പ്രിയങ്കയ്ക്ക് വേണ്ടിയാണ് ഞാന്‍ സിംഗിളായി തുടരുന്നത്! പിസിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ ജെറാര്‍ഡ് ബട്ട്ലർ
ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. താരങ്ങള്‍ പോലും പ്രിയങ്കയുടെ ആരാധകരാണ്. ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലെ താരങ്ങള്‍ക്കിടയിലും പ്രിയങ്കയ്ക്ക് ആരാധകരുണ്ട്. ഹോളിവുഡിലെ സൂപ്പര്‍ താരമായ ജെറാർഡ് ബട്ട്ലറും പ്രിയങ്കയുടെ കടുത്ത ആരാധകനാണ്. ഇരുവരും വളരെയധികം അടുത്ത സുഹൃത്തുക്കളാണെന്ന് മാത്രമല്ല ഒരിക്കല്‍ പ്രിയങ്കയോട് ജെറാള്‍ഡ് ബട്ട്‌ലര്‍ വിവാഹാഭ്യര്‍ത്ഥന നടത്തുക വരെയുണ്ടായിരുന്നു.
2009 ല്‍ ബട്ട്‌ലര്‍ ഇന്ത്യയിലേക്ക് എത്തിയിരുന്നു. അന്ന് പ്രിയങ്ക തന്റെ വീട്ടില്‍ ജെറാള്‍ഡ് ബട്ട്‌ലറിന് വേണ്ടി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. പാര്‍ട്ടിക്കിടയായിരുന്നു അദ്ദേഹം പ്രിയങ്കയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. തന്റെ സുഹൃത്തിന്റെ ഈ കുസൃതിയെ പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു പ്രിയങ്ക നേരിട്ടത്. ഒന്നല്ല പലവട്ടം പ്രിയങ്കയോട് താരം വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

'ജെറാര്‍ഡിന് വേണ്ടിയായിരുന്നു പാര്‍ട്ടി നടത്തിയത്. അദ്ദേഹം പ്രിയങ്കയില്‍ മയങ്ങി പോവുകയായിരുന്നു. ഒരോ അരമണിക്കൂറിലും അദ്ദേഹം പ്രിയങ്കയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. പിന്നെ അവര്‍ക്കിടയില്‍ ഇതൊരു തമാശയായി മാറുകയായിരുന്നു. ഓരോ തവണ അദ്ദേഹം മുട്ടു കുത്തി നിന്ന് ചോദിക്കുമ്പോഴും പ്രിയങ്ക പൊട്ടിച്ചിരിക്കുകയായിരുന്നു. പക്ഷെ പ്രിയങ്കയ്ക്ക് മറ്റ് താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല്.' എന്നാണ് അന്നത്തെ പാര്‍ട്ടിയില്‍ അതിഥിയായി എത്തിയിരുന്ന ഒരാള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പിന്നീട് 2012 ല്‍ തന്റെ നല്ല സുഹൃത്തായ പ്രിയങ്ക ചോപ്രയെ കാണാന്‍ വേണ്ടി മാത്രം താന്‍ ഒരു ഫ്‌ളൈറ്റ് മിസ് ചെയ്യാന്‍ ഒരുങ്ങിയിരുന്നുവെന്നാണ് ജെറാര്‍ഡ് പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. '' കഴിഞ്ഞ വര്‍ഷം പ്രിയങ്ക ഇവിടെ യുഎസിലുണ്ടായിരുന്നു ഞാന്‍ ഒരു വിവാഹത്തിനായി പുറത്തേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു. ആ യാത്ര ഒഴിവാക്കി പ്രിയങ്കയെ കാണാന്‍ പോകണമെന്ന് ഞാന്‍ കരുതിയിരുന്നതാണ്. ഞാന്‍ അവളെ കണ്ടിട്ട് കുറേനാളുകളായിരുന്നു. പക്ഷെ ഞങ്ങള്‍ എന്നും അടുപ്പം സൂക്ഷിച്ചിരുന്നു'' എന്നായിരുന്നു ബട്ട്്‌ലര്‍ പറഞ്ഞത്. ഞാന്‍ ഇപ്പോഴും സിംഗിളാി തുടരുന്നത് പ്രിയങ്ക ചോപ്രയ്ക്ക് വേണ്ടി കാത്തിരിക്കുന്നതിനാലാണെന്നും അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞിരുന്നു.
എന്തായാലും ഇന്നും നല്ല സുഹൃത്തുക്കളാണ് പ്രിയങ്കയും ബട്ട്്‌ലറും. അദ്ദേഹം പിന്നീട് മോര്‍ഗന്‍ ബ്രൗണുമായാി പ്രണയത്തിലാവുകയായിരുന്നു. പ്രിയങ്ക ചോപ്രയാകട്ടെ നിക്ക് ജൊനാസുമായി പ്രണയത്തിലാവുകയും നിക്കിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും ഈയ്യടുത്തായിരുന്നു കുഞ്ഞ് ജനിച്ചത്. വാടകഗര്‍ഭധാരണത്തിലൂടെയായിരുന്നു നിക്കും പ്രിയങ്കയും മാതാപിതാക്കളായി മാറിയത്.


Click it and Unblock the Notifications