അച്ഛന്റെ നായികമാരെ ഉപദ്രവിക്കും; ഒടുവില്‍ എക്തയ്ക്ക് സെറ്റില്‍ വിലക്കേര്‍പ്പെടുത്തി സിനിമാലോകം

ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ജിതേന്ദ്ര. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളിലെ നായകനായിരുന്നു ജിതേന്ദ്ര. അതേസമയം തന്റെ ഡാന്‍സ് കൊണ്ടും ജിതേന്ദ്ര ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട്. ജിതേന്ദ്രയുടെ പാതയിലൂടെ മക്കളും സിനിമയിലെത്തി. മകന്‍ തുഷാര്‍ കപൂര്‍ നടനായി മാറിയപ്പോള്‍ മകള്‍ എക്താ കപൂര്‍ നിര്‍മ്മാണ രംഗത്തായിരുന്നു കരുത്ത് തെളിയിച്ചത്. ബോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നാണ് എക്തയുടെ ആള്‍ട്ട് ബാലാജി.

കഴിഞ്ഞ ദിവസം പ്രശസ്ത പരിപാടിയായ ദ കപില്‍ ശര്‍മ ഷോയില്‍ അതിഥികളായി എക്തയും ജിതേന്ദ്രയും എത്തിയിരുന്നു. രസകരമായ ഒരുപാട് കഥകള്‍ പരിപാടിയില്‍ ജിതേന്ദ്രയും മകളം പങ്കുവെക്കുന്നുണ്ട്. തനിക്ക് അച്ഛന്റെ കാര്യത്തില്‍ ഭയങ്കര പൊസസീവ്‌നെസ് ആയിരുന്നുവെന്നാണ് എക്ത പറയുന്നത്. ഇതേ തുടര്‍ന്ന് താന്‍ ആരേയും അച്ഛന്റെ കൂടെ അഭിനയിക്കാന്‍ സമ്മതിക്കുമായിരുന്നില്ലെന്നും എക്ത പറയുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

Ekta Kapoor

''ഞാന്‍ പപ്പയുടെ കാര്യത്തില്‍ വളരെ പൊസസീവ് ആയിരുന്നു. പപ്പയുടെ കൂടെ ആരേയും അഭിനയിക്കാന്‍ സമ്മതിക്കുമായിരുന്നില്ല'' എക്ത പറയുന്നു. ജീതേന്ദ്രയുടെ കൂടെ അഭിനയിക്കുന്ന നടിമാരോട് തനിക്ക് അസൂയ ആയിരുന്നുവെന്നും അത് കാരണം താന്‍ അവരെ പലപ്പോഴും ഉപദ്രവിക്കുമായിരുന്നുവെന്നും എക്ത പറയുന്നു. ഇതേ തുടര്‍ന്ന് തന്നെ ഷൂട്ടിംഗ് സെറ്റില്‍ പ്രവേശിക്കാന്‍ അവര്‍ അനുവദിക്കുമായിരുന്നില്ലെന്നും എക്ത പറയുന്നുണ്ട്.

''ഞാന്‍ അദ്ദേഹത്തിന്റെ നായികമാരെ ഉപദ്രവിക്കുകമായിരുന്നു. അതിനാല്‍ അവര്‍ എന്നെ സെറ്റില്‍ കയറാന്‍ സമ്മതിക്കുമായിരുന്നില്ല. ഞാന്‍ വല്ലാതെ അസൂയപ്പെട്ടിരുന്നു. എന്റെ പപ്പയുടെ കൂടെ ആരും അഭിനയിക്കില്ല. എന്റെ പപ്പയോട് ആരെങ്കിലും സംസാരിക്കുന്നത് കണ്ടാല്‍ പോലും എനിക്ക് ഇഷ്ടമാകില്ലായിരുന്നു'' എക്ത പറയുന്നു. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടനായിരുന്നു ജിതേന്ദ്ര. ഫര്‍സ്, നാഗിന്‍, ധരം വീര്‍, ഹിമ്മത്ത് വാല, തോഫ, താനേദാര്‍ തുടങ്ങി നിരവധി ഹിറ്റുകളിലെ നായകനായിരുന്നു. ഹേമ മാലിനി, ശ്രീദേവി തുടങ്ങിയ നായികമാരുമായുള്ള കെമിസ്ട്രിയും ഡാന്‍സുമൊക്കെ ജിതേന്ദ്രയെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി മാറ്റുകയായിരുന്നു.

ബിഗ് സ്‌ക്രീനില്‍ ജിതേന്ദ്രയെ കണ്ടിട്ട് കുറച്ച് നാളുകളായി. എന്നാല്‍ ഈയ്യടുത്ത് താരം തന്ഞറെ ഡിജിറ്റല്‍ അരങ്ങേറ്റം നടത്തിയിരുന്നു. ആള്‍ട്ട് ബാലാജിയുടെ സീരീസ് ആയ ബാരിഷിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ''സ്്ക്രീനില്‍ തിരികെ വരാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഈ മീഡിയത്തന്റെ സ്‌റ്റൈല്‍ പഠിക്കുകയും അനുഭവിക്കുകയും വേണമായിരുന്നു. തുടക്കം മുതലേ ഞാന്‍ ക്യാമറയെ ഇഷ്ടപ്പെട്ടിരുന്ന ആളാണ്. അതിനാല്‍ ക്യാമറയ്ക്ക് മുന്നില്‍ തിരികെ വരിക എന്നത് എളുപ്പമായിരുന്നു. എന്നാല്‍ ഈ ഹൈടെക് വര്‍ക്കിംഗ് രീതികളോട് പരിചയപ്പെടാന്‍ കുറച്ച് സമയമെടുത്തു. പക്ഷെ ആ ഗ്രാഫ് കിട്ടിയതോടെ എല്ലാം സുഖകരമായിരുന്നു'' എന്നാണ് തന്റെ തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

More from Filmibeat

Read more about: ekta kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X