ഷാരൂഖിന്റെ സിനിമകളെല്ലാം പരാജയപ്പെടാന്‍ ആഗ്രഹിച്ചു, എല്ലാം പൊട്ടണം! കാരണം വെളിപ്പെടുത്തി ഗൗരി
ബോളിവുഡിലെ പവര്‍ കപ്പിളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. സിനിമയിലെത്തും മുമ്പ് തന്നെ ഷാരൂഖ് ഖാന്‍ ഗൗരിയെ വിവാഹം കഴിച്ചിരുന്നു. ഷാരൂഖ് ഖാന്റെ മോശം കാലത്തും ഉയര്‍ച്ചയിലുമെല്ലാം ഗൗരി കൂടെ തന്നെയുണ്ടായിരുന്നു. ഇന്റീരിയര്‍ ഡിസൈനറായ ഗൗരി നിര്‍മ്മാതാവ് എന്ന നിലയിലും സജീവ സാന്നിധ്യമാണ്. ഈയ്യടുത്തിറങ്ങിയ ജവാനിലും സഹ നിര്‍മ്മാതാവായി ഗൗരിയുണ്ടായിരുന്നു. ഷാരൂഖിന്റേയും ഗൗരിയുടേയും സിനിമാക്കഥ പോലെ സംഭവബഹുലമായ പ്രണയകഥ ആരാധകര്‍ക്ക് സുപരിചിതമാണ്.
എന്നാല്‍ ഒരിക്കല്‍ ഷാരൂഖ് ഖാന്റെ സിനിമകള്‍ പരാജയപ്പെടാന്‍ ഗൗരി ആഗ്രഹിച്ചിരുന്നു. എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി ഈ തുറന്നു പറച്ചില്‍ നടത്തിയത്. ഗൗരി ഇന്ന് തന്റെ 53-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ ഷാരൂഖിന്റെ കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന്റെ സിനികള്‍ പരാജയപ്പെട്ടു കാണാന്‍ ഗൗരി ആഗ്രഹിച്ചിരുന്നു.അതിന് പിന്നില്‍ രസകരമായൊരു കാരണവുമുണ്ട്.

ഷാരൂഖ് ഖാന്റെ വിജയത്തിന് പിന്നിലെ കരുത്തായി എന്നും ഗൗരിയുണ്ടായിക്കാണുമല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗൗരിയുടെ വെളിപ്പെടുത്തല്‍. അവതാരകന്റെ പരാമര്‍ശം ശരിയല്ലെന്നാണ് ഗൗരി പറഞ്ഞത്.
''അദ്ദേഹം ബോംബെയിലേക്ക് വരുന്നതില്‍ ഞാന്‍ സന്തുഷ്ടയായിരുന്നില്ല. അദ്ദേഹം എപ്പോഴാണ് താരമായി മാറിയതെന്ന് പോലും എനിക്കറിയില്ല. എന്നെ സംബന്ധിച്ച് ഇവിടേക്ക് വരിക എന്നത് തന്നെ ഞെട്ടലായിരുന്നു. സിനിമയും മറ്റമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. സത്യത്തില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ വിജയിക്കരുതെന്നായിരുന്നു എനിക്ക്. പരാജയപ്പെട്ടാല്‍ ഡല്‍ഹിയിലേക്ക് തിരികെ പോകാന്‍ പറ്റുമെന്ന് ഞാന്‍ കരുതി. ഞാനന്ന് ചെറുപ്പമാണ്. 21-ാം വയസിലാണ് വിവാഹം കഴിക്കുന്നത്. ഒരു സിനിമയും ഓടരുത്, എല്ലാം പരാജയപ്പെടണം എന്നായിരുന്നു'' എന്നാണ് ഗൗരി പറയുന്നത്.
''അദ്ദേഹത്തിന്റെ സിനിമകള്‍ വിജയിച്ചപ്പോള്‍, എന്താണ് സംഭവിക്കുന്നതെന്ന് പോലും എനിക്ക് മനസിലായില്ല'' എന്നും ഗൗരി പറയുന്നുണ്ട്. ''ദീവാന നന്നായി വന്നു. അത് അറിയും മുമ്പേ ദില്‍വാലെ വന്നു. ഗംഭീരമായിരുന്നു. അദ്ദേഹം എപ്പോഴാണ് വലിയൊരു താരമായത് എന്നു പോലും അറിയില്ലായിരുന്നു'' എന്നും ഗൗരി പറയുന്നുണ്ട്. അതേസമയം ചെറുപ്പം മുതലേ ഷാരൂഖിന് ഒരുപാട് ആഗ്രഹമങ്ങളുണ്ടായിരുന്നുവെന്നും ഗൗരി പറയുന്നുണ്ട്.

''കുട്ടിക്കാലം മുതല്‍ക്കു തന്നെ, സ്‌കൂളിലും കോളേജിലുമെല്ലാം അദ്ദേഹം അങ്ങനെയായിരുന്നു. ഫുട്‌ബോളിലും ഹോക്കിയിലും, തീയേറ്ററിലും അങ്ങനെ തൊട്ടതിലെല്ലാം ടോപ്പായിരുന്നു. എന്നെ സംബന്ധിച്ച് അദ്ദേഹം തൊടുന്നതെല്ലാം സ്വര്‍ണമായിരുന്നു. ഞാന്‍ ശരിയായ വ്യക്തിയെ തന്നെ തിരഞ്ഞെടുത്തത് എന്റെ ബുദ്ധിയാണെന്ന് തോന്നുന്നു. അദ്ദേഹത്തിനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്'' എന്നും ഗൗരി പറയുന്നുണ്ട്.
അതേസമയം തന്റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നിലൂടെയാണ് ഷാരൂഖ് ഖാന്‍ കടന്നു പോകുന്നത്. തുടർ പരാജയങ്ങള്‍ക്കും ഇടവേളയ്ക്കും ശേഷം പഠാനിലൂടെയാണ് ഷാരൂഖ് തിരികെ വന്നത്. ചിത്രം ചരിത്ര വിജയമായി മാറി. പിന്നാലെ ഇപ്പോഴിതാ ജവാനുമെത്തിയിരിക്കുകയാണ്. ജവാനും ചരിത്ര വിജയമായി. പഠാനും ജവാനും ആയിരം കോടി ക്ലബിലിടം നേടി. ഈ നേട്ടം നേടുന്ന ആദ്യത്തെ താരമാണ് ഷാരൂഖ് ഖാന്‍. രാജ്ക ുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കിയാണ് പുതിയ സിനിമ.


Click it and Unblock the Notifications