For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതികാരം ചെയ്യാന്‍ പ്രിയങ്കയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങിയ കാമുകന്‍; പേടി പറഞ്ഞ് പ്രിയങ്ക

  |

  ബോളിവുഡിന്റെ താരറാണിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളിയിരിക്കെയാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് ചുവടുമാറ്റുന്നത്. ഹോളിവുഡിലും വിജയം ആവര്‍ത്തിച്ച പ്രിയങ്ക ഇന്ന് ഗ്ലോബര്‍ ഐക്കണാണ്. ലോകമെമ്പാടും ആരാധകരുള്ള താരം. അഭിനേത്രി മാത്രമല്ല, ഗായികയും നിര്‍മ്മാതാവുമൊക്കെയാണ് പ്രിയങ്ക. പോപ്പ് ഗായകന്‍ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും സോഷ്യല്‍ മീഡിയയുമൊക്കെ ഒരുപാട് ആഘോഷിച്ചിരുന്നു.

  കൂടുതൽ സുന്ദരിയായി റിമി ടോമി, ചിത്രം വൈറലാവുന്നു

  പല ഗോസിപ്പുകള്‍ക്കും പാത്രമായിട്ടുണ്ട് പ്രിയങ്ക ചോപ്രയും. ഗോസിപ്പുകളില്‍ നിന്നും രക്ഷപ്പെടുക എന്നത് പലരേയും പോലെ പ്രിയങ്കയ്ക്കും സാധ്യമാകാത്ത ഒന്നാണ്. പ്രിയങ്കയുടെ പ്രണയങ്ങളും പ്രണയ ഗോസിപ്പുകളുമെല്ലാം സോഷ്യല്‍ മീഡിയയില ചൂടേറിയ ചര്‍ച്ചകളായിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് മോഡലിംഗിലായിരുന്നു പ്രിയങ്കയുടെ കരിയര്‍ തുടങ്ങിയത്. ഈ സമയത്ത് പ്രിയങ്കയുടെ കാമുകനായിരുന്നു അസീം മര്‍ച്ചന്റ്.

  എന്നാല്‍ പിന്നാലെ ഈ ബന്ധം അവസാനിക്കുകയായിരുന്നു. പ്രിയങ്കയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് പിന്നാലയാണ് ഇരുവരും പിരിയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അസീം ബോളിവുഡിലെ നിര്‍മ്മാതാവായി വളരുകയായിരുന്നു. എന്നാല്‍ അപ്പോഴും പ്രിയങ്കയോടുള്ള ദേഷ്യം അസീം മനസില്‍ കൊണ്ട് നടന്നിരുന്നു. ഇതേതുടര്‍ന്ന് അസീം പ്രിയങ്കയുടെ ജീവിത കഥ സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മാനേജര്‍ പ്രകാശ് ജജുവും പ്രിയങ്കയും തമ്മിലുണ്ടായിരുന്ന വിവാദമായ വഴക്കിനെക്കുറിച്ചും പ്രിയങ്കയുടെ മോഡലിംഗ് കാലത്തെക്കുറിച്ചുമായിരുന്നു സിനിമയില്‍ പറയാനിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  പ്രിയങ്ക തനിക്ക് വലിയൊരു തുക തന്നെ തരാനുണ്ടായിരുന്നുവെന്ന് ജജു ആരോപിക്കുകയായിരുന്നു. പിന്നാലെ പ്രിയങ്കയുടെ അച്ഛന്‍ കേണല്‍ അശോക് ചോപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭീക്ഷണിപ്പെടുത്തിയതിനും തെറ്റായ ആരോപണം ഉന്നയിച്ചതിനുമായിരുന്നു കേസ്. ഈ കേസില്‍ പിടിയിലായ ജജു രണ്ട് മാസം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. ഈ സമയമായിരുന്നു സിനിമയില്‍ കാണിക്കാനിരുന്നത്. തന്റെ ജീവിതം സിനിമയാക്കുന്നുവെന്ന് അറിഞ്ഞതോടെ പ്രിയങ്ക പരസ്യമായി തന്നെ തുറന്ന് അടിക്കുകയും ചെയ്തു.

  ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ''എന്റെ ജീവിതം ആരെങ്കിലും സിനിമയാക്കുകയാണെങ്കില്‍ അത് വളരെ സന്തോഷമുള്ള കാര്യമാണ്. പക്ഷെ ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ട്. ഞാനും എന്റെ കുടുംബവും ആ ഘട്ടത്തിലൂടെ എങ്ങനെയാണ് കടന്നു പോയത് എന്ന് എനിക്കറിയാം. എന്നെ കൂടുതല്‍ സങ്കടപ്പെടുത്തുന്നത് എന്റെ ജീവിതത്തിലെ വിഷമ സമയത്തെ ആളുകള്‍ക്ക് ഗ്ലോറിഫൈ ചെയ്യണമെന്നതാണ്. അത് വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നതാണ്'' എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

  67 ഡെയ്‌സ് എന്നായിരുന്നു സിനിമയുടെ പേര്. പിന്നീട് ഇതിനെതിരെ പ്രിയങ്ക കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രിയങ്കയുടെ ജീവിത കഥയല്ലായിരുന്നു ചിത്രമെന്നും ജജുവിന്റെ ജീവിതമായിരുന്നു അതില്‍ പറയാനിരുന്നതെന്നുമായിരുന്നു അസീം മര്‍ച്ചന്റ് നല്‍കിയ വിശദീകരണം.

  Also Read: പണ്ട് മുതലേ ഞാൻ പർദ്ദ ധരിക്കും; ഗ്ലാമർ വേഷം ചെയ്തിരുന്നു, എല്ലാത്തിനും പിന്തുണ ഭർത്താവെന്ന് നടി സജിത ബേട്ടി

  Priyanka chopra's natural hair mask

  ''പ്രകാശ് ജജുവിന്റെ ട്വീറ്റുകള്‍ തെറ്റാണ്. അ്‌സ്വസ്ഥതപ്പെടുത്തുന്നതും മോശവുമാണ്. എനിക്ക് അദ്ദേഹവുമായി ബന്ധമില്ലെന്നും ഈ തെറ്റായ കാര്യത്തില്‍ ഒരു തരത്തിലും ഞാന്‍ ഭാഗമല്ലെന്നും അറിയിക്കുന്നു. 67 ഡെയ്‌സ് എന്ന പേരില്‍ അദ്ദേഹത്തിന്റെ ജീവിത കഥ സിനിമയാക്കാനാണ് എന്നെ ബന്ധപ്പെട്ടത്. ഒരു സെലിബ്രിറ്റി മാനേജരെക്കുറിച്ചുള്ള സിനിമ രസകരമായിരിക്കുമെന്ന് തോന്നി. പക്ഷെ അത് മറ്റൊരു ദിശയിലേക്ക് പോകുന്നത് കണ്ടതോടെ ഞാന്‍ അകലം പാലിക്കുകയായിരുന്നു. ആ സിനിമ നിര്‍മ്മിക്കാനുള്ള ആശയം തന്നെ ഉപേക്ഷിച്ചു. പ്രിയങ്കയെ വേദനിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവള്‍ നല്ലൊരു പെണ്‍കുട്ടിയാണ്, ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്. കുടുംബവുമായി വളരെ അടുപ്പമുള്ള പെണ്‍കുട്ടിയാണ്. അവളുടെ നന്മ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്'' എന്നായിരുന്നു അസീം പറഞ്ഞത്.

  Read more about: priyanka chopra
  English summary
  When Ex Boyfriend Of Priyanka Chopra Went On To Make A Biopic About Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X