മകന് നാലാം വയസില്‍ ക്യാന്‍സര്‍; തടി വച്ചതാണെന്ന് കരുതി ട്യൂമര്‍ ഗൗനിച്ചില്ല; കുറ്റബോധത്തെപ്പറ്റി ഇമ്രാന്‍

പ്രതിസന്ധികളേയും വെല്ലുവിളികളേയും അപകടകാരികളായ വില്ലന്മാരേയും അതിജീവിച്ച് വിജയം നേടുന്ന നായകനാണ് സ്‌ക്രീനിലെ ഇമ്രാന്‍ ഹാഷ്മി. ത്രില്ലര്‍ സിനിമകളാണ് ഇമ്രാനെ താരമാക്കുന്നത്. ബോളിവുഡിലെ മറ്റ് മുന്‍നിര നായകന്മാര്‍ മടിച്ചു നില്‍ക്കുന്നിടത്ത് ഇമേജ് തകരുമോ എന്ന യാതൊരു വേവലാതികളുമില്ലാതെയാണ് ഇമ്രാന്‍ മുന്നോട്ട് പോകുന്നതാണ്. ആ ധൈര്യമാണ് ഇമ്രാനെ താരമാക്കുന്നത്.

എന്നാല്‍ തന്റെ ജീവിതത്തില്‍ ഇമ്രാന്‍ താണ്ടിയ ദൂരത്തിനും പ്രതിസന്ധികള്‍ക്കും സിനിമയിലെ വില്ലന്മാരേക്കാളും ഒരുപാട് ഉയരമുണ്ട്. സ്‌ക്രീനിലേതിനേക്കാളും വലിയ ഹീറോയാണ് ഇമ്രാന്‍ ജീവിതത്തില്‍. തന്റെ മകന് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ ഏതൊരു അച്ഛനേയും പോലെ അന്ന് ഇമ്രാനും തകര്‍ന്നു. പക്ഷെ തളര്‍ന്നു വീഴാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. 2010 ല്‍ വെറും നാല് വയസുള്ളപ്പോഴാണ് ഇമ്രാന്‍ ഹാഷ്മിയുടെ മകന്‍ അയാന്‍ ഹാഷ്മിയ്ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. കിഡ്നിയിലായിരുന്നു ക്യാന്‍സര്‍.

Emraan Hashmi

തനിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധിയുടെ പര്‍വ്വതത്തിന്റെ വലിപ്പം പോലും തിരിച്ചറിയാന്‍ അയാന് സാധിക്കുമായിരുന്നില്ല. ഇമ്രാന്റേയും ഭാര്യ പര്‍വീണിന്റേയും ജീവിതം കീഴ്മേല്‍ മറിച്ചതായിരുന്നു ആ വാര്‍ത്ത. പക്ഷെ തങ്ങളുടെ മകന് വേണ്ടി ഇരുവരും മനസ് കല്ലാക്കി. കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് മകന്റെ രോഗത്തിന്റെ രൂപത്തില്‍ കാലം ഇമ്രാനെ പരീക്ഷിക്കുന്നത്. എന്നും കുടുംബത്തിനായിരുന്നു ഇമ്രാന്റെ പ്രഥമ പരിഗണന. സിനിമയും കരിയറുമൊക്കെ വേണ്ടെന്ന് വച്ചു താരം.

മകന്റെ ചികിത്സയ്ക്കായി ഇമ്രാന്‍ തന്റെ കുടുംബം തന്നെ കാനഡയിലേക്ക് പറിച്ചു നട്ടു. അഞ്ച് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അയാന്‍ ക്യാന്‍സര്‍ മുക്തനാകുന്നത്. ആ നീണ്ട പോരാട്ടത്തിനൊടുവില്‍ ജീവിതത്തിലേക്ക് മകന്‍ തിരികെ വന്ന ദിവസം ഇമ്രാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു, ''ഇന്ന്, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അയാന്‍ ക്യാന്‍സര്‍ മുക്തനായി. വല്ലാത്തൊരു യാത്രയായിരുന്നു. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. എല്ലാ ക്യാന്‍സര്‍ പോരാളികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ഈ യുദ്ധം ജയിക്കാനാകും''.

പിന്നീട് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബം പിന്നിട്ട ദൂരത്തെക്കുറിച്ച് ഒരിക്കല്‍ ഇമ്രാന്‍ മനസ് തുറന്നിരുന്നു. ''എനിക്കറിയില്ല, കഴിഞ്ഞ ദിവസം ഭാര്യയോട് ഇതായിരുന്നു സംസാരിച്ചത്. എവിടെ നിന്നുമാണ് ഞങ്ങള്‍ക്ക് ഈ ധൈര്യം കിട്ടിയതെന്ന് എനിക്കിപ്പോഴും അറിയില്ല. എനിക്ക് തോന്നുന്നത് പോരാടുമ്പോള്‍ അതേക്കുറിച്ച് ചിന്തിക്കില്ല എന്നാണ്. കൂടുതല്‍ ചിന്തിക്കാന്‍ സാധിച്ചിരുന്നില്ല'' എന്നാണ് ഇമ്രാന്‍ അന്ന് പറഞ്ഞത്. മകന്‍ തിരികെ വരും എന്നത് മാത്രമായിരുന്നു തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന പ്രതീക്ഷ എന്നാണ് താരം പറയുന്നത്.

''ഞങ്ങളേക്കാള്‍ വലിയ വേദന നേരിട്ടിരുന്നത് ഞങ്ങളുടെ മകനായിരുന്നു. വര്‍ഷങ്ങളോളം അവന് കഠിനമായ വേദന സഹിക്കേണ്ടി വന്നു. അവന്‍ സുഖപ്പെടും എന്ന പ്രതീക്ഷയാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്'' ഇമ്രാന്‍ പറയുന്നു. ആ അഞ്ച് വര്‍ഷക്കാലത്തെ വേദനകളേയും പ്രതീക്ഷകളേയം കുറിച്ച് പിന്നീട് ് ഇമ്രാന്‍ പുസ്തകം എഴുതുകയും ചെയ്തിരുന്നു. കിസ് ഓഫ് ലൈഫ് എന്നായിരുന്നു പുസ്തകത്തിന് താരം നല്‍കിയ പേര്.

തന്റെ മകന് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് അതില്‍ ഇമ്രാന്‍ സംസാരിക്കുന്നുണ്ട്. ''യാതൊരു മുന്നറിയിപ്പുമുണ്ടായിരുന്നില്ല. പനിയോ ശാരീരിക ബുദ്ധിമുട്ടുകളോ പോലുമില്ലായിരുന്നു. പക്ഷെ അവന്റെ ഇടതുഭാഗത്തൊരു ട്യൂമറുണ്ടായിരുന്നു. അത് മൂലം തടിപ്പുണ്ടായി. അവന്‍ തടിവെക്കുന്നതായാണ് ഞങ്ങള്‍ കരുതിയത്. അതിന്റെ പേരില്‍ പിന്നീട് ഞങ്ങള്‍ ഒരുപാട് കുറ്റബോധം അനുഭവിച്ചു'' എന്നാണ് ഇമ്രാന്‍ പറഞ്ഞത്. പലപ്പോഴും തന്നേക്കാള്‍ ആത്മധൈര്യം കാണിച്ചത് മകനാണെന്നും അവനാണ് തങ്ങള്‍ക്ക് കരുത്ത് നല്‍കിയതെന്നുമാണ് ഇമ്രാന്‍ പറയുന്നത്.

Emraan Hashmi

ഒരിക്കല്‍ സ്‌കൂളിലെ ഓട്ട മത്സരത്തില്‍ മകന്‍ വീണതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ''അവന്‍ രണ്ട് തവണ വീണു. അവസാനമായാണ് ഫിനിഷ് ചെയ്തത്. പക്ഷെ ഫിനിഷിംഗ് ലൈന്‍ കഴിഞ്ഞപ്പോള്‍ അവന്‍ തിരിഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ചു. തംപ്സ് അപ്പ് ആക്ഷനും കാണിച്ചു. പിന്നെ അവന്‍ നേരെ പോയത് തോറ്റതിന് കരയുന്ന കുട്ടികളുടെ അടുത്തേക്കാണ്. ജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് പ്രധാനമെന്ന് അവന്‍ അവരോട് പറഞ്ഞു. അമ്പത് വയസുള്ളവരില്‍ നിന്നു പോലും കേള്‍ക്കാത്ത അറിവാണ് ആറ് വയസില്‍ അന്ന് അവനില്‍ നിന്നും കിട്ടിയത്'' താരം പറയുന്നു.

മകന്‍ ക്യാന്‍സര്‍ മുക്തനാകുന്നതോടെയാണ് ഇമ്രാനും കുടുംബവും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. അപ്പോള്‍ അഭിനയത്തില്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി. ഈയ്യടുത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ ത്രീയില്‍ വില്ലനായി ഇമ്രാന്‍ കയ്യടി നേടിയിരുന്നു. യേ വദന്‍ മേരെ വദന്‍ എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. ദേ കോള്‍ ഹിം ഓജി, തെലുങ്ക് ചിത്രം ഗുണ്ടാചാരി 2 എന്നിവയാണ് പുതിയ സിനിമകള്‍.

More from Filmibeat

Read more about: emraan hashmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X