ഷാരൂഖ് ചെയ്തത് കണ്ട് വെറുപ്പ് തോന്നി, ആ സ്വഭാവം ഇഷ്്ടമായില്ല; പിരിയാന്‍ ഒരുങ്ങിയ ഗൗരി ഖാന്‍
ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ബോളിവുഡ് സിനിമയെ വെല്ലുന്നതാണ് ഇരുവരുടേയും പ്രണയകഥ. മൂന്ന് പതിറ്റാണ്ട് പിന്നിട്ട ആ ദാമ്പത്യ ജീവിതത്തില്‍ ഷാരൂഖ് ഖാനും ഗൗരിയ്ക്കും ഒരുപാട് വെല്ലുവിളികളെ നേരിടേണ്ടി വന്നിരുന്നു. ഷാരൂഖ് സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ വിവാഹിതനായിരുന്നു. ബോളിവുഡിന്റെ രാജാവിലേക്കുള്ള ഷാരൂഖിന്റെ യാത്രയില്‍ ഏറ്റവും വലിയ പിന്തുണയായി കൂടെ നിന്നത് ഗൗരിയായിരുന്നു.
1991ലായിരുന്നു ഷാരൂഖിന്റേയും ഗൗരിയുടേയും വിവാഹം. മുസ്ലീമായിരുന്ന ഷാരൂഖ് ഖാനെ ഗൗരി വിവാഹം കഴിക്കുന്നതില്‍ ഹിന്ദുക്കളായ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഇതിനിടെ ഒരു ഘട്ടത്തില്‍ ഗൗരി ഷാരൂഖ് ഖാനുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം മറി കടക്കാനും ഒരുമിക്കാനും ഷാരൂഖിനും ഗൗരിയ്ക്കും സാധിച്ചു.

1994ല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ഷാരൂഖ് ഖാനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആലോചിച്ചതിനെക്കുറിച്ച് ഗൗരി സംസാരിക്കുന്നത്. ''തുടക്കകാലത്തായിരുന്നു. അവന്‍ മുസ്ലീം ആണെന്നതിനോട് എന്റെ വീട്ടുകാര്‍ പൊരുത്തപ്പെട്ടിട്ടുണ്ടായിരുന്നില്ല. എനിക്ക് എന്റെ കുടുംബക്കാരെ വേദനിപ്പിക്കാന്‍ വയ്യായിരുന്നു. അതിനാല്‍ ഞാന്‍ ഷാരൂഖുമായി പിരിയാന്‍ തീരുമാനിച്ചു'' എന്നാണ് ഗൗരി പറഞ്ഞത്.
അതേസമയം കുടുംബത്തിന്റെ എതിര്‍പ്പ് മാത്രമല്ല താന്‍ അങ്ങനൊരു തീരുമാനം എടുക്കാനുള്ള കാരണമായി ഗൗരി പറയുന്നത്. ഷാരൂഖ് ഖാന്‍ ഓവര്‍ പൊസസീവ് ആയിരുന്നുവെന്നാണ് ഗൗരി പറയുന്നത്. ''അവന്‍ കുറച്ച് അധികം തന്നെ പൊസസീവ് ആയിരുന്നു. ഞാന്‍ സ്വയം പര്യാപ്തയായ, സ്വതന്ത്ര്യയായ വ്യക്തിയാണ്. എനിക്ക എന്റേതായ ഇടം വേണം. ഷാരൂഖ് എന്നെ ക്ലോസ്‌ട്രോഫോബിക് ആക്കി. വല്ലാതെ ടെന്‍ഷന്‍ ആയപ്പോള്‍ ഇനിയും ഇത് മുന്നോട്ട് കൊണ്ടു പോകേണ്ടതില്ല എന്ന് തോന്നി'' എന്നാണ് ഗൗരി പറയുന്നത്.
എന്നാല്‍ ഗൗരിയുടെ തീരുമാനത്തെ അംഗീകരിക്കാന്‍ ഷാരൂഖ് ഖാന്‍ തയ്യാറായില്ല. മുംബൈയിലേക്ക് തന്റെ സുഹൃത്തുക്കളുടെ കൂടെ പോയ ഗൗരിയെ തേടി ഷാരൂഖ് ഖാന്‍ അവിടെയെത്തി. ''പക്ഷെ ഷാരൂഖ് വാശിക്കാരനാണ്. തനിക്ക് വേണ്ടത് നേടിയെടുക്കും. അവന് എന്നെ വേണമായിരുന്നു. എനിക്കോര്‍മയുണ്ട് ഞാന്‍ അവനുമായുള്ള ബന്ധം അവസാനിപ്പിച്ച സമയം. ഞാന്‍ സുഹൃത്തുക്കളുടെ കൂടെ ബോംബെയിലേക്ക് വന്നതായിരുന്നു. ഒരാഴ്ച നല്ല ആഘോഷവും ഷോപ്പിംഗുമായിരുന്നു. അവാസന ദിവസം ഞാന്‍ ജനലിലൂടെ നോക്കുമ്പോള്‍ കാണുന്നത് ബില്‍ഡിംഗിന്റെ താഴെ അവന്‍ നില്‍ക്കുന്നതാണ്'' ഗൗരി പറയുന്നു.

ബില്‍ഡിംഗിന് താഴെ വന്ന ഷാരൂഖ് ഖാനെ കണ്ടപ്പോള്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം പറഞ്ഞത് തനിക്ക് ഇതിലും നല്ലൊരു പങ്കാളിയെ ലഭിക്കില്ല എന്നായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും തനിക്ക് പിന്നാലെ മുംബൈ വരെ പിന്തുടര്‍ന്ന് വന്നു എന്നതില്‍ ഷാരൂഖിനോട് ആ നിമിഷം തനിക്ക് വെറുപ്പാണ് തോന്നിയതെന്നും ഗൗരി പറയുന്നു. എന്തായാലും പിന്നീട് കാര്യങ്ങള്‍ മാറി. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഷാരൂഖ് മനസിലാക്കിയും അദ്ദേഹത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നുവെന്നും അതോടെയാണ് താന്‍ വീണ്ടും ഷാരൂഖുമായി അടുപ്പത്തിലായതെന്നുമാണ് ഗൗരി പറയുന്നത്.
1991 ല്‍ വിവാഹിതരായ ഷാരൂഖിനും ഗൗരിയ്ക്കും മൂന്ന് മക്കളാണുള്ളത്. ആര്യന്‍ ഖാനും സുഹാന ഖാനും അബ്രാം ഖാനും. അച്ഛന്റെ പാതയിലൂടെ മകള്‍ സുഹാന ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ആര്‍ച്ചീസിലൂടെയാണ് സുഹാനയുടെ അഭിനയ അരങ്ങേറ്റം. ഇപ്പോഴിതാ മകന്‍ ആര്യന്‍ ഖാനും സിനിമയിലേക്ക് കടക്കുകയാണ്. പക്ഷെ സംവിധായകന്റെ കുപ്പായത്തിലാണ് ആര്യന്‍ ഖാന്‍ എത്തുന്നത്.


Click it and Unblock the Notifications