തുടങ്ങും മുമ്പേ ഇവനെന്റെ കരിയര്‍ നശിപ്പിക്കും! സല്‍മാനെ പേടിച്ച് കരഞ്ഞുകൊണ്ട് ഓടിയെന്ന് ഫറ ഖാന്‍
ബോളിവുഡിലെ മുന്‍നിര സംവിധായകയാണ് ഫറ ഖാന്‍. മേം ഹൂന്‍ ന എന്ന ചിത്രത്തിലൂടെ സംവിധായകയായി മാറിയ ഫറ ഖാന്‍ സംവിധാനത്തിലേക്ക് എത്തുന്നതിന് മുമ്പ് കൊറിയോഗ്രാഫറായിരുന്നു. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് പാട്ടുകളുടെ കൊറിയോഗ്രഫി ചെയ്തത് ഫറയായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും മികച്ച കൊറിയോഗ്രാഫര്‍മാരില്‍ ഒരാളായാണ് ഫറയെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി ചുവടൊരുക്കിയിട്ടുണ്ട് ഫറ. ഏറെ പ്രയാസം നിറഞ്ഞ ജോലികളിലൊന്നാണ് തന്റേതെന്നാണ് ഫറ പറഞ്ഞിട്ടുള്ളത്.
ചില താരങ്ങളെ പരിശീലിപ്പിക്കുക എന്നത് വളരെ പ്രയാസമായിരുന്നുവെന്ന് ഫറ ഖാന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. തന്റെ കരിയറിന്റെ തുടക്കത്തില്‍ പലപ്പോഴും താരങ്ങളെ ചുവടുകള്‍ പഠിപ്പിക്കാന്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ച് ഫറ ഖാന്‍ വാചാലയായിട്ടുണ്ട്. ഒരിക്കല്‍ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയ ഫറ ഖാന്‍ താന്‍ സല്‍മാന്‍ ഖാനേയും ജാക്കി ഷ്രോഫിനേയും ഡാന്‍സ് പഠിപ്പിക്കാന്‍ പെട്ട പാടിനെക്കുറിച്ച് മനസ് തുറന്നിരുന്നു.

മേനേ പ്യാര്‍ കിയ എന്ന സിനിമയുടെ കൊറിയോഗ്രഫി ഫറ ആയിരുന്നു. ബോളിവുഡിലെ ഏക്കോണിക് സിനിമകളിലൊന്നാണ് മേനെ പ്യാര്‍ കിയ. മാധുരി ദീക്ഷിതും സല്‍മാന്‍ ഖാനും പ്രധാന വേഷത്തിലെത്തിയ സിനിമയിലെ ഡാന്‍സും ഹിറ്റായിരുന്നു. എന്നാല്‍ ചിത്രത്തിന് വേണ്ടിയുള്ള സ്‌ക്രീന്‍ ടെസ്റ്റ് നടക്കുമ്പോള്‍ സല്‍മാന്‍ ഖാന് ഡാന്‍സ് കളിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു കൊണ്ട് താന്‍ കരഞ്ഞു കൊണ്ട് ഓടുകയായിരുന്നുവെന്നാണ് ഒരിക്കല്‍ ഫറ ഖാന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് സല്‍മാന്‍ ഖാനെ തന്നെ നായകനാകാന്‍ തിരഞ്ഞെടുത്തുവെന്നത് ഞെട്ടലോടെയായിരുന്നു ഫറ ഖാന്‍ തിരിച്ചറിഞ്ഞത്.

''അവര്‍ നായകനായി സല്‍മാന്‍ ഖാനെയാണ് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സിനിമ കണ്ടപ്പോള്‍ ഞാന്‍ കൂടുതല്‍ ഞെട്ടി. അവന്‍ വളരെ നന്നായി ചെയ്തിട്ടുണ്ടായിരുന്നു'' എന്നായിരുന്നു ഫറ ഖാന്‍ പറഞ്ഞത്. ജാക്കി ഷ്രോഫിനെ ഡാന്‍സ് പഠിപ്പിച്ചതിനെക്കുറിച്ചും ഫറ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. ജാക്കിയൊപ്പം അനില്‍ കപൂറും പൂജ ഭട്ടുമായിരുന്നു ആ സിനിമയിലുണ്ടായിരുന്നു. ഡാന്‍ പഠിപ്പിക്കുമ്പോള്‍ തന്നോട് ജാക്കി പറഞ്ഞത് ഒന്നെങ്കില്‍ ഞാന്‍ ലിപ് സിങ്ക് ചെയ്യാം അല്ലെങ്കില്‍ ഡാന്‍സ് കളിക്കാം, അല്ലാതെ രണ്ടും ഒരേ സമയം ചെയ്യാനാകില്ലെന്നായിരുന്നുവെന്ന് ഫറ ഖാന്‍ ഓര്‍ക്കുന്നു. തന്റെ കരിയര്‍ തുടങ്ങും മുമ്പ് തന്നെ അവസാനിക്കുമെന്ന് വരെ താന്‍ അന്ന് ഭയന്നിരുന്നുവെന്നാണ് ഫറ ഖാന്‍ പറയുന്നത്.

എന്തായാലും അധികം വൈകാതെ തന്നെ ഫറ ഖാന്‍ ബോളിവുഡിലെ നമ്പര്‍ വണ്‍ കൊറിയോഗ്രാഫറായി മാറുകയായിരുന്നു. ചയ്യ ചയ്യ, ഏക് പല്‍ കാ ജീന തുടങ്ങിയ ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ക്ക് ചുവടൊരുക്കിയാണ് ഫറയാണ്. മൂന്ന് പതിറ്റാണ്ടോളം കൊറിയോഗ്രാഫറായി തിളങ്ങിയ ഫറ 2004ലാണ് സംവിധായകയായി മാറുന്നത്. ഷാരൂഖ് ഖാന്‍ നായകനായ മേം ഹൂന്‍ ന ആയിരുന്നു ആദ്യത്തെ സിനിമ. ചിത്രം വലിയ വിജയമായി മാറിയിരുന്നു. പിന്നാലെ ഓം ശാന്തി ഓം എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ ഫറ വിജയം ആവര്‍ത്തിച്ചു. ഇത്തവണയും നായകന്‍ ഷാരൂഖ് ആയിരുന്നു. ദീപിക പദുക്കോണ്‍ അരങ്ങേറ്റ കുറിച്ച സിനിമയുമായിരുന്നു അത്.
Recommended Video

ആദ്യ രണ്ട് സിനിമകളും വിജയമായി മാറിയെങ്കിലും ഫറ ഖാന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ തീസ് മാര്‍ ഖാന്‍ പരാജയമായിരുന്നു. ഹാപ്പി ന്യു ഇയറാണ് ഫറ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന ചിത്രം. കൊറിയോഗ്രഫറായും സജീവ സാന്നിധ്യമാണ് ഫറ ഖാന്‍. നിരവധി തവണ പുരസ്‌കാരങ്ങളും ഫറയെ തേടിയെത്തിട്ടുണ്ട്. ടെലിവിഷന്‍ രംഗത്തും സജീവമാണ് ഫറ ഖാന്‍. റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായും നിറ സാന്നിധ്യമാണ് ഫറ ഖാന്‍.


Click it and Unblock the Notifications











