ആ പണി ചെയ്താൽ ടിവി തല്ലി പൊളിക്കും, സ്ക്രിപ്റ്റ് വെളിയിൽ കിടക്കും; ഷാരൂഖിന് ഗൗരി നൽകിയ മുന്നറിയിപ്പ്!
ബോളിവുഡ് എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. മൂന്ന് പതിറ്റാണ്ട് പിന്നിട്ട ദാമ്പത്യ ജീവിതത്തില്‍ ഷാരൂഖ് ഖാനും ഗൗരിയും പര്‌സപരം താങ്ങും തണലുമാകുന്നത് നപ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. സിനിമയിലേക്ക് എത്തുന്നതിന് മുമ്പായിരുന്നു ഷാരൂഖ് ഖാന്റെ വിവാഹം. ഒന്നുമില്ലാതിരുന്ന കാലം മുതല്‍ ബോളിവുഡിന്റെ കിങ് ഖാനിലേക്കുള്ള ഷാരൂഖിന്റെ വളര്‍ച്ചയിലുടനീളം ഗൗരി കൂടെയുണ്ടായിരുന്നു.
ഗൗരിയുടെ പ്രൊഫഷണല്‍ ജീവിതത്തിലും എല്ലാ വിധ പിന്തുണയും നൽകികൊണ്ട് ഷാരൂഖും കൂടെയുണ്ട്. പരസ്പരം ട്രോളാനും കളിയാക്കാനുമൊന്നും യാതൊരു മടിയുമില്ലാത്ത ദമ്പതികളുമാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ച് എത്തുമ്പോൾ ചില രസകരമായ നിമിഷങ്ങൾക്കും ആരാധകർ സാക്ഷിയാകാറുണ്ട്. എന്താണ് ഇവരുടെ വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യമെന്നതും എന്നും ആരാധകർക്കിടയിലെ ചോദ്യമാണ്.

ഒരിക്കൽ അതിന്റെ ഒരു രഹസ്യം ഗൗരി ഖാൻ പങ്കുവെച്ചിട്ടുണ്ട്. നല്ല രീതിയിലുള്ള ദാമ്പത്യ ജീവിതത്തിനായി ചില നിയമങ്ങൾ ഗൗരി വെച്ചിട്ടുണ്ട്. 1994 ൽ നൽകിയ ഒരു അഭിമുഖത്തിലാണ് ഗൗരി ഖാൻ ഇക്കാര്യം പറഞ്ഞത്. സിനിമയും കൊണ്ട് വീട്ടിലേക്ക് വരരുത്. കുടുംബജീവിതവും സിനിമയും കൂട്ടികലർത്തരുത് എന്നതൊക്കെയാണ് ഗൗരി ഖാന്റെ നിയമങ്ങൾ.
'അദ്ദേഹത്തിന്റെ ജോലി കാര്യം ഞങ്ങൾ വീട്ടിൽ ചർച്ച ചെയ്യാറില്ല. കൂടാതെ, ഷാരൂഖ് എങ്ങാനും ഹിന്ദി സിനിമകൾ കാണാൻ വീട്ടിൽ ടിവി വെച്ചാൽ, ഞാൻ ചിലപ്പോൾ ടിവി തകർത്തേക്കും, സിനിമയുടെ തിരക്കഥ വീട്ടിൽ കൊണ്ടുവന്നാൽ, അത് ജനാലയിലൂടെ പുറത്തേക്ക് പറക്കും. സെറ്റിൽ ഇതിനൊക്കെ ആവശ്യത്തിന് സമയം അദ്ദേഹത്തിനുണ്ട്. അത് അവിടെ ചെയ്താൽ മതി,' എന്നാണ് ഗൗരി പറഞ്ഞത്.
ഷാരൂഖ് ഈ നിയമം തെറ്റാതെ പിന്തുടരുകയും ചെയ്തിരുന്നു. ഗൗരി ഇല്ലാത്ത സമയത്ത് മാത്രമായിരുന്നു ഒരുകാലം വരെ നടൻ വീട്ടിൽ സിനിമ ചർച്ചകൾ നടത്തിയിരുന്നത്. എന്നാൽ പിന്നീട് ഷാരൂഖ് വീടിന്റെ മുൻവശത്ത് ഒരു ഓഫീസ് പണിതു. ഇതിന് ഗൗരിക്ക് കുഴപ്പമുണ്ടായിരുന്നില്ല. പിന്നീട് ഓഫീസിൽ വെച്ചാണ് നടൻ സിനിമാ ചർച്ചകൾ എല്ലാം നടത്തുന്നത്.

ഡൽഹിയിലെ ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ച ഗൗരി ഖാൻ ഷാരൂഖുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെയാണ് മുംബൈയിലേക്ക് വന്നത്. ഇതേ അഭിമുഖത്തിൽ തുടക്കകാലത്ത് തനിക്ക് മുംബൈയിൽ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ഗൗരി പറയുന്നുണ്ട്. 'ഞാൻ ബോംബെയെ വല്ലാതെ വെറുത്തു. എനിക്ക് ഇവിടെ അധികം സുഹൃത്തുക്കൾ ഒന്നും ഇല്ലായിരുന്നു. ഇവിടെ വന്നതിന് ശേഷം എനിക്ക് എന്റെ കുടുംബത്തെ മിസ് ചെയ്യാൻ തുടങ്ങി,' എന്നാണ് ഗൗരി പറഞ്ഞത്.
അതേസമയം മുംബൈയിൽ വന്നതിന് ശേഷമാണ് താൻ ഉല്ലസിക്കാൻ തുടങ്ങിയതെന്നും ഗൗരി പറഞ്ഞിരുന്നു. ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറാണ് ഗൗരി ഖാൻ. നിരവധി ബോളിവുഡ് താരങ്ങളുടെ വീടും ഓഫീസ് സ്‌പേസും ഗൗരി ഡിസൈൻ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഷാരൂഖ് ഖാനൊപ്പം ചേർന്ന് റെഡ് ചില്ലീസ് എന്ന നിർമ്മാണ കമ്പനിയും നടത്തുന്നുണ്ട്.


Click it and Unblock the Notifications











