For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂടുതല്‍ സുന്ദരിയായ പെണ്ണിന് വേണ്ടി എന്നെ ഇട്ടിട്ട് പോയാല്‍...; ഷാരൂഖിനെക്കുറിച്ച് ഗൗരിയുടെ വാക്കുകള്‍!

  |

  ബോളിവുഡിലെ പവര്‍ കപ്പിളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഇരുവരും തമ്മിലുള്ള പ്രണയവും പരസ്പര ബഹുമാനവുമൊക്കെ പലര്‍ക്കും മാതൃകയാണ്. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരം. ഇനിയൊരു ഷാരൂഖ് ഉണ്ടാവുക എന്നത് അസാധ്യമായൊന്നാണ്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമില്ലാതെയാണ് ഷാരൂഖ് ഖാന്‍ ഈ നേട്ടമെല്ലാം നേടിയെടുത്തത്. എല്ലാത്തിനും പിന്തുണയുമായി കട്ടയ്ക്ക് തന്നെ ഗൗരിയുമുണ്ടായിരുന്നു.

  Also Read: 'ജീവിതം എന്നേക്കുമായി മാറിയിരിക്കുന്നു, ഇതൊരു തുടക്കം മാത്രം'; ആൺകുഞ്ഞിന് ജന്മം നൽകി നടി സോനം കപൂർ!

  തന്റെ വിജയങ്ങളുടെ ക്രെഡിറ്റ് എന്നും ഷാരൂഖ് ഖാന്‍ നല്‍കുന്നത് ഗൗരിയ്ക്കാണ്. ബോളിവുഡിലെ താരപത്‌നിമാരില്‍ ഏറ്റവും പവര്‍ഫുള്‍ ഗൗരിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. താരപത്‌നി എന്നതിലുപരിയായി സ്വന്തമായൊരു വ്യക്തിത്വം നേടിയെടുത്ത സംരംഭകയുമാണ് ഇന്ന് ഗൗരി. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ബോളിവുഡിന്റെ കിങ്ങും ക്വീനുമാണ് ഷാരൂഖ് ഖാനും ഗൗരിയും.

  ഓണ്‍ സ്‌ക്രീനിലെ പ്രണയ നായകനാണ് ഷാരൂഖ് ഖാനും. അന്നും ഇന്നും ഷാരൂഖ് ഖാനെ വെല്ലുന്നൊരു കാമുകനെ ഓണ്‍ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ബോളിവുഡിന് സാധിച്ചിട്ടില്ല. ആരൊക്കെ വന്നാലും പോയാലും ആ തട്ട് താണു തന്നെയിരിക്കും. ഷാരൂഖ് ഖാനാപ്പം ഒരു പ്രണയ ചിത്രത്തില്‍ അഭിനയിക്കുക എന്നത് മിക്ക നായികമാരുടേയും വലിയ സ്വപ്‌നമായിരുന്നു ഒരിക്കല്‍. എന്നാല്‍ ഇത് പലപ്പോഴും ഗൗരിയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങളിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

  സിനിമയിലെത്തുന്നതിനും താരമായി മാറുന്നതിനുമൊക്കെ മുമ്പായിരുന്നു ഷാരൂഖ് ഖാനും ഗൗരിയും വിവാഹിതരാകുന്നത്. സിനിമയിലെത്തി പ്രശസ്തിയും പേരുമൊക്കെ നേടിയ ശേഷം ഷാരൂഖ് ഖാന്‍ മറ്റൊരു സ്ത്രീയ്ക്ക് വേണ്ടി തന്നെ ഉപേക്ഷിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യം പലവട്ടം ഗൗരി കേട്ടിട്ടുണ്ട്. കോഫി വിത്ത് കരണിന്റെ ആദ്യത്തെ സീസണില്‍ അതിഥിയായി എത്തിയപ്പോള്‍ ഇത്തരം ചോദ്യം ചോദിക്കുന്നവര്‍ക്ക് ഗൗരി മറുപടി നല്‍കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഗൗരിയും ഹൃത്വിക് റോഷന്റെ ഭാര്യ സൂസെയ്‌നും ഒരുമിച്ചായിരുന്നു കോഫി വിത്ത് കരണില്‍ അന്ന് അതിഥികളായി എത്തിയത്. ഷാരൂഖ് ഖാന്‍ തന്നേക്കാള്‍ സുന്ദരിയും പ്രശസ്തയുമായൊരു നായികയ്ക്ക് വേണ്ടി തന്നെ ഉപേക്ഷിക്കുമെന്ന് എപ്പോഴെങ്കിലും ഭയന്നിട്ടുണ്ടോ എന്നായിരുന്നു കരണ്‍ ജോഹര്‍ ഗൗരിയോട് ചോദിച്ചത്. സൂസെയ്‌നോടും കരണ്‍ ഇതേ ചോദ്യം ചോദിക്കുന്നുണ്ട്.

  ''ആരെങ്കിലും എന്നോടിത് ചോദിക്കുമ്പോള്‍ ആ ചിന്തയോട് തന്നെ എനിക്ക് ദേഷ്യം തോന്നും. അവന്‍ വേറെ ആരെയെങ്കിലും കണ്ടെത്തുകയാണെങ്കില്‍, എനിക്കും വേറെ ആരെയെങ്കിലും കാണിച്ചു തരണമേ എന്നാണ് ദൈവത്തോടുള്ള എന്റെ പ്രാര്‍ത്ഥന. എനിക്കും കൂടുതല്‍ സുന്ദരനായ, നല്ല ആളെ കിട്ടണം'' എന്നായിരുന്നു ഗൗരിയുടെ മറുപടി. ഇത് കേട്ടതും കരണും സൂസെയ്‌നും പൊട്ടിച്ചിരിക്കുകയായിരുന്നു. ഷാരൂഖ് ഖാനെ പോലെ തന്നെ തമാശകള്‍ പറഞ്ഞ് കാഴ്ചക്കാരെ കയ്യിലെടുക്കാന്‍ തനിക്കും സാധിക്കുമെന്ന് അന്ന് ഗൗരി കാണിച്ചു തരികയായിരുന്നു.

  ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഗൗരിയും ഷാരൂഖ് ഖാനും വിവാഹം കഴിക്കുന്നത്. തങ്ങളുടെ പ്രണയകഥ പലപ്പോഴായി ഷാരൂഖ് ഖാനും ഗൗരിയും തുറന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് മതവിശ്വാസികള്‍ എന്ന നിലയിലും രണ്ട് സോഷ്യല്‍ ക്ലാസ് എന്ന നിലയിലും ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് ഷാരൂഖ് ഖാനും ഗൗരിയും ഒരുമിക്കുന്നത്. 1991 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. മൂന്ന് കുട്ടികളാണ് താരദമ്പതികള്‍ക്കുള്ളത്. ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്താന്‍ തയ്യാറെടുക്കുകയാണ് സുഹാന. താരപുത്രിയുടെ അരങ്ങേറ്റ സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്.

  അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ഷാരൂഖ് ഖാന്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ ഷാരൂഖ് ഖാന്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ താരം തന്റെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പഠാനിലൂടെയാണ് തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

  പിന്നാലെ രാജ്കുമാര്‍ ഹിറാനിയൊരുക്ക ഡങ്കിയും അണിയറയിലുണ്ട്. താപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. ആറ്റ്‌ലിയുടെ ആദ്യ ഹിന്ദി ചിത്രമായ ജവാന്‍ ആണ് ഷാരൂഖ് ഖാന്റെ അണിയറയിലുള്ള മറ്റൊരു സിനിമ. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ കൂടിയായിരിക്കും ഇത്. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് കിങ് ഖാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്.

  English summary
  When Gauri Khan Revealed What She Will Do If Shahrukh Khan Leaves Her For Another Woman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X