ഓര്‍മ്മകള്‍ ഇല്ല, ജീവിതത്തിലെ ആറ് മാസം നഷ്ടം; ഓര്‍മ്മ നഷ്ടപ്പെട്ട അപകടത്തെക്കുറിച്ച് ദിഷ പഠാനി
ബോളിവുഡിലെ യുവനടിമാരിലെ താരമാണ് ദിഷ പഠാനി. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും താരമാണ് ദിഷ പഠാനി. തന്റെ ഫിറ്റനസിന്റെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ദിഷ പഠാനി. താരം പങ്കുവെക്കുന്ന വര്‍ക്കൗട്ട് വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. എംഎംഎയിലും മറ്റും താല്‍പര്യമുള്ള താരം കൂടിയാണ് ദിഷ പഠാനി.
തന്റെ ബോള്‍ഡ് ലുക്കിലൂടേയും സോഷ്യല്‍ മീഡിയയില്‍ ദിഷ പഠാനി ഓളം തീര്‍ക്കാറുണ്ട്. അതേസമയം ദിഷയെക്കുറിച്ച് പലര്‍ക്കും അറിയാത്ത ഒന്നാണ് താരത്തിന് ഓര്‍മ്മകള്‍ നഷ്ടമായൊരു അനുഭവം. ഒരിക്കല്‍ ദിഷ തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. തന്റെ ജീവിതത്തിലെ ആറ് മാസമാണ് തനിക്ക് നഷ്ടമായത് എന്നാണ് ദിഷ പഠാനി ഒരിക്കല്‍ മിഡ് ഡേയോട് പറഞ്ഞത്.

''എനിക്കൊന്നും ഓര്‍മ്മയില്ലായിരുന്നു. ആറ് മാസമാണ് എനിക്ക് നഷ്ടമായത്'' എന്നാണ് ദിഷ പറഞ്ഞത്. ജിംനാസ്റ്റിക് പരിശീലനത്തിനിടെയായിരുന്നു ദിഷയ്ക്ക് അനുഭവമുണ്ടായത്. ''ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ ഞാന്‍ ജിംനാസ്റ്റിക്സും എംഎംഎയും പരിശീലിക്കാറുണ്ട്. എംഎംഎ കൂട്ടത്തില്‍ എളുപ്പമുള്ളതാണ്. പക്ഷെ ജിംനാസ്റ്റിക്സ് ആണെങ്കില്‍ ഒരേ സമയം ധൈര്യവും സ്ഥിരതയും വേണം. ഞാന്‍ ഇപ്പോഴുള്ള അവസ്ഥയിലെത്താന്‍ സമയമെടുത്തു. എല്ലാ ദിവസവും ചെയ്യണം. എല്ലുകളും മുട്ടുമൊക്കെ ഒടിയുമ്പോഴാണ് എവിടെയെങ്കിലും എത്താനാവുക'' എന്നും ദിഷ പറയുന്നുണ്ട്.
എന്തായാലും അന്നത്തെ പരുക്കില്‍ നിന്നും തിരികെ വരാന്‍ ദിഷയ്ക്ക് സാധിച്ചു. ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകളൊന്നുമില്ലാതെയാണ് ദിഷ പഠാനി കടന്നു വരുന്നത്. തുടക്കം മോഡലിംഗിലൂടെയായിരുന്നു. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലൂടെ അരങ്ങേറി. തെലുങ്ക് ചിത്രമായ ലോഫര്‍ ആണ് ദിഷയുടെ ആദ്യത്തെ സിനിമ. പിന്നാലെ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറിയിലൂടെ ദിഷ ഹിന്ദിയിലെത്തി. ധോണിയുടെ ജീവിതകഥ പറഞ്ഞ സിനിമ വന്‍ വിജയമായതോടെ ദിഷയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഇതിനിടെ കുങ് ഫു യോഗ എന്ന ചിത്രത്തിലൂടെ ജാക്കി ചാനൊപ്പവും ദിഷ സ്‌ക്രീന്‍ പങ്കിട്ടു. ബാഗി 2ലൂടെയാണ് ടൈഗര്‍ ഷ്രോഫുമായി ഒരുമിച്ച് അഭിനയിക്കുന്നത്. ആ അടുപ്പം അധികം വൈകാതെ പ്രണയത്തിലേക്ക് വഴി മാറി. ബോൡവുഡിലെ ജനപ്രീയ ജോഡിയായിരുന്നു ദിഷും ടൈഗറും. ഇരുവരും ഫിറ്റ്‌നസില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. ദിഷും ടൈഗറും ഒരുമിച്ചുള്ള വര്‍ക്കൗട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ടായിരുന്നു.
ഇതിനിടെ ഭാരതിലൂടെ സല്‍മാന്‍ ഖാന്റെ നായികയായും ദിഷ എത്തി. ദിഷയുടെ ഹോട്ട് ലുക്കിന് കയ്യടി നേടിയ സിനിമയായിരുന്നു മലംഗ്. പിന്നാലെ രാധെ, ഏക് വില്ലന്‍ റിട്ടേണ്‍സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ആ സമയത്താണ് ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് ദിഷയും ടൈഗറും പിരിയുന്നത്. പ്രണയ ബന്ധം അവസാനിച്ചുവെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ടൈഗറിന്റെ കുടുംബവുമായും ദിഷയ്ക്ക് നല്ല അടുപ്പമാണുള്ളത്.

അതേമസയം, യോദ്ധയാണ് ദിഷയുടെ പുതിയ സിനിമ. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. പിന്നാലെ പ്രഭാസിന്റെ പുതിയ സിനിമയായ പ്രൊജക്ട് കെയിലും ദിഷ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം കങ്കുവയിലൂടെ തമിഴിലും എത്തുകയാണ് ദിഷ.
അതേസമയം ദിഷ പഠാനി വീണ്ടും പ്രണയത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബാര്‍ബിയുടെ പ്രീമിയറിനായി ദിഷയും കാമുകനും ഒരുമിച്ചെത്തിയത് വാര്‍ത്തയായിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ സുഹൃത്തുക്കള്‍ക്ക് ബോയ്ഫ്രണ്ട് എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്ന ദിഷയുടെ വീഡിയോ ഈയ്യടുത്താണ് വൈറലായി മാറിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിഷ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ കരിയറില്‍ ശ്രദ്ധിക്കാനാണ് ടൈഗര്‍ ആഗ്രഹിച്ചിരുന്നതെന്നും ഈ അഭിപ്രായ ഭിന്നതയാണ് പ്രണയ തകര്‍ച്ചയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications











