തോക്കെടുത്ത് പിന്നാലെ ഓടുന്ന അച്ഛന്‍; മരിക്കുമ്പോള്‍ പോക്കറ്റിലുള്ളത് 30 രൂപ; ഫറ ഖാന്റെ കുട്ടിക്കാലം

ബോളിവുഡിലെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് ഫറ ഖാന്‍. സൂപ്പര്‍ ഹിറ്റുകളായ മേം ഹൂം നാ, ഓം ശാന്തി ഓം എന്നീ സിനിമകളിലൂടെ എക്കാലത്തേയും തന്നിലെ സംവിധായകയെ അവര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഐക്കോണിക് ആയ പാട്ട് രംഗങ്ങള്‍ ഒരുക്കിയ കൊറിയോഗ്രാഫറുമാണ് ഫറ ഖാന്‍. കൊറിയോഗ്രാഫറായി കരിയര്‍ ആരംഭിച്ച് പിന്നീട് സംവിധായകയായി വളരുകയായിരുന്നു ഫറ ഖാന്‍.

തന്റെ കുട്ടിക്കാലത്ത് ഫറയ്ക്ക് വലിയ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സ്റ്റണ്ട് മാന്‍ കമ്രാന്‍ ഖാന്‍ ആണ് ഫറ ഖാന്റെ അച്ഛന്‍. ഫറയുടെ കുട്ടിക്കാലം ദാരിദ്യത്തിലായിരുന്നു. ഫറയ്ക്ക് 15 വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. മരിക്കുമ്പോള്‍ കമ്രാന്‍ ഖാന്റെ പോക്കറ്റിലുണ്ടായിരുന്നത് 30 രൂപ മാത്രമായിരുന്നു. കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഫറ ഖാന്‍ 15-ാം വയസ് മുതല്‍ സിനിമ സെറ്റില്‍ ജോലി ചെയ്ത് തുടങ്ങുന്നത്.

Farah Khan

''എന്റെ കുട്ടിക്കാലം വച്ചൊരു ദുരന്തകഥയുണ്ടാക്കാന്‍ സാധിക്കും. എന്റെ മാതാപിതാക്കള്‍ പിരിഞ്ഞതും വെറും 30 രൂപ മാത്രം പോക്കറ്റില്‍ ബാക്കിയാക്കി മരിച്ച അച്ഛന്‍. ഈ ലോകത്തോട് ദേഷ്യം തോന്നിയേക്കാം. പക്ഷെ ഞാന്‍ സന്തോഷത്തിന്റെ നാളുകള്‍ ഓര്‍ത്തിരിക്കാനാണ് ശ്രമിച്ചത്'' എന്നാണ് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഒരിക്കല്‍ ഫറ ഖാന്‍ പറഞ്ഞത്. അച്ഛന്റെ മരണശേഷം തനിക്കും സഹോദരന്‍ സാജിദ് ഖാനും ഏറെ കഷ്ടത അനുഭവിക്കേണ്ടി വന്നുവെന്നാണ് ഫറ പറയുന്നത്.

''ഞങ്ങള്‍ ആ കാലം ചിരിച്ചു കൊണ്ടാണ് ഓര്‍ത്തിരുന്നത്. അച്ഛന്‍ ദേഷ്യത്തില്‍ തോക്ക് പുറത്തെടുക്കുന്നതും എല്ലാവരും പേടിച്ച് ജീവനും കൊണ്ട് ഓടുകയും ചെയ്തിരുന്നത് തമാശക്കഥയായി സാജിദ് അവതരിപ്പിക്കുമായിരുന്നു. ഇന്ന് അതെല്ലാം തമാശക്കഥയാണ്. അങ്ങനെ ഓര്‍ക്കുന്നത് നല്ല രീതിയാണ്'' തങ്ങളുടെ ഭൂതകാലത്തില്‍ നിന്നും രക്ഷപ്പെട്ടത് അങ്ങനെയാണെന്നാണ് ഫറ ഖാന്‍ പറയുന്നത്.

കൊറിയോഗ്രഫാര്‍ ആയിട്ടാണ് ഫറ ഖാന്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. 200 ഓളം പാട്ടുകള്‍ക്ക് ഫറ നൃത്തം ഒരുക്കിയിട്ടുണ്ട്. പിന്നീ് മേം ഹൂം നാ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് കടക്കുകയായിരുന്നു. അച്ഛന്‍ സംവിധാനത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഫറ വിജയം നേടി. ഷാരൂഖ് ഖാനെ നായകനാക്കിയൊരുക്കിയ സിനിമ ഐക്കോണിക് ആയി മാറുകയും ച്യെതു. തന്റെ അച്ഛന്റെ സിനമ ഐസാ ഭി ഹോത്താ ഹേയുടെ പരാജയത്തെക്കുറിച്ചും ഫറ ഖാന്‍ ഓര്‍ക്കുന്നുണ്ട്.

''വെള്ളിയാഴ്ചയാണ് സിനിമ റിലീസാകുന്നത്. ഞായറാഴ്ച ഞങ്ങള്‍ ദാരിദ്ര രേഖയ്ക്ക് താഴെ എത്തി. വളരെ മോശം അവസ്ഥയായിരുന്നു. എനിക്ക് അന്ന് ആറ് വയസേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ദൂര്‍ത്ത് പുത്രിയായിരുന്നു. വേണ്ടതെല്ലാം കിട്ടിയിരുന്നു. പക്ഷെ ആ നിമിഷം എല്ലാം മാറി മറഞ്ഞു. വീട് മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ബാക്കിയെല്ലാം നഷ്ടമായി. കാറുകളും അമ്മയുടെ സ്വര്‍ണവും എല്ലാം'' ഫറ ഓര്‍ക്കുന്നു.

Farah Khan

ആ സമയത്ത് പണം കണ്ടെത്താനായി വീട്ടിലെ ഡ്രോയിംഗ് റൂം ആളുകള്‍ക്ക് പാര്‍ട്ടി നടത്താനും ചീട്ട് കളിക്കാനുമൊക്കെ വാടകയ്ക്ക് നല്‍കുമായിരുന്നുവെന്നും തന്റെ കുട്ടിക്കാലം ഓര്‍ത്തുകൊണ്ട് ഫറ ഖാന്‍ പറയുന്നുണ്ട്. വര്‍ഷങ്ങളോളം അങ്ങനെയാണ് തങ്ങള്‍ ജീവിച്ചു പോന്നിരുന്നത്. പിന്നീട് അമ്മ അച്ഛനെ ഉപേക്ഷിച്ചു പോയി. അമ്മയോടൊപ്പം ഫറയും സഹോദരനും മാമന്റെ വീട്ടിലെത്തി. അങ്ങനെയാണ് 15-ാം വയസില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഫറയും ജോലിയ്ക്ക് പോയി തുടങ്ങുന്നത്. അന്ന് മുതല്‍ താന്‍ ജോലി ചെയ്താണ് ജീവിക്കുന്നതെന്നാണ് ഫറ പറയുന്നത്.

അച്ഛനെ കൈ വിട്ട സിനിമ പക്ഷെ ഫറയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കൊറിയോഗ്രാഫിയിലും സംവിധാനത്തിലും ഫറ കയ്യടി നേടുകയും പകരം വെക്കാനില്ലാത്ത ഇടവും നേടി. മികച്ച കൊറിയോഗ്രഫിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ഫിലിംഫെയര്‍ പുരസ്‌കാരവും ഫറയെ തേടിയെത്തി. 2014 ല്‍ പുറത്തിറങ്ങിയ ഹാപ്പി ന്യു ഇയര്‍ ആണ് ഫറയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: farah khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X