For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി മേലാല്‍ നിനക്ക് ഡാന്‍സ് കളിക്കാനാകില്ല! ഹൃത്വിക്കിന്റെ ഹൃദയം തകര്‍ത്ത് ഡോക്ടറുടെ വാക്കുകള്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. സിനിമ കുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് കടന്നു വരുന്നത്. സംവിധായകനും നിര്‍മ്മാതാവുമായ രാകേഷ് റോഷന്റെ മകനാണ് ഹൃത്വിക്. കഹോ ന പ്യാര്‍ ഹേ ആയിരുന്നു ആദ്യത്തെ സിനിമ. അരങ്ങേറ്റ സിനിമ തന്നെ ബ്ലോക്ബസ്റ്റര്‍ ആയതോടെ ഹൃത്വിക്കിന് പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഹൃത്വിക്.

  Also Read: 'വെള്ളത്തിൽപ്പോയ കൊലുസ് മുങ്ങിയെടുത്ത് തന്നു, അന്ന് ശ്രദ്ധിച്ച് തുടങ്ങി, പിന്നെ പ്രപ്പോസ് ചെയ്തു'; റെബേക്ക

  അതേസമയം തന്റെ വ്യക്തിജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഹൃത്വിക്കിന്. തന്റെ ആറാം വിരലും സംസാരിക്കുമ്പോഴുള്ള വിക്കുമെല്ലാം കുട്ടിക്കാലത്ത് ഹൃത്വിക്കിനെ കൂട്ടുകാര്‍ക്കിടയില്‍ പരിഹാസപാത്രമാക്കിയിരുന്നു. എന്നാല്‍ തന്റെ കഠിനാധ്വാനത്തിലൂടെ സൂപ്പര്‍ താരമായി മാറുകയായിരുന്നു ഹൃത്വിക്.

  ഏറെ നാളത്തെ വിവാഹജീവിതത്തിന് ശേഷമാണ് സൂസെയ്‌നും ഹൃത്വിക്കും പിരിയുന്നത്. ഇതേക്കുറിച്ച് ഒരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ഹൃത്വിക് റോഷന്‍ മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.

  താരമെന്ന നിലയില്‍ ഇത് പ്രയാസമേറിയതാണെന്ന് ഞാന്‍ പറയില്ല. കാരണം താരമെന്ന നിലയില്‍ നേട്ടങ്ങള്‍ വേറെയുണ്ട്. ഞാന്‍ ജീവിതത്തെ ഉപാധികളില്ലാതെ വിശ്വസിക്കാന്‍ തുടങ്ങി. ചില സാഹചര്യം തരുന്ന തോന്നല്‍ ഒന്നാകാം പക്ഷെ സംഭവിക്കുന്നതും മറ്റൊന്നുമാകാം. അങ്ങനെ എനിക്ക് വലിയ വിജയങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട് എന്നാണ് താരം പറയുന്നത്. പിന്നാലെ തന്റെ അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

  ഇന്ന് ഞാന്‍ അറിയപ്പെടുന്ന വലിയൊരു നര്‍ത്തകന്‍ ആയിട്ടാണ്. പക്ഷെ ഇത് തുടങ്ങുമ്പോള്‍ ഡോക്ടര്‍ പറഞ്ഞത് എനിക്കൊരിക്കലും ഡാന്‍സ് ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു. ഡോക്ടറുടെ വാക്കുകള്‍ എന്റെ ഹൃദയം തകര്‍ത്തു. എന്റെ കാല്‍മുട്ടിനും നട്ടെല്ലിനും പരുക്കേറ്റിരുന്നു. ഡോക്ടറുടെ പക്കല്‍ ഒരുപാട് ഉദാഹരണങ്ങളുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്.

  സൂസെയ്‌നുമായുള്ള വേര്‍പിരിയലിന് ശേഷം താന്‍ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ഇന്ന് എനിക്ക് പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. ഇന്നുവരെ ആ തരത്തിലൊരു ചിന്തയും ഉണ്ടായിട്ടില്ല. മനുഷ്യന്റെ ആവശ്യങ്ങള്‍ കുറച്ചേയുള്ളൂവെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവനവനില്‍ തൃപ്തി കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. പക്ഷെ നമ്മള്‍ക്ക് ഒന്നിലും ഉറപ്പ് പറയാനാകില്ല. എന്താണ് നടക്കുക എന്നറിയില്ല. വാക്കുകള്‍ മാറിയേക്കാം. രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഞാന്‍ പറയുന്നത് മറ്റൊന്നാകാം. ആ മാറ്റമാണ് വളര്‍ച്ച എന്നാണ് താരം പറയുന്നത്.

  അതേസമയം ഇന്ന് ഹൃത്വിക് രണ്ടാമതും വിവാഹിതനാകാനുള്ള ഒരുക്കത്തിലാണ്. നടിയും ഗായികയുമായി സബ ആസാദുമായി പ്രണയത്തിലാണ് താരം. സൂസെയ്‌നുമായി പിരഞ്ഞ ശേഷം ഇതാദ്യമായിട്ടാണ് താരം ഔദ്യോഗികമായി പ്രണയത്തിലാണെന്ന് അറിയിക്കുന്നത്. ഹൃത്വിക്കിന്റെ വീട്ടുകാരുമായും സബയ്ക്ക് അടുത്ത ബന്ധമാണുള്ളത്. താരത്തിന്റെ കുടുംബത്തോടൊപ്പം സബ സമയം ചെലവിടാറുണ്ട്. ഇരുവരും വിവാഹത്തിനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  തന്റെ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അച്ഛന്‍ വഴക്ക് പറഞ്ഞതും ഹൃത്വിക് ഓര്‍ത്തെടുക്കുന്നുണ്ട്. കഹോ ന പ്യാര്‍ ഹേയില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസം അച്ഛന്‍ എന്നെ ഫയര്‍ ചെയ്തതാണ്. സിനിമ നിര്‍ത്തിക്കോ, ബാഗുമെടുത്ത് വീട്ടില്‍ പൊക്കോ എന്നു വരെ പറഞ്ഞു. പക്ഷെ അന്ന് ഞാന്‍ ചെയ്തത് തെറ്റായിരുന്നു. സ്പാനിഷ് ഓംലെറ്റ് ഉണ്ടാക്കുന്ന രംഗം ചെയ്യുമ്പോഴായിരുന്നു സംഭവം. ഞാന്‍ ഷര്‍ട്ട് ധരിക്കണമെന്നാണ് അച്ഛന്‍ പറഞ്ഞത്. പക്ഷെ എനിക്കത് ഇഷ്ടമായില്ല. എന്റെ മുഖഭാവത്തില്‍ നിന്നും അച്ഛന്‍ അത് വായിച്ചെടുത്തു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എല്ലാവരുടേയും മുന്നില്‍ വച്ച് അദ്ദേഹം എന്നെ വഴക്ക് പറഞ്ഞു. പക്ഷെ ആ ഷോട്ട് കഴിഞ്ഞതും എല്ലാം പഴയത് പോലെയായി. ഞങ്ങള്‍ തമാശ പറഞ്ഞ് ചിരിച്ചു. അത് വിശ്വാസത്തിന്റെ കരുത്താണ്. എന്നെ എന്തെങ്കിലും അലട്ടുന്നുണ്ടെങ്കില്‍ അച്ഛനറിയാം. ഞാന്‍ അദ്ദേഹത്തോട് യോജിക്കുമ്പോള്‍ അദ്ദേഹത്തിന് താന്‍ ചെയ്തത് ശരിയായിരുന്നുവെന്ന് ഉറപ്പാവുകയും ചെയ്യുമെന്നാണ് താരം പറയുന്നത്.

  വിക്രം വേദയാണ് ഹൃത്വിക്കിന്റെ ഏറ്റവും പുതിയ സിനിമ. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദി റീമേക്കില്‍ ഹൃത്വിക് ചെയ്യുന്നത്. ഇന്നലെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിക്കുന്നത്. ഇതിനോടകം തന്നെ പത്ത് മില്യണ്‍ കടന്നിരിക്കുകയാണ് വിക്രം വേദ ടീസറിന്റെ വ്യൂസ്. തമിഴില്‍ മാധവന്‍ ചെയ്ത വേഷത്തില്‍ സെയ്ഫ് അലി ഖാന്‍ ആണെത്തുന്നത്. തമിഴിന്റെ സംവിധായകരായ പുഷ്‌കറും ഗായത്രിയും തന്നെയാണ് ഹിന്ദിയുമൊരുക്കുന്നത്.

  Read more about: hrithik roshan
  English summary
  When Doctor Said Hrithik Roshan Can't Dance Anymore And He Bounced Back
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X