അവന്് ഭ്രാന്താണ്! ഷാരൂഖിനെ ഉപേക്ഷിച്ച് പോയി ഗൗരി; ഒടുവില്‍ കുറ്റസമ്മതം നടത്തി ഷാരൂഖ്

ബോളിവുഡിലെ പവര്‍ കപ്പിളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. മൂന്ന് പതിറ്റാണ്ട് പിന്നിട്ട ദാമ്പത്യ ജീവിതത്തില്‍ പരസ്പരം നവീകരിച്ചു കൊണ്ട് മുന്നേറുകയാണ് ഇരുവരും. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരത്തിലേക്കുള്ള ഷാരൂഖ് ഖാന്റെ വളര്‍ച്ചയില്‍ ഗൗരിയുടെ പങ്ക് വളരെ വലുതാണ്. പരസ്്പരമുള്ള സ്‌നേഹവും ബഹുമാനവും ഷാരൂഖും ഗൗരിയും പരസ്യമായി തന്നെ പ്രകടിപ്പിക്കാറുണ്ട്. സിനിമകളെ വെല്ലുന്നൊരു പ്രണയ കഥയും ഷാരൂഖിനും ഗൗരിയ്ക്കും പറയാനുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യ എന്നതിലുപരിയായി അറിയപ്പെടുന്നൊരു ഇന്റീരിയര്‍ ഡിസൈനറുമാണ് ഗൗരി.

പലര്‍ക്കും പ്രചോദനവും മാതൃകയുമായ ദമ്പതികളാണ് ്ഷാരൂഖ് ഖാനും ഗൗരിയും. എന്നാല്‍ പ്രണയിക്കുന്ന സമയത്ത് ഒരിക്കല്‍ ഷാരൂഖുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഗൗരി തീരുമാനിച്ചിരുന്നവെന്നതാണ് സത്യാവസ്ഥ. ഷാരൂഖിനേയും ഗൗരിയും ഇപ്പോള്‍ കാണുന്നവര്‍ക്ക് ഒരുപക്ഷെ അവിശ്വസനീയമായി തോന്നുന്നതാണ് ആ സംഭവം. ഷാരൂഖിനെ ഉപേക്ഷിച്ച് പോകാന്‍ ഗൗരി തന്നെയായിരുന്നു അന്ന് തീരുമാനിച്ചത്. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

 ആദ്യമായി കാണുന്നത്

ഷാരൂഖ് ഖാനും ഗൗരിയും ആദ്യമായി കാണുന്നത് ഒരു സുഹൃത്തിന്റെ പാര്‍ട്ടിയില്‍ വച്ചായിരുന്നു. അന്ന് ഷാരൂഖിന്് പ്രായം പതിനെട്ടും ഗൗരിയ്ക്ക് പതിനാലുമായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഷാരൂഖ് ഗൗരിയുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഷാരൂഖ് ഗൗരിയെ തേടി മുംബൈയിലെത്തുകയായിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമൊക്കെ ചെയ്തു. എന്നാല്‍ വിവാഹത്തിന് താന്‍ ആദ്യം തയ്യാറായിരുന്നില്ലെന്നും ഗൗരി തന്നെയാണ് വെളിപ്പെടുത്തിയത്. 2005 ല്‍ കോഫി വിത്ത്് കരണിലെത്തിയപ്പോഴായിരുന്നു ഗൗരിയുടെ വെളിപ്പെടുത്തല്‍. താരത്തിന്റെ വാക്കുകളിലേക്ക്.

കല്യാണം

''കല്യാണം കഴിക്കാനോ മറ്റോ തീരുമാനിക്കാനുള്ള പ്രായമായിരുന്നില്ല. ഞങ്ങള്‍ ചെറുപ്പമായിരുന്നു. അതുകൊണ്ട് ഞാനൊരു ബ്രേക്ക് എടുത്തു. അവന്‍ വല്ലാതെ പോസസീവ് ആയിരുന്നു. എനിക്കത് കൈകാര്യം ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പിന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ തിരികെ അവനിലേക്ക് തന്നെ ചെന്നു'' എന്നാണ് ഗൗരി പറഞ്ഞത്. 1991 ഒക്ടോബര്‍ 25 നായിരുന്നു ഷാരൂഖ് ഖാനും ഗൗരിയും വിവാഹിതരാകുന്നത്. 1997 ല്‍ സിമി ഗേര്‍വാളിന്് നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തിന്റെ തുടക്കകാലത്ത് ഷാരൂഖ്് ഖാന്‍ വളരെയധികം പൊസസീവ് ആയിരുന്നുവെന്ന് ഗൗരി പറഞ്ഞിരുന്നു.

പൊസസീവ്‌നെസ്

''പൊസസീവ്‌നെസ് ആയിരുന്നു. അത് പിന്നെ പ്രൊട്ടക്ടീവ്‌നെസ് ആയി മാറി. വളരെയധികം പൊസസീവായിരുന്നു. അവന് ഭ്രാന്തായിരുന്നു. എന്നെ ഒരു വെള്ള വസ്ത്രം ധരിക്കാന്‍ പോലും അനുവദിക്കില്ലായിരുന്നു. സുതാര്യമാണെന്നായിരുന്നു അവന്‍ കരുതിയിരുന്നത്. ഇതൊക്കെ മനസിന്റെ തോന്നല്‍ മാത്രമാണെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്'' എന്നായിരുന്നു ഗൗരി പറഞ്ഞത്. തന്റെ ഭാഗത്തു നിന്നുമുണ്ടായ പ്രശ്‌നങ്ങളെ തിരിച്ചറിയുന്നതായി ഷാരൂഖ് ഖാനും പറയുന്നുണ്ട്. 'എനിക്ക് ഇവളെ അറിയാം. പക്ഷെ എനിക്ക് ഇവളെ അറിയാമെന്ന് ആര്‍ക്കുമറിയില്ല. അതുകൊണ്ട് ഉടമസ്ഥതയുടെ ഒരു പ്രശ്‌നമുണ്ടായിരുന്നു. ആണായാലും പെണ്ണായാലും അത് ആഗ്രഹിക്കുമെന്നാണ് തോന്നുന്നത്. അതിനാല്‍ എങ്ങനെയെങ്കിലും നിയന്ത്രിക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാന്‍ വല്ലാതെ ചീപ്പായി പോവുകയായിരുന്നു'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. എന്തായാലും തെറ്റുകള്‍ തിരുത്തുകയും ഇരുവരും അധികം വൈകാതെ തന്നെ ഒരുമിക്കുകയും ചെയ്യുകയായിരുന്നു.

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan
തിരിച്ചുവരവ്

2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാരൂഖ് ഖാന്റെ ഒടുവില്‍് പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചില്ല. ഇതോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ താരം തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. പഠാന്‍ എന്ന സിദ്ധാര്‍ത്ഥ് ആനന്ദ് ചിത്രത്തിലൂടെയായിരുന്നു ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2023 ജനുവരിയില്‍ തീയേറ്ററിലെത്തുന്ന സിനിമയുടെ അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിന്നാലെ രാജ്കുമാര്‍ ഹിറാനിയുടെ സിനിമ, ആറ്റ്‌ലിയുടെ സിനിമ എന്നിവയും അണിയറിലുണ്ട്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: shahrukh khan gauri khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X