നാലാം വയസില്‍ മകന് ക്യാന്‍സര്‍; മകനു വേണ്ടി സിനിമയും നാടും വിട്ട ഇമ്രാന്‍ ഹാഷ്മി; വിണ്ണിലെ താരം!

2010 ല്‍ വെറും നാല് വയസുള്ളപ്പോഴാണ് ഇമ്രാന്‍ ഹാഷ്മിയുടെ മകന്‍ അയാന്‍ ഹാഷ്മിയ്ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. കിഡ്‌നിയിലായിരുന്നു ക്യാന്‍സര്‍. ഇമ്രാന്റേയും ഭാര്യ പര്‍വീണിന്റേയും ജീവിതം കീഴ്‌മേല്‍ മറിച്ചതായിരുന്നു ആ വാര്‍ത്ത. പക്ഷെ തങ്ങളുടെ മകന് വേണ്ടി കരുത്തരാകണമെന്ന് അവര്‍ തീരുമാനിച്ചു. തനിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധിയുടെ പര്‍വ്വതത്തിന്റെ വലിപ്പം പോലും തിരിച്ചറിയാന്‍ അയാന് സാധിക്കുമായിരുന്നില്ല.

മകന്റെ ചികിത്സയ്ക്കായി കുടുംബം കാനഡയിലേക്ക് പറിച്ചു നട്ടു. അഞ്ച് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അയാന്‍ ക്യാന്‍സര്‍ മുക്തനാകുന്നത്. ''ഇന്ന്, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അയാന്‍ ക്യാന്‍സര്‍ മുക്തനായി. വല്ലാത്തൊരു യാത്രയായിരുന്നു. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. എല്ലാ ക്യാന്‍സര്‍ പോരാളികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ഈ യുദ്ധം ജയിക്കാനാകും'' എന്നാണ് അന്ന് ഇമ്രാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Emraan Hashmi

പിന്നീട് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബം കടന്നു പോയ വെല്ലുവിളിയെക്കുറിച്ചും മാനസിക സമ്മര്‍ദ്ധത്തെക്കുറിച്ചുമൊക്കെ ഇമ്രാന്‍ മനസ് തുറന്നിരുന്നു. ഇതുപോലൊരു സാഹചര്യത്തെ നേരിടാനുള്ള ധൈര്യം എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നാണ് ഇമ്രാന്‍ അന്ന് പറഞ്ഞത്.

''എനിക്കറിയില്ല, കഴിഞ്ഞ ദിവസം ഭാര്യയോട് ഇതായിരുന്നു സംസാരിച്ചത്. എവിടെ നിന്നുമാണ് ഞങ്ങള്‍ക്ക് ഈ ധൈര്യം കിട്ടിയതെന്ന് എനിക്കിപ്പോഴും അറിയില്ല. എനിക്ക് തോന്നുന്നത് പോരാടുമ്പോള്‍ അതേക്കുറിച്ച് ചിന്തിക്കില്ല എന്നാണ്. കൂടുതല്‍ ചിന്തിക്കാന്‍ സാധിച്ചിരുന്നില്ല'' എന്നാണ് ഇമ്രാന്‍ പറഞ്ഞത്. അയാന്‍ സുഖപ്പെടും എന്നത് മാത്രമായിരുന്നു തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന പ്രതീക്ഷയുടെ കിരണം എന്നും ഇമ്രാന്‍ പറഞ്ഞു.

''ഞങ്ങളേക്കാള്‍ വലിയ വേദന നേരിട്ടിരുന്നത് ഞങ്ങളുടെ മകനായിരുന്നു. വര്‍ഷങ്ങളോളം അവന് കഠിനമായ വേദന സഹിക്കേണ്ടി വന്നു. അവന്‍ സുഖപ്പെടും എന്ന പ്രതീക്ഷയാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്'' ഇമ്രാന്‍ പറയുന്നു. പിന്നീട് തന്റെ മകന്റെ ക്യാന്‍സര്‍ ചികിത്സാ കാലത്തെക്കുറിച്ച് ഇമ്രാന്‍ പുസ്തകം എഴുതുകയും ചെയ്തിരുന്നു. കിസ് ഓഫ് ലൈഫ് എന്നായിരുന്നു പുസ്തകത്തിന്റെ പേര്.

യാതൊരു ലക്ഷണങ്ങളുമില്ലായിരുന്നു മകനെന്നാണ് ഇമ്രാന്‍ പറയുന്നത്. ''യാതൊരു മുന്നറിയിപ്പുമുണ്ടായിുരന്നില്ല. പനിയോ ശാരീരിക ബുദ്ധിമുട്ടുകളോ പോലുമില്ലായിരുന്നു. പക്ഷെ അവന്റെ ഇടതുഭാഗത്തൊരു ട്യൂമറുണ്ടായിരുന്നു. അത് മൂലം തടിപ്പുണ്ടായി. അവന്‍ തടിവെക്കുന്നതായാണ് ഞങ്ങള്‍ കരുതിയത്. അതിന്റെ പേരില്‍ ഞങ്ങള്‍ ഒരുപാട് കുറ്റബോധം അനുഭവിച്ചു''. എന്നാണ് താരം പറഞ്ഞത്. സ്‌കൂളില്‍ ഓട്ട മത്സരത്തിനിടെ മകന്‍ വീണ സംഭവത്തെക്കുറിച്ചും ഇമ്രാന്‍ പറയുന്നുണ്ട്.

Emraan Hashmi

''അവന്‍ രണ്ട് തവണ വീണു. അവസാനമായാണ് ഫിനിഷ് ചെയ്തത്. പക്ഷെ ഫിനിഷിംഗ് ലൈന്‍ കഴിഞ്ഞപ്പോള്‍ അവന്‍ തിരിഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ചു. തംപ്‌സ് അപ്പ് ആക്ഷനും കാണിച്ചു. പിന്നെ അവന്‍ നേരെ പോയത് തോറ്റതിന് കരയുന്ന കുട്ടികളുടെ അടുത്തേക്കാണ്. ജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് പ്രധാനമെന്ന് അവന്‍ അവരോട് പറഞ്ഞു. അമ്പത് വയസുള്ളവരില്‍ നിന്നു പോലും കേള്‍ക്കാത്ത അറിവാണ് ആറ് വയസില്‍ അന്ന് അവനില്‍ നിന്നും കിട്ടിയത്'' ഇമ്രാന്‍ പറയുന്നു.

2006 ലാണ് ഇമ്രാന്‍ തന്റെ ബാല്യകാല സുഹൃത്തായിരുന്ന പര്‍വീണ്‍ ഷഹാനിയെ വിവാഹം കഴിക്കുന്നത്. 2010 ല്‍ അയാന്‍ ജനിച്ചു. നാലാം വയസില്‍ ക്യാന്‍സര്‍ കണ്ടെത്തി. അഞ്ച് വര്‍ഷക്കാലം തന്റെ കരിയറില്‍ നിന്നും വിട്ടു നിന്ന്, മകന് വേണ്ടി മാത്രമാണ് ഇമ്രാന്‍ ജീവിച്ചത്. മകന്‍ ക്യാന്‍സര്‍ മുക്തനാകുന്നതോടെയാണ് ഇമ്രാനും കുടുംബവും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. അപ്പോള്‍ അഭിനയത്തില്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി.

More from Filmibeat

Read more about: emraan hashmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X