻ; അന്ന് സംഭവിച്ചത്!

ബോളിവുഡിലെ ഏറ്റവു താരമൂല്യമുള്ള നായികയാണ് ദീപിക പദുക്കോൺ. ഷാരൂഖ് ഖാന്റെ നായികയായി ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപികയുടെ കരിയര്‍ ആരംഭിക്കുന്നത്. ആദ്യം ചിത്രത്തില്‍ തന്നെ തന്നെ അടയാളപ്പെടുത്താന്‍ ദീപികയ്ക്ക് സാധിച്ചു. പിന്നീടൊരിക്കലും ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രായം നാൽപതിന് അടുത്തെത്തിയെങ്കിലും ബോളിവുഡിൽ വലിയ ഡിമാൻഡുള്ള നായികയാണ് ദീപിക. തൊട്ടതെല്ലാം പൊന്നാക്കി കരിയറിൽ മുന്നേറുകയാണ് താരം.

കരിയറിനൊപ്പം ദീപികയുടെ വ്യക്തിജീവിതം പലപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ പൊതുവെ വിവാദങ്ങളിൽ നിന്നെല്ലാം മാറിനിൽക്കാറുണ്ട് താരം. എന്നിരുന്നാലും തന്റേതല്ലാത്ത കാരണത്താൽ പലപ്പോഴും ദീപിക വാർത്തകളിൽ നിറയാറുണ്ട്. അത്തരത്തിൽ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊതുവേദിയില്‍ വെച്ച് ഒരു സംവിധായകന്‍ ദീപികയെ ചുംബിച്ചതാണ് സംഭവം.

deepika padukone

ദീപികയുടെ ഫൈൻഡിങ് ഫാനി എന്ന ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിലാണ് സംഭവം നടക്കുന്നത്. 2014 ൽ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഹോമി അദാജാനിയ ആണ്. സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പരിപാടിയിൽ വേദിയിൽ സംസാരിക്കുന്നതിനിടെ ഹോമി അപ്രതീക്ഷിതമായി ദീപികയെ ചുംബിക്കുകയുമായിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ നടന്ന സംഭവം വലിയ വാർത്തയായി. സിനിമയേക്കാൾ സംവിധായകന്റെ പ്രവൃത്തി ചർച്ചയായി.

ചടങ്ങിന് മുൻപ് നടന്ന പാർട്ടിയിൽ ഹോമി അമിതമായി മദ്യപിക്കുകയും, വേദിയിൽ എത്തിയപ്പോൾ മദ്യാസക്തിയിൽ ആയിരുന്ന സംവിധായകന് കൺട്രോൾ നഷ്ടപ്പെടുകയായിരുന്നു എന്നാണ് പിന്നീട് ഇത് സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. ദീപികയെ കെട്ടിപ്പിടിക്കുകയും അവരുടെ സമ്മതമില്ലാതെ കവിളിൽ ബലമായി ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു സംവിധായകൻ. ചടങ്ങിലുനെത്തിയ മാധ്യമങ്ങൾ ഈ രംഗം പകർത്തി പുറത്തുവിടുകയും ചെയ്തു.

സംവിധായകന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ ദീപിക ഞെട്ടിപ്പോയി. എന്നാൽ ഒരു ചിരിയോടെ ആ ചുംബനം സ്വീകരിച്ച് സാഹചര്യം ഭംഗിയായി കൈകാര്യം ചെയ്തു നടി. അതേസമയം രൺവീർ സിംഗും ആ ചടങ്ങിന് എത്തിയിരുന്നു. എന്നാൽ വൈകിയാണ് എത്തിയത് സംഭവത്തിന് ദൃക്‌സാക്ഷിയാകാൻ നടൻ ഉണ്ടായിരുന്നില്ല. പിന്നീട് അവർക്കിടയിൽ പ്രശ്‌നമുണ്ടാക്കായിരിക്കാൻ ദീപിക ഹോമിയിൽ നിന്നും അകലം പാലിച്ചു.

deepika padukone

മുന്‍പ് ദീപികയുടെ ഹിറ്റ് സിനിമയായ കോക്ക്‌ടെയിൽ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചിരുന്നു. അതിന് ശേഷമാണ് ഹോമി ഫൈന്‍ഡിങ് ഫാനി സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്ത്, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം സജീവമാണ് ഹോമി അദാജാനിയ. അംഗരേസി മീഡിയമാണ് ഹോമി അവസാനമായി സംവിധാനം ചെയ്ത ചിത്രം. മർഡർ മുബാറക്ക് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.

പഠാൻ ആണ് ദീപിക അവസാനം നായികയായി അഭിനയിച്ച ചിത്രം. അതിനു ശേഷം ആറ്റ്ലീ-ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ അതിഥി വേഷത്തിലും ദീപിക എത്തിയിരുന്നു. കൽക്കി 2898 എഡി, ഫൈറ്റർ, സിങ്കം എഗൈൻ എന്നിങ്ങനെ വമ്പൻ സിനിമകളാണ് ദീപികയുടേതായി അണിയറയിൽ ഉള്ളത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രങ്ങളാണ് ഇത് മൂന്നും. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X