'ശപിക്കപ്പെട്ട' നായിക; മാധുരി ദീക്ഷിതിനെ നായികയാക്കാന്‍ ഭയന്ന നിര്‍മ്മാതാക്കള്‍, പിന്നെ സംഭവിച്ചത്
ബോളിവുഡിലെ എവര്‍ഗ്രീന്‍ നായികയാണ് മാധുരി ദീക്ഷിത്. തന്റെ അഭിനയ മികവുകൊണ്ടും നൃത്തം കൊണ്ടും തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും മാധുരിയെ പോലെ ആരാധകരുടെ മനം കവര്‍ന്ന മറ്റൊരു നായികയുണ്ടാകില്ല. ഗ്രേസ് എന്നതിന്റെ മറുവാക്കാണ് മാധുരി. അവരെ സ്‌ക്രീനില്‍ ഒരു നോക്ക് കാണാന്‍ ആരാധകര്‍ തീയേറ്ററുകള്‍ നിറച്ചു. സംവിധായകരും നിര്‍മ്മാതാക്കളും മാധുരിയുടെ ഡേറ്റിനായി പരക്കം പാഞ്ഞു.
എന്നാല്‍ മാധുരിയുടെ തുടക്കകാലം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ശപിക്കപ്പെട്ട നായിക എന്നായിരുന്നു മാധുരിയെ തുടക്കകാലത്ത് വിളിച്ചിരുന്നത്. കരിയറിന്റെ തുടക്കകാലത്ത് അഭിനയിച്ച ചിത്രങ്ങള്‍ തുടരെ തുടരെ പരാജയപ്പെട്ടതോടെ മാധുരിയെ അഭിനയിപ്പിക്കാന്‍ പലരും മടിച്ചിരുന്നു. അതിനെയെല്ലാം മറികടന്നാണ് മാധുരി താരമായി മാറുന്നത്.

എന്നാല്‍ മാധുരിയുടെ തുടക്കകാലം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ശപിക്കപ്പെട്ട നായിക എന്നായിരുന്നു മാധുരിയെ തുടക്കകാലത്ത് വിളിച്ചിരുന്നത്. കരിയറിന്റെ തുടക്കകാലത്ത് അഭിനയിച്ച ചിത്രങ്ങള്‍ തുടരെ തുടരെ പരാജയപ്പെട്ടതോടെ മാധുരിയെ അഭിനയിപ്പിക്കാന്‍ പലരും മടിച്ചിരുന്നു. അതിനെയെല്ലാം മറികടന്നാണ് മാധുരി താരമായി മാറുന്നത്.
ഇപ്പോഴിതാ മാധുരിയുടെ തുടക്കകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഇന്ദ്ര കുമാര്‍. സിദ്ധാര്‍ത്ഥ് കണ്ണന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്ര കുമാര്‍ മനസ് തുറന്നത്. ദില്‍ എന്ന തന്റെ ചിത്രത്തില്‍ മാധുരിയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ആമിറിന് ഒരു ഹിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഖയാമത്ത് സേ ഖയാമത്ത് തക്ക്. മാധുരിയ്ക്ക് ഒരു ഹിറ്റ് പോലും ഉണ്ടായിരുന്നില്ല. അവളെ ശപിക്കപ്പെട്ടവള്‍ എന്നാണ് വിളിച്ചിരുന്നത്. ഞാന്‍ ദില്ലില്‍ ആമിര്‍ ഖാനൊപ്പം അവളെ കാസ്റ്റ് ചെയ്തു. പിന്നീട് ബേട്ടയിലും അവളെ കാസ്റ്റ് ചെയ്തു. നിനക്ക് ഭ്രാന്താണോ, അവളുടെ ഒരു സിനിമയും ഓടിയിട്ടില്ല എന്നായിരുന്നു ആളുകള്‍ പറഞ്ഞത്'' ഇന്ദ്ര കുമാര്‍ പറയുന്നു.

'മാധുരി ശപിക്കപ്പെട്ടവളാണ്, അവള്‍ അഭിനയിക്കുന്ന സിനിമകളൊക്കെ പരാജയപ്പെടും എന്നായിരുന്നു ആര്‍ട്ടിക്കളുളൊക്കെ പറഞ്ഞിരുന്നത്. എന്നിട്ടും ഞാന്‍ അവളില്‍ വിശ്വസിച്ചു. എന്തുകൊണ്ടോ എന്റെ മനസ് പറഞ്ഞു, മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തായ എന്തോ ഒന്നുണ്ട് ഇവളില്‍' അദ്ദേഹം പറയുന്നു. എന്നാല്‍ പിന്നീട് തുടര്‍ ഹിറ്റുകളിലൂടെ മാധുരി സൂപ്പര്‍ താരമായി മാറിയെന്നാണ് ഇന്ദ്ര കുമാര്‍ പറയുന്നത്.
''എന്റെ സിനിമ ആരംഭിക്കുന്നത് ഒക്ടോബറിലാണ്. തേസാബ് 1988 ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. 1989 ജനുവരിയില്‍ ലാം ലഖനും റിലീസായി. അതോടെ മാധുരിയുടെ ഫ്‌ളോപ്പ് നായിക ഇമേജും മാറി. ഒക്ടോബറില്‍ എന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുമ്പോഴേക്കും മാധുരി സൂപ്പര്‍ താരമായി മാറിയിരുന്നു. അവര്‍ വളരെ ഡൗണ്‍ ടു എര്‍ത്ത് ആയിരുന്നു. താരമായിട്ടും മാറ്റമൊന്നും വന്നില്ല. ഇപ്പോഴും അവര്‍ക്ക് മാറ്റമൊന്നുമില്ല'' എന്നാണ് മാധുരിയുടെ വളര്‍ച്ചയെക്കുറിച്ച് ഇന്ദ്ര കുമാര്‍ പറയുന്നത്.


Click it and Unblock the Notifications











