എന്റെ കൈ മുറിഞ്ഞ് ചോര വന്നു! ചുംബന രംഗം കണ്ടപ്പോള്‍ ഭാര്യ ചെയ്തതിനെക്കുറിച്ച് ഇമ്രാന്‍ ഹാഷ്മി
ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് ഇമ്രാന്‍ ഹാഷ്മി. ഒരുകാലത്ത് ബോളിവുഡിലെ ഖാന്മാരേയും കപൂര്‍മാരേയുമെല്ലാം ബോക്‌സ് ഓഫീസില്‍ പിന്നിലാക്കാന്‍ ഇമ്രാന് സാധിച്ചിട്ടുണ്ട്. റൊമാന്റിക് രംഗങ്ങളും സിനിമകളുമൊക്കെയാണ് ഇമ്രാനെ താരമാക്കുന്നത്. സ്ഥിരമായി ഇന്റിമേറ്റ് രംഗങ്ങളിലും ചുംബന രംഗങ്ങളിലും അഭിനയിക്കുന്നത് ഇമ്രാന് ബോളിവുഡിന്റെ സീരിയല്‍ കിസ്സര്‍ എന്ന പേര് നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
2004ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന ചിത്രത്തിലെ മല്ലിക ഷെറാവത്തുമായുള്ള ഇമ്രാന്റെ ചുംബന രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. ഇന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന രംഗങ്ങളായിരുന്നു മര്‍ഡറിലുണ്ടായിരുന്നത്. പിന്നാലെ വന്ന സിനിമകളിലും ഇമ്രാന്‍ ഹാഷ്മി ചുംബന രംഗങ്ങളില്‍ അഭിനയിച്ച് കയ്യടി നേടിക്കൊണ്ടിരിക്കുകയായിരുന്നു. ലോകം മുഴുവന്‍ ഇമ്രാന്റെ ചുംബന രംഗങ്ങള്‍ക്ക് കൈയ്യടിക്കുമ്പോള്‍ വീട്ടിലെ പ്രതികരണം അത്ര സുഖകരമായിരുന്നില്ല.

പൊതുവെ തന്റെ വ്യക്തി ജീവിതത്തെ ക്യാമറകളില്‍ നിന്നും മാറ്റി നിര്‍ത്തുന്ന വ്യക്തിയാണ് ഇമ്രാന്‍ ഹാഷ്മി. തന്റെ ഭാര്യയെക്കുറിച്ചോ മകനെക്കുറിച്ചോ ഇമ്രാന്‍ അഭിമുഖങ്ങളില്‍ സംസാരിക്കാറില്ല. എന്നാല്‍ ഒരിക്കല്‍ കരണ്‍ ജോഹറിന്റ കോഫി വിത്ത് കരണിലെത്തിയപ്പോള്‍ തന്റെ ചുംബന രംഗങ്ങളോടുള്ള ഭാര്യയുടെ പ്രതികരണം എന്തായിരുന്നുവെന്ന് ഇമ്രാന്‍ വെളിപ്പെടുത്തിയിരുന്നു.
''എന്റെ ഭാര്യ അവളുടെ നഖം എന്റെ കൈയ്യിലേക്ക് ആഴത്തിലേക്ക് ഇറക്കി കൊണ്ടിരിക്കുകയായിരുന്നു. നിങ്ങളെന്താണ് ഈ കാണിച്ചു വച്ചിരിക്കുന്നത് എന്ന് ചോദിച്ചായിരുന്നു അവള്‍ എന്നെ വേദനിപ്പിച്ചത്. ഇത് ബോളിവുഡല്ല, നിങ്ങളെന്നോട് പറഞ്ഞില്ല എന്നൊക്കെ അവള്‍ പറഞ്ഞു. അവള്‍ കൈ എടുത്തപ്പോള്‍ എന്റെ കൈ മുറിഞ്ഞ് ചോര വന്നിരുന്നു'' എന്നായിരുന്നു മര്‍ഡറിലെ രംഗത്തെക്കുറിച്ച് ഇമ്രാന്‍ പറഞ്ഞത്.
പിന്നീട് എങ്ങനെയാണ് തന്റെ ഭാര്യ പര്‍വീണിനെ താന്‍ ശാന്തയാക്കിയതെന്നും ഇമ്രാന്‍ ഹാഷ്മി പറയുന്നുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഒരു ഡീലുണ്ട്. ഞാന്‍ ഓരോ തവണ ഇന്റിമേറ്റ് രംഗം ചെയ്യുമ്പോഴും അവളെ ഞാന്‍ ഷോപ്പിംഗിന് കൊണ്ടു പോകും. അവള്‍ ഏഴും എട്ടും അക്ക സംഖ്യകളാണ് ചെലവാക്കുക'' എന്നായിരുന്നു താരം പറഞ്ഞത്.
''ഞാന്‍ അവളോട് രംഗങഅങളെക്കുറിച്ച് സംസാരിക്കാറില്ല. ഞാന്‍ സിനിമ ചെയ്യുന്നതിനെക്കുറിച്ച് പറയും. പക്ഷെ അവള്‍ കൂടുതലായി കേള്‍ക്കാന്‍ നില്‍ക്കില്ല. അവള്‍ക്ക് സിനിമ ഇഷ്ടമാണ്. പക്ഷെ ഗ്ലാമര്‍ ലോകത്തോട് താല്‍പര്യമില്ല. എന്റെ പ്രൊഫഷണ്‍ ആവശ്യപ്പെടുന്നതാണ് ചെയ്യുന്നതെന്ന് അവള്‍ക്ക് മനസിലാകും. അവള്‍ ഇടപെടാറില്ല'' എന്നാണ് ഇമ്രാന്‍ തന്റെ ഭാര്യയെക്കുറിച്ച് പറഞ്ഞത്.

അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി. സെല്‍ഫിയാണ് ഇമ്രാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായിരുന്നു സെല്‍ഫി. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ചെയ്ത വേഷമാണ് ഇമ്രാന്‍ ഹാഷ്മി അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.
സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഇമ്രാന്‍ ഹാഷ്മിയുടെ പുതിയ സിനിമ. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഇമ്രാന്‍ ഹാഷ്മി എത്തുന്നത്. ആരാധകര്‍ ആകാംഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. പിന്നാലെ ധാരളം സിനിമകള്‍ ഇമ്രാന്റേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications











