For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായികയുടെ റോള്‍ വെട്ടി ചെറുതാക്കി, മെയിന്‍ ആകാന്‍ ഐശ്വര്യയുടെ കുതന്ത്രം; കരിയറില്ലാതായി പ്രിയ!

  |

  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. മണിരത്‌നം ഒരുക്കിയ ഇരുവര്‍ ആയിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റ ചിത്രം. ആദ്യ സിനിമയില്‍ ഐശ്വര്യയുടെ നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു. ഇരട്ടവേഷമായിരുന്നു ചിത്രത്തില്‍ ഐശ്വര്യയുടേത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നായികയാണ് ഐശ്വര്യ.

  Also Read: 'ചോദ്യം ഇഷ്ട്ടമല്ലെങ്കിൽ മുണ്ടുപൊക്കി കാണിക്കണ്ട, ഇതുപോലെ ചെയ്താൽ മതി'; മോഹൻലാലിന്റെ വീഡിയോയുമായി സംവിധായകൻ!

  ഇന്നും ഐശ്വര്യയ്ക്കുള്ള താരപ്രഭയ്‌ക്കോ ആരാധക പിന്തുണയ്‌ക്കോ തെല്ലും കുറവ് വന്നിട്ടില്ല. ഐശ്വര്യയോളം ജനപ്രീതിയുള്ളൊരു നായിക പിന്നീടുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. ഈയ്യടുത്തിറങ്ങിയ മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനിലൂടെ ഒരിക്കല്‍ കൂടി തന്റെ സ്ഥാനം അവര്‍ ഉറപ്പിച്ചിരിക്കുകയാണ്.

  താരപദവിയ്‌ക്കൊപ്പം തന്നെ വരുന്ന ഒന്നാണ് ഉത്തരവാദിത്തമെന്നത്. അതോടൊപ്പം തന്നെ ഇന്‍സെക്യൂരിറ്റിയും താരങ്ങളെ അലട്ടിയേക്കാം. പ്രത്യേകിച്ചും ബോളിവുഡ് പോലൊരു ഇടത്ത്. തങ്ങളുടെ നേട്ടത്തിന് മറ്റൊരാളുടെ കരിയറിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള പൊളിറ്റിക്‌സ് നടക്കുന്നതായി ബോളിവുഡിനെക്കുറിച്ച് പലരും വെളിപ്പെടുത്തിയിട്ടുണ്ട്. താരങ്ങളെ സിനിമയില്‍ നിന്നും മാറ്റുന്നതും രംഗങ്ങള്‍ വെട്ടിക്കുറക്കുന്നതുമൊക്കെ പതിവാണ്.

  Also Read: സിനിമയില്ലാതെ എവിടെ നിന്നാണ് ഇത്രയും പണം? മറുപടിയുമായി നടി നമിത പ്രമോദ്

  ഒരിക്കല്‍ ഇത്തരത്തില്‍ ഐശ്വര്യ റായിയെക്കുറിച്ച് സുഭാഷ് ഗായ് ഒരു നിരീക്ഷണം നടത്തുകയുണ്ടായിട്ടുണ്ട്. ജോഷ്, താല്‍ തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമായിരുന്നു ഇത്. വലിയ താരമായി മാറിയിരുന്നു ആ സമയത്ത് ഐശ്വര്യ റായ്. ഇതോടെ താരം തന്നെ തന്റെ നിര്‍മ്മാതാക്കളേയും സംവിധായകരേയും സ്വാധീനിക്കാന്‍ ആരംഭിച്ചുവെന്നാണ് സുഭാഷ് ഗായ് പറയുന്നത്.

  ''ചിത്രത്തിലെ മറ്റ് നടിമാരെ അവള്‍ ഒതുക്കും. ജോഷില്‍ പ്രിയ ഗില്‍ ഡാന്‍സ് ചെയ്യേണ്ടിയിരുന്ന പാട്ട് അവള്‍ കരസ്ഥമാക്കി. തനിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്ന തരത്തില്‍ തിരക്കഥ മാറ്റിപ്പിച്ചു'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഐശ്വര്യയുടേത് പ്രൊഫഷണല്‍ അഗ്രഷന്‍ ആണെന്നും ഇത് ഇന്നത്തെ താരങ്ങള്‍ക്കിടയില്‍ സാധാരണയാണെന്നും സുഭാഷ് ഗായ് പറഞ്ഞിരുന്നു. ഐശ്വര്യ റായ് ഷാരൂഖ് ഖാന്റെ സഹോദരിയായി എത്തിയ ചിത്രമായിരുന്നു ജോഷ്.

  ''ഇതൊരു ബിസിനസ് നീക്കമാണ്. കരിയറിലെ ഒരു ഘട്ടത്തില്‍ താരങ്ങള്‍ ബിസിനസ് പ്രൊഡക്ടായി മാറും. അതോടെ അവര്‍ അവരെ വളരെ ശക്തമായി തന്നെ സംരക്ഷിച്ചു നിര്‍ത്താന്‍ ആരംഭിക്കും'' എന്നാണ് സുഭാഷ് ഗായ് ഐശ്വര്യയുടെ നീക്കത്തെക്കുറിച്ച് പറഞ്ഞത്. ചിത്രത്തിലെ ഷാരൂഖ് ഖാന്റെ നായികയായിരുന്നു പ്രിയ ഗില്‍. എന്നാല്‍ ഈ കഥാപാത്രത്തേക്കാള്‍ പ്രധാന്യം തന്റെ വേഷത്തിന് ലഭിക്കുവാന്‍ വേണ്ടി ഐശ്വര്യ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ സ്വാധീനീച്ചുവെന്നാണ് ആരോപണം. ചിത്രം പുറത്ത് വന്നപ്പോള്‍ പ്രിയയുടെ കഥാപാത്രത്തിന്റെ സ്‌ക്രീന്‍ ടൈം തീരെ കുറവായിരുന്നു.

  ഷാരൂഖിന്റേയും പ്രിയയുടേയും കഥാപാത്രങ്ങളുടെ പ്രണയത്തിന് പ്രധാന്യം കുറഞ്ഞ സിനിമയില്‍ പ്രധാന്യം കുടൂതലും ഷാരൂഖ്-ഐശ്വര്യ സാഹോദര്യത്തിനും ഐശ്വര്യ-ചന്ദ്രചൂര്‍ പ്രണയത്തിനുമായിരുന്നു. അതേസമയം സിനിമ തീയേറ്ററില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു.

  അതേസമയം ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ചിത്രവും ഐശ്വര്യയുടെ പ്രകടനവും കയ്യടി നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നെഗറ്റീവ് ഷെയ്ഡുള്ള വേഷത്തിലാണ് പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ എത്തിയത്.

  Read more about: aishwarya rai
  English summary
  When Director Subhash Ghai Opens Up About Aishwarya Rai, Says She Know How To Sideline Other Girls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X