പിന്നാലെ നടന്ന് ശല്യം ചെയ്ത് ഹൃത്വിക്, ദിഷ സിനിമയില്‍ നിന്നും ഇറങ്ങിപ്പോയി! തുറന്നു പറഞ്ഞ് നടി

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദിഷ പഠാനി. ബോളിവുഡില്‍ മാത്രമല്ല ജാക്കി ചാന്‍ ചിത്രത്തിലൂടെ ചൈനീസ് സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള ദിഷ ഇന്ന് ഇന്ത്യന്‍ യൂത്തിന്റെ ആവേശമാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ദിഷ. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ദിഷയുടെ വര്‍ക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബോളിവുഡിലെ താരകുടുംബങ്ങളില്‍ നിന്നുമല്ല ദിഷ സിനിമയിലെത്തിയത്. മോഡലിംഗിലൂടെ വന്ന് ബോളിവുഡിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു ദിഷ.

താരങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതുമെല്ലാം സാധാരണയാണ്. ബോളിവുഡിലെ പല താരങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണങ്ങള്‍ നടന്നിട്ടുണ്ട്. അത്തരത്തില്‍ ഒരിക്കല്‍ ബോളിവുഡിലെ ഗോസിപ്പുകളുടെ ഇരയായി മാറിയ താരമാണ് ദിഷ പഠാനി. ദിഷയേയും സൂപ്പര്‍താരം ഹൃത്വിക് റോഷനേയും ചേര്‍ത്തായിരുന്നു ഗോസിപ്പ് ഉയര്‍ന്നത്. ഇത്തവണ പക്ഷെ പ്രണയ ഗോസിപ്പായിരുന്നില്ല പ്രചരിച്ചിരുന്നത്. ദിഷ ഹൃത്വിക് റോഷന്റെ ശല്യം സഹിക്കാനാകാതെ സിനിമയില്‍ നിന്നും പിന്മാറിയെന്നായിരുന്നു ഗോസിപ്പ്. വിശദമായി വായിക്കാം.

പിന്നാലെ നടന്ന് ശല്യം ചെയ്തു

സിനിമയുടെ ചിത്രീകരണത്തിനിടെ ഹൃത്വിക് റോഷന്‍ ദിഷയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തുവെന്നും ഇത് സഹിക്ക വയ്യാതെ ദിഷ സിനിമയില്‍ നിന്നും പിന്മാറിയെന്നുമായിരുന്നു സോഷ്യല്‍ മീഡിയയുടേയും ഗോസിപ്പ് കോളങ്ങളുടേയും പ്രചരണം. എന്നാല്‍ ഈ പ്രചരണങ്ങള്‍ ശക്തമായതോടെ ദിഷ തന്നെ പ്രതികരണവുമായി രംഗത്ത് എത്തുകയായിരുന്നു. ''ബാലിശവും നിരുത്തരവാദിത്തപരുമായ പ്രചരണങ്ങളാണിത്. ഇതെല്ലാം തീര്‍ത്തും അസത്യമാണ്. ഹൃത്വിക് സാറുമായുണ്ടായ ചെറിയ സമയത്തെ ഇടപെടലില്‍ നിന്നും എനിക്ക് മനസിലായത് അദ്ദേഹം വളരെ നല്ലവനും മാന്യനുമായ മനുഷ്യനാണ്. അദ്ദേഹത്തെക്കുറിച്ച് എനിക്കുള്ള മതിപ്പാണ് ഈ വ്യക്തത നല്‍കാനുള്ള കാരണം പോലും'' എന്നായിരുന്നു ദിഷയുടെ പ്രതികരണം.

സിനിമയില്‍ നിന്നും ഇറങ്ങിപ്പോയി

താന്‍ ഹൃത്വിക് റോഷന്റെ സിനിമയില്‍ നിന്നും ഇറങ്ങിപ്പോയെന്ന വാര്‍ത്തകളും അസത്യമാണെന്നും ദിഷ പറഞ്ഞു. ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു വാര്‍. ചിത്രത്തില്‍ ദിഷയായിരുന്നു ഹൃത്വിക്കിന്റെ നായികയായി അഭിനയിക്കാനിരുന്നത്. ടൈഗറും ദിഷയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാറിനിടെ ഹൃത്വിക് ദിഷയെ ശല്യം ചെയ്തുവെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. ചിത്രത്തില്‍ പിന്നീട് വാണി കപൂറാണ് നായികയായി എത്തിയത്. തന്നേയും ഹൃത്വിക് റോഷനേയും കുറിച്ചുള്ള ഗോസിപ്പുകള്‍ക്കെതിരെ ദിഷ തന്നെ രംഗത്ത് എത്തിയതിന് പിന്നാലെ ഹൃത്വിക് റോഷനും രംഗത്ത് എത്തുകയുണ്ടായി.

ഹൃത്വിക് റോഷന്റെ പ്രതികരണം

തന്നെക്കുറിച്ചുള്ള വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ട്് പങ്കുവച്ചു കൊണ്ടായിരുന്നു ഹൃത്വിക് റോഷന്റെ പ്രതികരണം. ''നിങ്ങളുടെ വെബ് സൈറ്റിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള സംഭാവനയായി ഈ ട്വീറ്റിനെ കാണണം. ഭാവയില്‍ നിങ്ങള്‍ സഹായം വേണമെന്ന് വ്യക്തമായി പറഞ്ഞാല്‍ മതി' എന്നായിരുന്നു ഹൃത്വിക് റോഷന്റെ പ്രതികരണം.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സിനിമ

അതേസമയം വാര്‍ ആയിരുന്നു ഹൃത്വിക് റോഷന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. 2019 ല്‍ പുറത്തിറങ്ങിയ സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു. ദീപികയോടൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ഹൃത്വിക് റോഷന്റെ പുതിയ സിനിമ. മലംഗ് ആണ് ദിഷ പഠാനിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ആദിത്യ റോയ് ചോപ്രയും അനില്‍ കപൂറുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. തെലുങ്കിലൂടെയായിരുന്നു ദിഷയുടെ അരങ്ങേറ്റം. പിന്നീട് എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തി. ബാദി 2, ഭാരത്, മലംഗ്, രാധെ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഏക് വില്ലന്‍ റിട്ടേണ്‍സ്, യോദ്ധ എന്നിവയാണ് പുതിയ സിനിമകള്‍.

Read more about: disha patani hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X