For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ വിവാഹം നടക്കില്ല, ഷാരൂഖിന് നേരെ തോക്ക് ചൂണ്ടി ഗൗരിയുടെ സഹോദരന്‍; ജീവിതത്തിലെ ഹീറോയിസം

  |

  ബോളിവുഡിലെ സൂപ്പര്‍ ജോഡിയാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ ഷാരൂഖ് വിവാഹിതനായിരുന്നു. സീരിയലുകളിലൂടെ അഭിനയ ജീവിതം ആരംഭിച്ച് ബോളിവുഡിലെ താരരാജാവായി മാറിയ ഷാരൂഖിന്റെ യാത്രയില്‍ ഏറ്റവും വലിയ കരുത്തായി കൂടെയുണ്ടായിരുന്നു ഗൗരി. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിച്ചിരുന്ന ഷാരൂഖും ഗൗരിയും ഒരുപാട് വെല്ലുവിളികളെ മറി കടന്നാണ് ജീവിതത്തില്‍ ഒരുമിച്ചത്.

  മെലിഞ് സുന്ദരിയായി, കിടിലന്‍ മേക്കോവറില്‍ സുചിത്ര നായര്‍

  ഗൗരിയെ വിവാഹം കഴിക്കുന്നതിന് ഷാരൂഖിന് മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളിയായി നിന്നത് ഗൗരിയുടെ സഹോദരന്‍ വിക്രാന്ത് ആയിരുന്നു. 1991 ല്‍ ഹിന്ദു മതാചാര പ്രകാരമായിരുന്നു ഷാരൂഖും ഗൗരിയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് ഗൗരിയുടെ കുടുംബത്തിന്റെ സമ്മതം വാങ്ങുക എന്നത് വലിയ കടമ്പയായിരുന്നുവെന്നാണ് ഷാരൂഖും ഗൗരിയും തന്നെ പിന്നീട് പറഞ്ഞിട്ടുള്ളത്. അനുപമ ചോപ്ര ഷാരൂഖ് ഖാനെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ ഷാരൂഖ് തന്നെ ഇതേക്കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്.

  തങ്ങളുടെ പ്രണയവും വിവാഹം കഴിക്കാനുള്ള ആഗ്രഹവും ഗൗരിയുടെ വീട്ടില്‍ അറിഞ്ഞപ്പോള്‍ ഗൗരിയുടെ അച്ഛന്‍ രമേഷ് ചിബ്ബ എതിര്‍ത്തു. ഷാരൂഖ് നടന്‍ ആണെന്നതായിരുന്നു എതിര്‍പ്പിന് കാരണം. പിന്നാലെ ഈ ബന്ധം അവസാനിപ്പിക്കാനായി ഗൗരിയുടെ അമ്മ ജ്യോത്സ്യനെ കണ്ടിരുന്നുവെന്നും ഷാരൂഖ് പറയുന്നുണ്ട്. ഗൗരിയുടെ സഹോദരന്‍ വിക്രാന്ത് ഷാരൂഖിന് നേരെ തോക്ക് ചൂണ്ടിയാണ് ഭീഷണിപ്പെടുത്തിയത്. പൊതുവെ ദേഷ്യക്കാരനും ഗുണ്ടയുമാണെന്ന ഇമേജുണ്ടായിരുന്നു വിക്രാന്തിന്. എന്നാല്‍ ഈ ഭീഷണിയൊന്നും ഷാരൂഖിനെ ഭയപ്പെടുത്തിയില്ലെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

  തങ്ങളുടെ വിവാഹ ശേഷമുണ്ടായ രസകരമായ അനുഭവവും ഒരിക്കല്‍ ഷാരൂഖ് ഖാന്‍ പങ്കുവെച്ചിരുന്നു. ''ഞങ്ങള്‍ വിവാഹം കഴിച്ചപ്പോള്‍, ഞാന്‍ ദരിദ്രനും ഗൗരി മധ്യവര്‍ഗ്ഗത്തില്‍ നിന്നുമുള്ളവളുമായിരുന്നു. നല്ല നിലയിലായിരുന്നു അവള്‍ ജീവിച്ചിരുന്നത്. നിന്നെ ഞാന്‍ പാരീസില്‍ കൊണ്ടു പോകും ഈഫല്‍ ടവര്‍ കാണിച്ചു തരുമെന്ന് ഞാനവള്‍ക്ക് വാക്ക് കൊടുത്തിരുന്നു. എല്ലാവരും ചെയ്യുന്നത് പോലെയായിരുന്നു അത്. പക്ഷെ അതൊക്കെ നുണയായിരുന്നു, കാരണം എന്റെ കയ്യില്‍ പണമില്ലായിരുന്നു. പക്ഷെ ഞാന്‍ എങ്ങനെയോ അവളെ പറഞ്ഞ് സമ്മതിപ്പിച്ചു'' ഷാരൂഖ് പറയുന്നു.

  ''പിന്നീട് രാജു ബന്‍ ഗയ ജന്റില്‍മാന്റെ ചിത്രീകരണത്തിനായി ഡാര്‍ജലിംഗിലേക്ക് പോവേണ്ടതുണ്ടായിരുന്നു. ഗൗരി വിദേശത്തൊന്നും പോയിട്ടില്ല. അതുകൊണ്ട് അവള്‍ക്ക് മനസിലാകില്ലെന്ന് കരുതി ഞാന്‍ അവളോട് പാരീസ് ആണെന്ന് പറഞ്ഞ് ഡാര്‍ജലിംഗില്‍ കൊണ്ടു പോയി'' എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്. തങ്ങളുടെ വിവാഹ ജീവിതത്തിന്റെ 30-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് ഷാരൂഖ് ഖാനും ഗൗരിയും. മൂന്ന് മക്കളാണ് ബോളിവുഡിലെ പവര്‍ കപ്പിളിനുള്ളത്. ആര്യന്‍ ഖാന്‍ ആണ് മൂത്ത മകന്‍, സുഹാനയാണ് മകള്‍. അബ്രാം ഖാന്‍ ആണ് ഇളയ മകന്‍.

  തങ്ങള്‍ ഒന്നായതിന്റെ 30-ാം വാര്‍ഷികം പക്ഷെ ആഘോഷിക്കാന്‍ ഷാരൂഖിനും ഗൗരിയ്ക്കും സാധിക്കില്ല. മൂത്തമകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായി ജയില്‍ വാസം അനുഭവിക്കുകയാണ്. ഒക്ടോബര്‍ രണ്ടിന് എന്‍സിബിയുടെ പിടിയിലായ ആര്യന് ഇതുവരേയും ജാമ്യം ലഭിച്ചിട്ടില്ല. മകനെ കാണാനായി കഴിഞ്ഞ ദിവസം ജയിലിലെത്തിയ ഷാരൂഖിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകന്റെ അറസ്റ്റിനെ തുടര്‍ന്ന് തന്റെ സിനിമകളുടെ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ് ഷാരൂഖ്. ഇതിനിടെ ഗൗരിയുടെ പിറന്നാളും വന്നു പോയിരുന്നു.

  Also Read: 'സിനിമകളിൽ കാണുമ്പോലെ തോന്നി', കർവ ചൗഥിന് അഭിഷേക് ഐശ്വര്യയ്ക്ക് നൽകിയ സർപ്രൈസിനെ കുറിച്ച് ബി​ഗ് ബി

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  അതേസമയം സീറോയാണ് ഷാരൂഖ് ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇതിന് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. പഠാന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഷാരൂഖ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഇതിന് പുറമെ ആറ്റ്‌ലി ചിത്രമടക്കം അണിയറയിലുണ്ട്.

  Read more about: shahrukh khan
  English summary
  When Gauri's Brother Threatened Shahrukh Khan When They Confessed Their Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X