അമൃതയുടെ കരണമടിച്ച് പൊളിച്ച് ധൂം നായിക; ചോദിച്ച് വാങ്ങിയ തല്ലെന്ന് ഇഷ ഡിയോള്‍!

താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുമൊക്കെ ബോളിവുഡില്‍ സ്ഥിരം സംഭവങ്ങളാണ്. ചെറുതെന്ന് തോന്നുന്ന കാര്യങ്ങള്‍ക്കായിരിക്കും പലപ്പോഴും താരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുക. എന്നാല്‍ ചിലതൊക്കെ അധികം വൈകാതെ തന്നെ പരിഹരിക്കപ്പെടുകയും ചെയ്യാറുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ക്കിടയില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.

നായികമാര്‍ക്കിടയിലും വഴക്കുകളും പിണക്കങ്ങളും പതിവാണ്. വഴക്കുകള്‍ ചിലപ്പോഴൊക്കെ കയ്യാങ്കളിയിലേക്ക് വരെ എത്തിയിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ ബോളിവുഡിനെയാകെ ഞെട്ടിച്ച സംഭവമായിരുന്നു നടിമാരായ ഇഷ ഡിയോളും അമൃത റാവുവും തമ്മിലുണ്ടായ പ്രശ്‌നം. വിശദമായി വായിക്കാം.

പ്യാരെ മോഹന്‍

ഓണ്‍ സ്‌ക്രീനില്‍ സുഹൃത്തുക്കളായി അഭിനയിക്കുമ്പോഴും യാഥാര്‍ത്ഥ്യം ചിലപ്പോഴൊക്കെ നേരെ വിപരീതമായിരിക്കും എന്നതിന്റെ ഉദാഹരമാണ് ഇഷയും അമൃതയും തമ്മിലുണ്ടായ വഴക്ക്. പലപ്പോഴും താരങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ മറ്റ് ചിലതൊക്കെ ഒരിക്കലും പരിഹരിക്കപ്പെടാതെ തുടരുകയും ചെയ്യാറുണ്ട്.

ഇഷയും അമൃതയും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു പ്യാരെ മോഹന്‍. 2005ലായിരുന്നു സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അമൃതയും ഇഷയും തമ്മില്‍ പ്രശ്‌നം ഉടലെടുക്കുന്നത്. വഴക്ക് ഒരു ഘട്ടത്തില്‍ അതിരുകടക്കുകയും ഇഷ അമൃതയുടെ കരണത്തടിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് ഇഷ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

അമൃത അത് അര്‍ഹിച്ചിരുന്നു

ഒരു ദിവസം ചിത്രീകരണം കഴിഞ്ഞതിന് പിന്നാലെ തന്നെ അമൃത സംവിധായകന്‍ അടക്കമുള്ളവരുടെ മുന്നില്‍ വച്ച് അപമാനിച്ചെന്നാണ് ഇഷ പറയുന്നത്. ചിത്രത്തന്റെ സംവിധായന്‍ ഇന്ദ്ര കുമാറും ക്യാമറമാനുനമൊക്കെ അവിടെയുണ്ടായിരുന്നുവെന്നും ഇഷ പറയുന്നു. അപമാനിതയായ താന്‍ അമൃതയുടെ കരണത്തടിക്കുകയായിരുന്നുവെന്നാണ് ഇഷ പറയു്‌നനത്. അമൃത അത് അര്‍ഹിച്ചിരുന്നുവെന്നും ഇഷ പറയുന്നുണ്ട്.

''എന്റെ ആത്മാഭിമാനത്തെ സംരക്ഷിക്കാന്‍ ആ നിമിഷത്തിന്റെ ചൂടില്‍ ഞാന്‍ അവളുടെ കരണത്തടിക്കുകയായിരുന്നു. എനിക്ക് അതിലൊരു കുറ്റബോധവുമില്ല. ആ നിമിഷം അവള്‍ എന്നോട് പെരുമാറിയത് വച്ച് നോക്കുമ്പോള്‍ ആ അടി അവള്‍ അര്‍ഹിച്ചിരുന്നു. എനിക്കും എന്റെ ആത്മാഭിമാനത്തിനും വേണ്ടിയാണ് ഞാനത് ചെയ്തത്'' എന്നായിരുന്നു ഇഷയുടെ ന്യായീകരണം.

മാപ്പ് നല്‍കി

എന്നാല്‍ പിന്നീട് അമൃത തന്നോട് മാപ്പ് ചോദിച്ചെന്നും താന്‍ മാപ്പ് നല്‍കിയെന്നും അതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നുമാണ് ഇഷ പറയുന്നത്. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ അമൃത കൂട്ടാക്കിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. വിവേക് ഒബ്‌റോയ്, ഫര്‍ദീന്‍ ഖാന്‍ എന്നിവര്‍ നായകന്മാരായി എത്തിയ സിനിമയായിരുന്നു പ്യാരെ മോഹന്‍. ചിത്രത്തിന് തീയേറ്ററുകളില്‍ വലിയ അനക്കമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അമൃതയും ഇഷയും തമ്മിലുള്ള വഴക്ക് കാരണം ചിത്രം വാര്‍ത്തകളില്‍ ഇടം പിടിക്കുകയായിരുന്നു.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
തിരിച്ചുവരവിനായി

സൂപ്പര്‍ താരങ്ങളായ ധര്‍മേന്ദ്രയുടേയും ഹേമ മാലിനിയുടേയും മകളാണ് ഇഷ ഡിയോള്‍. കോയ് മേരെ ദില്‍സെ പൂച്ചെ എന്ന സിനിമയിലൂടെയായിരുന്നു ഇഷയുടെ അരങ്ങേറ്റം. പിന്നീട് എല്‍ഒസി കാര്‍ഗില്‍, യുവ, ധൂം, ആയുധ എഴുത്ത്, കാല്‍, ദസ്, നോ എന്‍ട്രി, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ പ്രതീക്ഷിച്ച തരത്തിലേക്ക് ഉയരാന്‍ സാധിക്കാതെ പോയ താരം കൂടിയാണ് ഇഷ ഡിയോള്‍. കേക്ക് വാക്കാണ് ഇഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രുദ്രയിലൂടെ ഒടിടിയിലും എത്തിയിരിക്കുകയാണ് ഇഷ.

അബ് കെ ബറാസ് എന്ന ചിത്രത്തിലൂടെയായിരുന്നു അമൃതയുടെ അരങ്ങേറ്റം. പിന്നീട് ഇഷ്‌ക് വിഷ്‌ക്, മസ്തി, മേം ഹൂം നാ, ദീവാര്‍, വിവാഹ്, വെല്‍ക്കം ടു സജ്ജന്‍പൂര്‍, ജോളി എല്‍എല്‍ബി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. താക്കറെയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X