വിവാഹം അച്ഛനില്‍ നിന്ന് മറച്ച് വച്ച് ഒരേ വീട്ടില്‍ കഴിഞ്ഞു; ഒടുവില്‍ ദിവ്യ ഭാരതിയെ തേടി ദാരുണാന്ത്യം!
ബോളിവുഡ് ഒരിക്കലും മറക്കില്ലാത്ത പേരാണ് ദിവ്യ ഭാരതിയുടേത്. വെറും മൂന്ന്് വര്‍ഷം മാത്രമുള്ള ആ സിനിമ ജീവിതത്തില്‍ ദിവ്യ നല്‍കിയത് എന്നും ഓര്‍ത്തിരിക്കുന്ന സിനിമകളും പ്രകടനങ്ങളുമായിരുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിലായിരുന്നു ദിവ്യയുടെ ജനനം. 1990 ല്‍ തന്റെ പതിനാറാം വയസില്‍ തെലുങ്കിലൂടെയായിരുന്നു ദിവ്യയുടെ അരങ്ങേറ്റം. 1992 ല്‍ പുറത്തിറങ്ങിയ വിശ്വാത്മ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ബോളിവുഡിലെത്തുന്നത്. മൂന്ന് വര്‍ഷത്തിനിടെ 21 സിനിമകളിലാണ് ദിവ്യ അഭിനയിച്ചത്. മരിക്കുമ്പോള്‍ മുപ്പതോളം സിനിമകള്‍ക്ക് ദിവ്യ ഡേറ്റ് നല്‍കിയിരുന്നു. തന്റെ പത്തൊമ്പതാം വയസിലായിരുന്നു ദിവ്യ മരിക്കുന്നത്.
സാജിദ് നദിയാദ്‌വാലയും ദിവ്യയും വിവാഹിതരായിരുന്നു. സിനിമാക്കഥയെ വെല്ലുന്നതായിരുന്്‌നു ഇരുവരുടേയും പ്രണയവും വിവാഹവും. ഗോവിന്ദയോടൊപ്പം ഷോല ഓര്‍ ശബ്‌നം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ദിവ്യയെ സാജിദ് ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ സാജിദിന് ദിവ്യയോട് പ്രണയം തോന്നുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കളായി മാറിയ ഇരുവരും അധികം വൈകാതെ തന്നെ തങ്ങളുടെ പ്രണയം തിരിച്ചറിയുകയും 1992 മെയ് 10ന് വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ 1993 ഏപ്രില്‍ അഞ്ചിന് ദിവ്യയെ തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബോളിവുഡിനെയാകെ ഞെട്ടിച്ചതായിരുന്നു ദിവ്യ ഭാരതിയുടെ മരണം. മരണത്തെക്കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകളും അഭ്യൂഹങ്ങളും ഇപ്പോഴും ആരാധകര്‍ക്കിടയില്‍ സജീവമാണ്. ദിവ്യയുടെ മരണത്തിന് ശേഷം ഏറെ നാള്‍ ആ വേദനയിലായിരുന്നു സാജിദ് കഴിഞ്ഞിരുന്നത്. തങ്ങളുടെ വിവാഹ വാര്‍ത്ത ദിവ്യയുടെ അച്ഛനില്‍ നിന്നും ദിവ്യയും സാജിദും ഏറെ നാള്‍ മറച്ചുവെച്ചിരുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ദിവ്യയുടെ അമ്മ മീത ഭാരതിയാണ് ഇതേക്കുറിച്ച് മനസ് തുറന്നത്. വിവാഹത്തിന് ദിവ്യയുടെ പിതാവ് പ്രകാശ് ഭാരതി എതിരായിരുന്നു.

''സാജിദ് ഗോവിന്ദയുടെ ഡേറ്റിന് വേണ്ടി ഷോല ഓര്‍ ്ശബ്‌നമിന്റെ സെറ്റില്‍ സ്ഥിരമായി വരുമായിരുന്നു. ഒരു ദിവസം ദിവ്യയെ പരിചയപ്പെട്ടു. ആ ദിവസം തന്നെ ദിവ്യ എന്നോട് ചോദിച്ചു അമ്മേ സാജിദിനെക്കുറിച്ച് എന്താണ് തോന്നുന്നതെന്ന്. നല്ലവനായിട്ടാണ് തോന്നിയതെന്ന് ഞാനും പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ സാജിദിനെ വിവാഹം കഴിക്കട്ടെ എന്നവള്‍ ചോദിച്ചു. അച്ഛനോട് ചോദിക്കാനായിരുന്നു ഞാന്‍ പറഞ്ഞത്. പക്ഷെ അദ്ദേഹം എതിര്‍ത്തതു. ദിവ്യയ്ക്ക് പതിനെട്ട് ആയതിന് പിന്നാലെ ഒരു ദിവസം അവള്‍ എന്നെ വിളിച്ചു. സാജിദിനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. സാക്ഷിയായി ഒപ്പിടണമെന്ന് പറഞ്ഞു. അച്ഛനെ അറിയിക്കാത്തതിനാല്‍ വരാനാകില്ലെന്ന് ഞാന്‍ പറഞ്ഞു'' ദിവ്യയുടെ അമ്മ പറയുന്നു.

സാജിദുമായുള്ള വിവാഹ ശേഷവും ദിവ്യ തന്റെ മാതാപിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. മകള്‍ സാജിദിനെ വിവാഹം കഴിച്ചിരുന്ന വിവരം ദിവ്യയുടെ അച്ഛന് അറിയില്ലായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ദിവ്യയുടെ വീട്ടില്‍ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സാജിദ് തന്നെയാണ് തങ്ങളുടെ വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത്. എന്നാല്‍ അവരുടെ ദാമ്പത്യ ജീവിതത്തിന് മാസങ്ങളുടെ മാത്രം ആയുസേ ഉണ്ടായിരുന്നുള്ളൂ.

ദിവ്യയുടെ മരണത്തിന് ശേഷം ഒരു മകന്റെ സ്ഥാനത്തു നിന്ന് ദിവ്യയുടെ അച്ഛനേയും അമ്മയേയും പരിചരിക്കുകയായിരുന്നു സാജിദ്. ഇന്നും ആ ബന്ധം അതുപോലെ തന്നെ തുടരുകയാണ് രണ്ട് കുടുംബങ്ങളും. വിശേഷ ദിവസങ്ങളില്‍ ഒരുമിച്ച് ചേരാറുമുണ്ട്. സാജിദ് പിന്നീട് മാധ്യമ പ്രവര്‍ത്തകയായ വാര്‍ദ ഖാനുമായി പ്രണയത്തിലാവുകയും 2000 നവംബര്‍ 18 ന് ഇരുവരും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു.


Click it and Unblock the Notifications