For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവള്‍ക്കത് കിട്ടേണ്ടതായിരുന്നു, കുറ്റബോധമില്ല; അമൃത റാവുവിന്റെ കരണം പുകച്ച ഇഷ ഡിയോള്‍

  |

  ഒരുമിച്ചൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ താരങ്ങള്‍ക്കിടയില്‍ സൗഹൃദം ദൃഢമാകുന്നത് സ്വാഭാവികമാണ്. ഇങ്ങനെ ഒരുമിച്ച് അഭിനയിച്ച് ആത്മാര്‍ത്ഥ സുഹൃത്തുക്കളായി മാറിയ ഒരുപാട് താരങ്ങളെ ഏതൊരു ഭാഷയിലും കണ്ടെത്താനാകും. എന്നാല്‍ ചിലപ്പോള്‍ നേര്‍ വിപരീതമായിരിക്കും സംഭവിക്കുക. മുഖത്തോട് മുഖം നോക്കാന്‍ പറ്റാത്ത അത്ര വലിയ ശത്രുതയിലേക്ക് വരെ എത്തിയവരും കുറവല്ല. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  സംഭവം നടക്കുന്നത് 2006 ലാണ്. അക്കാലത്തെ ഏറ്റവും ജനപ്രീയരായ, വളര്‍ന്നു വരുന്ന താരസുന്ദരിമാരായിരുന്നു ഇഷ ഡിയോളും അമൃത റാവുവും. ഏറെ പ്രതീക്ഷയോടെയായിരുന്നു സിനിമ ലോകം രണ്ടു പേരേയും നോക്കി കണ്ടിരുന്നു. ഇരുവരും ഒരുമിച്ച് പ്യാരെ മോഹന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. ഫര്‍ദീന്‍ ഖാനും വിവേക് ഒബ്‌റോയുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. ബോളിവുഡിലെ നാല് യുവതാരങ്ങള്‍ ഒരുമിച്ച സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന സാഹചര്യം. എന്നാല്‍ സിനിമ തീയേറ്ററില്‍ അമ്പേ പരാജയപ്പെട്ടു. പക്ഷെ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

  ഇഷയും അമൃതയും തമ്മിലുണ്ടായ വഴക്കായിരുന്നു സിനിമയെ വാര്‍ത്തകളില്‍ നിലനിര്‍ത്തിയത്. വഴക്കിനിടെ താന്‍ അമൃതയുടെ മുഖത്തടിച്ചുവെന്ന് വരെ ഇഷ സമ്മതിച്ചിരുന്നു. അമൃത നടത്തിയ ഒരു പരാമര്‍ശമായിരുന്നു ഇഷയെ ചൊടിപ്പിച്ചത്. ഒരു ദിവസം പാക്ക് അപ്പിന് ശേഷമായിരുന്നു ഇഷയും അമൃതയും തമ്മില്‍ വാക്ക് തര്‍ക്കമാവുകയും ഇഷ അമൃതയുടെ കരണത്തടിക്കുകയുമായിരുന്നു. പിന്നീട് ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ അമൃതയെ തല്ലിയ കാര്യം ഇഷ തന്നെ സ്ഥിരീകരിക്കുക വരെ ചെയ്തു.

  ''അതെ. ഞാന്‍ അമൃതയുടെ കരണത്തടിച്ചു. ഒരു ദിവസം പാക്ക് അപ്പ് കഴിഞ്ഞതിന് ശേഷം. അവള്‍ സംവിധായകന്‍ ഇന്ദ്ര കുമാറിനും ക്യാമറാമാനും മുന്നില്‍ വച്ച് എന്നെ അപമാനിച്ചു. അത് അതിരു കടന്നതായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ആത്മാഭിമാനത്തെ സംരക്ഷിക്കാനും ആ നിമിഷത്തെ ദേഷ്യത്തിലും ഞാന്‍ അവളുടെ കരണത്തടിക്കുകയായിരുന്നു. അതില്‍ എനിക്കൊരു കുറ്റബോധവുമില്ല. അവളത് അര്‍ഹിച്ചിരുന്നു. എന്നോടുള്ള അവളുടെ അപ്പോഴത്തെ പെരുമാറ്റം അങ്ങനെയായിരുന്നു. ഞാന്‍ എനിക്ക് വേണ്ടിയും എന്റെ അഭിമാനത്തിനു വേണ്ടിയുമായിരുന്നു നില കൊണ്ടത്'' എന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള ഇഷയുടെ വിശദീകരണം.

  എന്നാല്‍ പിന്നീട് അമൃതയ്ക്ക് തന്റെ തെറ്റുകള്‍ മനസിലായെന്നും തന്നോട് മാപ്പ് ചോദിച്ചുവെന്നും ഇതോടെ തങ്ങള്‍ക്കിടയിലെ പ്രശ്‌നം അവസാനിച്ചുവെന്നും ഇഷ പറഞ്ഞിരുന്നു. താന്‍ ചെയ്തത് എന്താണെന്ന് അമൃതയ്ക്ക് മനസിലായി. അതോടെ അവള്‍ എന്നോട് വന്ന് മാപ്പ് പറഞ്ഞു. ഞാന്‍ അവള്‍ക്ക് മാപ്പ് നല്‍കി. ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ എല്ലാം നല്ലത് പോലെയാണ് പോകുന്നത് എന്നായിരന്നു ഇഷ പറഞ്ഞത്.


  എന്നാല്‍ അമൃത പറഞ്ഞത് ഇഷയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല പക്ഷെ തനിക്ക് ഒന്നും പറയാനില്ലെന്നും അതൊരു അടഞ്ഞ അധ്യായം ആണെന്നുമായിരുന്നു. നിലവില്‍ ഇഷയും അമൃതയും വിവാഹിതരും കുട്ടികളുടെ അമ്മമാരുമാണ്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായിരുന്ന ധര്‍മേന്ദ്രയുടേയും ഹേമ മാലിനിയുടേയും മകളാണ് ഇഷ. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ ഇഷയും സിനിമയിലെത്തുകയായിരുന്നു. കോയ് മേര ദില്‍ സെ പൂച്ഛേ ആയിരുന്നു ആദ്യ സിനിമ. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏക് ദുവ ആണ് പുതിയ സിനിമ. ഹിന്ദിയ്ക്ക് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  Also Read: ഐശ്വര്യ റായിയുടെ ബേബി ബംപ് കണ്ടെത്തി ആരാധകർ, നടി അമ്മയാവാൻ പോകുന്നു, ആഘോഷമാക്കി ആരാധകർ

  അബ് കേ ബരസ് ആയിരുന്നു അമൃതയുടെ അരങ്ങേറ്റ സിനിമ. വിവാഹ്, മേം ഹൂന്‍ ന, ഇഷ്‌ക് വിഷ്‌ക്, വെല്‍ക്കം ടു സജ്ജന്‍പൂര്‍, ജോളി എല്‍എല്‍ബി തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു. താക്കറെയാണ് അവസാനം പുറത്തിറങ്ങിയ സിനിമ. ഹിന്ദിയ്ക്ക് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് അമൃത.

  Read more about: esha deol
  English summary
  When Esha Deol Accepted Slapping Amrita Rao And Said She Does'nt Regret
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X