അഭിഷേകില്‍ നിന്നും ഐശ്വര്യയെ മോഷ്ടിക്കണം, ഐശ്വര്യ പ്ലാസ്റ്റിക് ആണ്; ഇമ്രാന്‍ ഹാഷ്മിയുടെ വാക്കുകള്‍

ബോളിവുഡിലെ സ്ഥിരം വിവാദ വേദിയാണ് കോഫി വിത്ത് കരണ്‍ പരിപാടി. ഷോയില്‍ അതിഥികളായെത്തുന്ന താരങ്ങള്‍ നടത്തിയ പല പ്രസ്താവനകളും പിന്നീട് വലിയ വിവാദമായി മാറാറുണ്ട്. ഇതില്‍ ബോളിവുഡ് താരങ്ങള്‍ മുതല്‍ ക്രിക്കറ്റ് താരങ്ങള്‍ വരെയുണ്ട്. ഇങ്ങനെ കോഫി വിത്ത് കരണ്‍ ഷോയിലെത്തിയ വിവാദമായ പ്രസ്താവന നടത്തിയൊരു താരമാണ് ഇമ്രാന്‍ ഹാഷ്മി.

എന്തു ഭംഗി നിന്നെ കാണാന്‍...; മാളവികയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും പാടും

ബോളിവുഡിലെ സ്ഥിരം വിവാദ നായകനാണ് ഇമ്രാന്‍ ഹാഷ്മി. തന്റെ സിനിമകളിലെ ചുംബന രംഗങ്ങളുടെ പേരിലും വിവാദ പ്രസ്താവനകളുടെ പേരിലുമെല്ലാം ഇമ്രാന്‍ വിവാദത്തില്‍ ചെന്നു ചാടിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു ഇമ്രാന്‍ ഹാഷ്മിയുടെ കോഫി വിത്ത് കരണ്‍ അരങ്ങേറ്റവും. വിശദമായി വായിക്കാം.

വിവാദ പ്രസ്താവന

തന്റെ അമ്മാവനും സംവിധായകനുമായ മഹേഷ് ഭട്ടിനൊപ്പമായിരുന്ന ഇമ്രാന്‍ ഹാഷ്മി ഷോയിലെത്തിയത്. ഷോയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍. ഇതിനിടെയായിരുന്നു ഇമ്രാന്‍ വിവാദ പ്രസ്താവന. താന്‍ നല്‍കുന്ന പേരുകളില്‍ ഒന്ന് തിരഞ്ഞെടുത്ത് ഇവരില്‍ നിന്നും മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ഒരുകാര്യം പറയാനായിരുന്നു അവതാരകനായ കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഇമ്രാന്‍ ഹാഷ്മി തിരഞ്ഞെടുത്ത പേര് അഭിഷേക് ബച്ചന്റേതായിരുന്നു.

മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത്

അഭിഷേക് ബച്ചനില്‍ നിന്നും മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന ചോദ്യത്തിന് ഇമ്രാന്‍ നല്‍കിയ മറുപടി അദ്ദേഹത്തിന്റെ ഭാര്യ എന്നായിരുന്നു. നടി ഐശ്വര്യ റായ് ആണ് അഭിഷേകിന്റെ ഭാര്യ. തീര്‍ന്നില്ല, അടുത്തതായി ഇമ്രാന്‍ തിരഞ്ഞെടുത്ത പേര് രണ്‍ബീര്‍ കപൂറിന്റേതായിരുന്നു. രണ്‍ബീറിന്റെ പക്കലില്‍ നിന്നും താന്‍ മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തിന്റെ കാമുകിമാരെ എന്നായിരുന്നു ഇമ്രാന്‍ ഹാഷ്മി പറഞ്ഞത്.

പ്ലാസ്റ്റിക്

പ്ലാസ്റ്റിക് എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് എന്താണെന്ന ചോദ്യത്തിനും ഇമ്രാന്‍ നല്‍കിയ മറുപടി വിവാദമായിരുന്നു. ഐശ്വര്യ റായിയുടെ പേരായിരുന്നു ഇതിന് താരം നല്‍കിയ മറുപടി. ഇമ്രാന്റെ വാക്കുകള്‍ വലിയ വിവാദമായി മാറുകയായിരുന്നു. സംഭവം ഐശ്വര്യയേയും അലോസരപ്പെടുത്തുന്നതായിരുന്നു. പിന്നീടൊരിക്കല്‍ തന്നെക്കുറിച്ച് കേട്ട ഏറ്റവും മോശം വാക്കുകള്‍ എന്താണെന്ന ചോദ്യത്തിന് ഐശ്വര്യ നല്‍കിയ മറുപടി ഫേക്ക്, പ്ലാസ്റ്റിക് എന്നായിരുന്നു. നേരത്തെ ഇമ്രാന്‍ ഹാഷ്മി പറഞ്ഞ വാക്കുകളെ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു ഐശ്വര്യ.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്

അതേസമയം മുംബൈ സാഗയാണ് ഇമ്രാന്‍ ഹാഷ്മിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സഞ്ജയ് ഗുപ്തിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അമിതാഭ് ബച്ചനും റിയ ചക്രബര്‍ത്തിയും പ്രധാന വേഷത്തിലെത്തുന്ന ചെഹരയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 2003 ല്‍ പുറത്തിറങ്ങിയ ഫൂട്ട്പാത്ത് ആയിരുന്നു ഇമ്രാന്റെ ആദ്യ സിനിമ. പിന്നീട് മര്‍ഡര്‍, സെഹര്‍, ആഷിഖ് ബനായ അപ്പ്‌നെ, അക്‌സര്‍, ഗ്യാങ്സ്റ്റര്‍, ജന്നത്ത് തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലെ നായകനായി. ഈയ്യടുത്തായി കരിയറില്‍ വലിയ വിജയങ്ങളൊന്നും നല്‍കാന്‍ സാധിച്ചിട്ടില്ല. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍..

Read more about: emraan hashmi aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X