മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കൂടെ കിടത്തും, വഴങ്ങി കൊടുക്കാത്തതിന് അയാള്‍ പ്രതികാരം ചെയ്തു: ഇഷ ഗുപ്ത

ബോളിവുഡിലെ മിന്നും താരമാണ് ഇഷാ ഗുപ്ത. മോഡലിംഗില്‍ നിന്നുമാണ് ഇഷ സിനിമയിലെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇഷ. തന്റെ ബോള്‍ഡ് ഫോട്ടോകള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കാറുണ്ട് ഇഷാ ഗുപ്ത. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് ഇഷാ ഗുപ്ത സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ധാരാളം വെല്ലുവിളികളെ ഇഷയ്ക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്.

കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടുണ്ട് ഇഷയ്ക്ക്. താരങ്ങളുടെ മക്കള്‍ക്ക് ഇതൊന്നും നേരിടേണ്ടി വരില്ലെന്നാണ് ഇഷ പറയുന്നത്. ഒരിക്കല്‍ ബോളിവുഡി ബബ്ബിളിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കുണ്ടായ ദുരനുഭവം ഇഷ ഗുപ്ത തുറന്ന് പറയുന്നുണ്ട്. രണ്ട് പേരാണ് തന്നോട് മോശമായി പെരുമാറിയതെന്നാണ് ഇഷ പറയുന്നത്.

Esha Gupta

''എന്നോട് രണ്ട് പേര്‍ അങ്ങനെ ചെയ്തിട്ടുണ്ട്. അതിലൊരു സിനിമ ഞാന്‍ ചെയ്യുകയും ചെയ്തു. അതൊരു ചെറിയ സിനിമയായിരുന്നു. അവര്‍ ഔട്ട്‌ഡോറിലാണ് ഷൂട്ട് ചെയ്തത്. ഇവളോട് നന്നായി പെരുമാറിയേക്കാം, കാര്യങ്ങള്‍ പിന്നെ മാറിയാലോ എന്ന് അവര്‍ കരുതിക്കാണും. പക്ഷെ ഞാന്‍ നല്ല ബുദ്ധിമതിയാണ്. ഞാന്‍ ഒറ്റയ്ക്ക് കിടന്നുറങ്ങില്ലെന്ന് ഞാന്‍ പറഞ്ഞു'' എന്നാണ് ഇഷ പറയുന്നത്.

''ഞാന്‍ എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ എന്റെ കൂടെ തന്നെ മുറിയില്‍ കിടത്തുമായിരുന്നു. എനിക്ക് പേടിയാണ് ഉറക്കം കിട്ടില്ലെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. പ്രേതങ്ങളെയായിരുന്നില്ല ഞാന്‍ ഭയന്നിരുന്നത്, ആ വ്യക്തിയെയായിരുന്നു. കാരണം എപ്പോഴാണെന്ന് അറിയില്ല... ബഹുമാനമില്ലാതെ പെരുമാറിയെന്ന് പറയാനും ഇട വരുത്തരുത്. പക്ഷെ പ്രശ്‌നം എന്താണെന്നാല്‍ അവരിത് ഞങ്ങളോടെ ചെയ്യൂ. താരങ്ങളുടെ മക്കളോട് ചെയ്യില്ല. ചെയ്താല്‍ അവര്‍ വന്ന് ഇവരെ കൊന്നു കളയും'' എന്നും ഇഷ പറയുന്നു.

''പക്ഷെ ഇവള്‍ക്ക് ജോലി വേണമല്ലോ എന്നാകും ഞങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കുക. എന്റെ കൂടെ ജോലി ചെയ്‌തൊരാളുടെ വൃത്തികെട്ട വശം ഞാനൊരിക്കല്‍ കണ്ടു. ഇവള്‍ ഒന്നും ചെയ്യാന്‍ കൂട്ടാക്കില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞതോടെ. അതവരെ ദേഷ്യം പിടിപ്പിച്ചു. എന്റെ അമ്മ എന്റെ കൂടെ ഷൂട്ടിംഗിന് വന്ന ഏക സിനിമയായിരുന്നു അത്'' എന്നും ഇഷ പറയുന്നുണ്ട്.

''ഔട്ട്‌ഡോര്‍ ഷൂട്ടുകള്‍ക്ക് പോകുമ്പോള്‍ ഞാന്‍ മാതാപിതാക്കളെ കൂട്ടാറുണ്ട്. സിനിമ തീരുന്നത് വരെ മൊത്തമായിട്ടല്ല, ഇടയ്ക്ക്. അതിനാല്‍ അയാള്‍ക്ക് പ്രതികാരമായി. എന്നോട് മോശമായി പെരുമാറി. പക്ഷെ ആ സിനിമയുടെ വിധി കര്‍മ എന്നൊക്കെ പറയുന്നത് പോലായി. അതൊരു മോശം അനുഭവമായിരുന്നു'' എന്നും ഇഷ പറയുന്നുണ്ട്. തന്റെ രണ്ടാമത്തെ അനുഭവത്തെക്കുറിച്ചും ഇഷ ഗുപ്ത സംസാരിക്കുന്നുണ്ട്.

Esha Gupta

''പിന്നെ മറ്റൊരു സിനിമയില്‍ സിനിമയുടെ പകുതി ഷൂട്ട് ചെയ്ത കഴിഞ്ഞ ശേഷം ഒരു നിര്‍മ്മാതാവ് സംവിധായകനോട് എന്നെ സിനിമയില്‍ വേണ്ടെന്ന് പറഞ്ഞു. ഷൂട്ട് തുടങ്ങി നാലഞ്ച് ദിവസമായിരുന്നു. അവളാണ് എന്റെ നായികയെന്ന് അദ്ദേഹം മറുപടി നല്‍കി. സംവിധായകന്‍ വന്ന് എന്നോട് അയാളുമായി അങ്ങനെ വല്ലതും ഉണ്ടായോ എന്ന് ചോദിച്ചു. ഞാന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് അതെ സാര്‍ എന്ന് പറഞ്ഞു. അവള്‍ ഒന്നിനും തയ്യാറാകില്ലെന്ന് പറഞ്ഞ് ജോലി തരാത്തവരുമുണ്ട്. നമ്മളുടെ വഴി തിരഞ്ഞെടുക്കുന്നത് നമ്മള്‍ തന്നെയാണ്'' ഇഷ പറയുന്നു.

ജന്നത്ത 2വിലൂടെയായിരുന്നു ഇഷയുടെ അരങ്ങേറ്റം. പിന്നീട് രാസ് 3ഡി, ഹംഷക്കല്‍സ്, ഗോരി തേരെ പ്യാര്‍ മേം, റുസ്തം, ബേബി, കമാന്‍ഡോ 2,ബാദ്ഷാഹോ, വിനയ വിധേയ രാമ, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഫയര്‍ നമ്പര്‍ 323, ദേസി മാജിക്, ഹേരാ ഫേരി 3 തുടങ്ങിയ സിനിമകളാണ് ഇഷയുടേതായി അണിയറിയിലുള്ളത്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും ഇഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആഷ്‌റം സീരീസിലാണ് അവസാനമായി അഭിനയിച്ചത്.

More from Filmibeat

Read more about: esha gupta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X