കാമുകിക്കൊപ്പം ഡേറ്റിന് പോയി, മദ്യപിക്കാന്‍ അമ്മയെ വിളിച്ച് സമ്മതം ചോദിച്ച ഗോവിന്ദ; ഇങ്ങനെയുമൊരു മകനോ!

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഗോവിന്ദ. ഒരുകാലത്ത് ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ താരമായി മാറിയിരുന്നു ഗോവിന്ദ. തന്റെ ആദ്യ സിനിമയുടെ വിജയത്തിന് ശേഷം മാത്രം ഗോവിന്ദ അന്ന് ഒപ്പിട്ടത് അമ്പതിലധികം സിനിമകളുടെ കരാറിലായിരുന്നു. 90 കളില്‍ ഗോവിന്ദയോളം ഓളമുണ്ടാക്കിയ മറ്റൊരു നായകനുണ്ടാകില്ല. ഇന്ന് തന്റെ പ്രതാഭകാലത്തിന്റെ നിഴല്‍ മാത്രമാണെങ്കിലും ഗോവിന്ദയെ ഒഴിച്ചു നിര്‍ത്തിക്കൊണ്ടോ ഗോവിന്ദയുടെ സിനിമകളും പാട്ടുകളും ഡാന്‍സുമൊക്കെ മറന്നു കൊണ്ടോ ഒരു ബോളിവുഡ് ആരാധകന് ജീവിതമുണ്ടാകില്ല.

ഗോവിന്ദയുടെ സിനിമാ ജീവിതം പോലെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഗോവിന്ദയുടെ വ്യക്തിജീവിതവും. ഗോവിന്ദ തന്റെ വിജയങ്ങള്‍ക്ക് പിന്നിലെ കരുത്തായി വിശേഷിപ്പിക്കുന്നത് രണ്ട് സ്ത്രീകളെയാണ്. അമ്മ നിര്‍മലാ ദേവിയും ഭാര്യ സുനിത അഹൂജയും. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് താനെന്നും അമ്മയുടേയും ഭാര്യയുടേയും ഉപദേശം തേടിയിട്ടുണ്ടെന്നാണ് ഗോവിന്ദ പറയുന്നത്. വിശദമായി വായിക്കാം.

 രസകരമായ ഒരുപാട് അനുഭവങ്ങള്‍


ഗോവിന്ദയോടൊപ്പം പല നടിമാരുടേയും പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ ബാല്യ കാല സുഹൃത്ത് കൂടിയായ സുനിത അഹൂജയൊയിരുന്നു ഗോവിന്ദ പ്രണയിച്ചതും വിവാഹം കഴി്ചും. 1987 മാര്‍ച്ച് 11 നായിരുന്നു ഇരുവരുടേയും വിവാഹം. ഗോവിന്ദയുടെ കരിയറിലെ തീരുമാനങ്ങള്‍ എടുക്കുന്നത് സുനിതയാണ്. രസകരമായ ഒരുപാട് അനുഭവങ്ങള്‍ ഗോവിന്ദയും സുനിതയും പങ്കുവെച്ചിട്ടുണ്ട്. സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോവിന്ദ രസകരമായൊരു അനുഭവം ഒരിക്കല്‍ പങ്കുവച്ചത്. സുനിതയോടൊപ്പം താജ് ഹോട്ടലില്‍ ഡേറ്റിന് പോയ ഓര്‍മ്മയാണ് ഗോവിന്ദ അന്ന് പങ്കുവച്ചത്. തനിക്ക് ഒരിക്കല്‍ ജോലി നിഷേധിച്ച അതേ ഹോട്ടലായിരുന്നു അതെന്നും ഗോവിന്ദ പറയുന്നു.

അമ്മയെ വിളിച്ച് അനുവാദം

അന്ന് ഭക്ഷണം കഴിക്കുന്നതിനിടെ താന്‍ ഗോവിന്ദയോട് മദ്യപിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ ഗോവിന്ദ തന്റെ അമ്മയെ വിളിച്ച് അനുവാദം ചോദിക്കുകയായിരുന്നുവെന്നാണ് സുനിത പറയുന്നത്. ''അമ്മ ഞാന്‍ മദ്യപിക്കണോ വേണ്ടയോ എന്ന് ചോദിച്ചു. മദ്യപിക്കുകയോ, മദ്യപാനം മോശം ശീലമാണ്. നിനക്ക് എഞ്ചോയ് ചെയ്യണമെന്നുണ്ടെങ്കില്‍ ആയിക്കോളൂവെന്നായിരുന്നു അമ്മയുടെ മറുപടി'' ഗോവിന്ദ പറയുന്നു. ഇത് കണ്ട് സുനിത അമ്പരന്ന് പോയെന്നും തന്നെ അത്ഭുതത്തോടെ നോക്കിയെന്നും എന്നാലും തങ്ങളന്ന് മദ്യപിച്ചെന്നും പക്ഷെ അതിന്റെ ഹാങ് ഓവര്‍ മാറാന്‍ ഒരാഴ്ചയെടുത്തുവെന്നുമാണ് ഗോവിന്ദ പറയുന്നത്.

വീണ്ടും വിവാഹം കഴിച്ചു

ഗോവിന്ദയേയും സുനിതയേയും സംബന്ധിച്ച രസകരമായ മറ്റൊരു വസ്തുത തങ്ങളുടെ വിവാഹത്തിന്റെ 25-ാം വാര്‍ഷികത്തിന് ഗോവിന്ദയും സുനിതയും വീണ്ടും വിവാഹം കഴിച്ചുവെന്നതാണ്. ''ഞാന്‍ സുനിതയെ വീണ്ടും വിവാഹം കഴിക്കുക എന്നത് എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു. എനിക്ക് 49 വയസായപ്പോള്‍. ഞങ്ങള്‍ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും നടത്തണമെന്നും അമ്മ പറഞ്ഞിരുന്നു. 1987 ല്‍ ഞങ്ങള്‍ എല്ലാ ചടങ്ങുകളും നടത്തിയിരുന്നില്ല. അതുകൊണ്ടാണ് 2014 ല്‍ ഞങ്ങള്‍ വീണ്ടും വിവാഹിതരായത്'' എന്നായിരുന്നു രണ്ടാമതും വിവാഹം കഴിച്ചതിനെക്കുറിച്ച് പിന്നീട് ഗോവിന്ദ പറഞ്ഞത്. ഗോവിന്ദയ്ക്കും സുനിതയ്ക്കും രണ്ട് മക്കളാണുളളത്, യഷ്‌വര്‍ധനും ടീനയും.

തിരിച്ചുവരവിനുള്ള ഗോവിന്ദയുടെ ശ്രമങ്ങള്‍

ഇന്ന് സിനിമയില്‍ അത്ര സജീവമല്ല ഗോവിന്ദ. തിരിച്ചുവരവിനുള്ള ഗോവിന്ദയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. അതേസമയം ബോളിവുഡിലെ ഡാന്‍സ് ഐക്കണുകളില്‍ ഒരാളായ ഗോവിന്ദ ഇപ്പോള്‍ ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവാണ്. തന്റെ യൂട്യൂബ് ചാനലും നടത്തുന്നുണ്ട് ഗോവിന്ദ. ചാനലിലൂടെ തന്റെ പാട്ടുകളും ഡാന്‍സുകളുമെല്ലാം ഗോവിന്ദ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ഗോവിന്ദ പങ്കുവച്ച പാട്ട് സോഷ്യല്‍ മീഡിയയില്‍ നിന്നും ശക്തമായ ട്രോള്‍ ആക്രമണമാണ് നേരിട്ടത്.

More from Filmibeat

Read more about: govinda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X