വെളുക്കാന്‍ 9000 രൂപയെ ഇഞ്ചക്ഷന്‍, മൂക്ക് കൂര്‍പ്പിക്കണം; ഇരുണ്ട നിറത്തിന്റെ പേരില്‍ കളിയാക്കിയെന്ന് ഇഷ
ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡിലെ മിന്നും താരമായി മാറിയ നടിയാണ് ഇഷ ഗുപ്ത. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ ഇല്ലാതെയാണ് ഇഷ ഗുപ്ത കടന്നു വരുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ഇഷയക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഇഷ ഗുപ്ത.
ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ബോള്‍ഡാണ് ഇഷ ഗുപ്ത. താരം പങ്കുവെക്കാറുള്ള ഹോട്ട് ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. ബോൡവുഡിലെ തന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മുമ്പൊരിക്കല്‍ ഇഷ ഗുപ്ത തുറന്ന് പറഞ്ഞിരുന്നു. കാസ്റ്റിംഗ് കൗച്ച് മുതല്‍ നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങള്‍ വരെ ഇഷയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

നേരത്തെ വര്‍ണവെറിയ്ക്കെതിരെ ഒരിക്കല്‍ ഇഷ നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായി മാറിയിരുന്നു. കൂടാതെ തന്റെ ഇരുണ്ട നിറത്തിന്റെ പേരില്‍ ബോളിവുഡില്‍ നിന്നും നേരിട്ട വിവേചനങ്ങളെക്കുറിച്ചും മുമ്പൊരിക്കല്‍ ഇഷ ഗുപ്ത തുറന്ന് പറഞ്ഞിരുന്നു. കരിയറിന്റെ തുടക്കകാലത്ത് തന്നോട് വെളുത്ത നിറം ലഭിക്കാനായി ഇഞ്ചക്ഷന്‍ എടുക്കാന്‍ ചിലര്‍ ഉപദേശിച്ചുവെന്നാണ് ഇഷ പറഞ്ഞത്. താന്‍ തന്നെ ഇഞ്ചക്ഷന്‍ വില അന്വേഷിച്ചിരുന്നുവെന്നും ഇഷ വെളിപ്പെടുത്തിയിരുന്നു.
''എന്റെ കരിയറിന്റെ തുടക്കത്തില്‍ എന്നോട് മൂക്ക് കൂര്‍ത്തതാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്റെ മൂക്ക് ഉരുണ്ടതാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നോട് വെളുത്ത നിറം കിട്ടാന്‍ ഇഞ്ചക്ഷന്‍ എടുക്കാന്‍ പറഞ്ഞു. ഞാനും കുറച്ച് കാലം അത് വിശ്വസിച്ചിരുന്നു. അങ്ങനെ നോക്കിയപ്പോള്‍ ഒരു ഇഞ്ചക്ഷന് 9000 രൂപയാകുമെന്ന് മനസിലായി. ഞാന്‍ ആരുടേയും പേര് പറയില്ല. പക്ഷെ വെളുത്ത നിറമുള്ള ഒരുപാട് നടിമാരെ നിങ്ങള്‍ക്ക് കാണാം'' എന്നായിരുന്നു ഇഷ ഗുപ്തയുടെ വെളിപ്പെടുത്തല്‍.
'' നടിമാര്‍ക്ക് കാണാന്‍ സുന്ദരിമാരായി ഇരിക്കേണ്ടതിന്റെ സമ്മര്‍ദ്ദം വലുതാണ്. എന്റെ മകള്‍ ഒരു നടിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ചെറുപ്പം മുതല്‍ തന്നെ അവള്‍ ആ സമ്മര്‍ദ്ദം അനുഭവിക്കുന്നത് കാണേണ്ടി വരും. അവള്‍ക്കൊരു സാധാരണ ജീവിതമോ യഥാര്‍ഥ വ്യക്തിയായി ജീവിക്കാനോ സാധിക്കില്ല. എനിക്കവള്‍ ഒരു അത്ലറ്റോ മറ്റോ ആയി കാണാനാണ് ഇഷ്ടം. അധികം പഠിക്കുകയും വേണ്ടി വരില്ലല്ലോ'' എന്നും ഇഷ അന്ന് പറഞ്ഞിരുന്നു.

ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പം അഭിനയിച്ച ജന്നത്ത് ടു എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷയുടെ ബോളിവുഡ് അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടാന്‍ താരത്തിന് സാധിച്ചു. പിന്നീട് രാസ് ത്രിഡി, രുസ്തം, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് ഇഷ ഗുപ്ത. ബിഗ് സ്‌ക്രീനിന് പുറമെ ഒടിടിയിലും ഇഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ബോബി ഡിയോള്‍ നായകനായ ആശ്രം സീരീസിലൂടെയാണ് ഇഷ ഒടിടി ലോകത്ത് താരമായി മാറുന്നത്. സീരീസ് വന്‍ വിജയമായി മാറുകയും ചെയ്തു. സീരീസിലെ ഇഷയുടെ ബോള്‍ഡ് രംഗങ്ങളും വൈറലായി മാറിയിരുന്നു. ആശ്രമത്തിന് മുമ്പായി നഖാബ്, റിജക്ട്സ് എന്നീ സീരീസുകളിലും ഇഷ അഭിനയിച്ചിട്ടുണ്ട്. ആശ്രമത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവ് തന്നെയാണ് ഇഷ നടത്തിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











