റാണി മുഖര്‍ജിയ്ക്ക് കാറും ഫ്‌ളാറ്റും സമ്മാനിച്ച് ഗോവിന്ദ, ഒടുവില്‍ ബെഡ് റൂമിലും; ഭീഷണിയുമായി ഭാര്യ

ബോളിവുഡിന്റെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് ഗോവിന്ദ. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കുള്ള നായകന്‍. ഹിറ്റുകള്‍ ഒന്നിന് പിന്നാലെ ഒന്നായി നല്‍കികൊണ്ട് മറ്റെല്ലാവരേയും പിന്നിലാക്കുകയായിരുന്നു ഗോവിന്ദ. കോമഡി കൈകാര്യം ചെയ്യുന്നതിലെ ടൈമിംഗ് അസാധ്യ ഡാന്‍സുമായിരുന്നു ഗോവിന്ദയെ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തനാക്കിയിരുന്നത്. ഹീറോ നമ്പര്‍ 1 തന്നെയായിരുന്നു അക്കാലത്ത് ഗോവിന്ദ. ഇന്ന് പലര്‍ക്കും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്തത വിജയ ശതമാനമുണ്ടായിരുന്നു ഗോവിന്ദയ്ക്ക് അന്ന്.

സിനിമകള്‍ ഹിറ്റായതോടെ ഗോവിന്ദയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകൡ നിറഞ്ഞു നിന്നിരുന്നു. ഗോവിന്ദയുടെ പേര് ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞു നിന്നിരുന്നു. ഓണ്‍ സ്‌ക്രീനിലെ പല നായികമാരുമായും ഗോവിന്ദയ്ക്ക് പ്രണയമുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ വലിയ വാര്‍ത്തയായി മാറിയ ഗോസിപ്പായിരുന്നു റാണി മുഖര്‍ജിയുമായുള്ള പ്രണയം. വിശദമായി വായിക്കാം തുടര്‍ന്ന്.

റാണിയും ഗോവിന്ദയും

റാണി മുഖര്‍ജി തന്റെ സിനിമാ ജീവിതം ആരംഭിക്കുമ്പോള്‍ ഗോവിന്ദ സൂപ്പര്‍ താരമായിരുന്നു. കുച്ച് കുച്ച് ഹോത്താ ഹേയിലൂടെയാണ് റാണി മുഖര്‍ജി ബോളിവുഡിലൊരു ഇടം നേടുന്നത്. തന്റെ പത്താമത്തെ സിനിമയായ ഹദ് കര്‍ ദി ആപ്‌നെയില്‍ റാണിയുടെ നായകന്‍ ഗോവിന്ദയായിരുന്നു. അമേരിക്കയും സ്വിറ്റ്‌സര്‍ലാന്റിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണത്തിന്റെ വലിയൊരു ഭാഗവും. ഈ യാത്രകളില്‍ റാണിയും ഗോവിന്ദയും അടുപ്പത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റാണിയുടെ മുറിയില്‍

നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷവും ഗോവിന്ദയും റാണിയും തമ്മിലുള്ള സൗഹൃദം വളര്‍ന്നു. റാണിയെ കാണാന്‍ ഗോവിന്ദ താരത്തിന്റെ വസതിയിലെത്തുന്നത് പതിവായിരുന്നു. ഗോവിന്ദ റാണിയ്ക്ക് ഫ്‌ളാറ്റുകളും കാറുമൊക്കെ സമ്മാനമായി നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഒരു റിപ്പോര്‍ട്ടര്‍ റാണിയുടെ അഭിമുഖത്തിനായി എത്തിയപ്പോള്‍ റാണിയുടെ മുറിയില്‍ നിന്നും നിശാവസ്ത്രം അണിഞ്ഞു കൊണ്ട് പുറത്തേക്ക് പോകുന്ന ഗോവിന്ദയെ കണ്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത സജീവമായി മാറുകയായിരുന്നു.

ഗോവിന്ദ വിവാഹിതനായിരുന്നു

ഇതൊക്കെ നടക്കുമ്പോള്‍ ഗോവിന്ദ വിവാഹിതനായിരുന്നു. റാണിയും ഗോവിന്ദയും അടുപ്പത്തിലാണെന്ന് അറിഞ്ഞതോടെ ഗോവിന്ദയുടെ ഭാര്യ സുനിത ഇടപെടുകയായിരുന്നു. ഗോവിന്ദയെ ഉപേക്ഷിച്ച് പോകാന്‍ സുനിത തയ്യാറായെന്നും എന്നാല്‍ ഗോവിന്ദയുടെ അമ്മയുടേയും മറ്റും ഇടപെടലുകളിലൂടെ സുനിത തീരുമാനം മാറ്റുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷം റാണിയോടൊപ്പം അഭിനയിക്കുന്നതില്‍ നിന്നും ഗോവിന്ദ വിട്ടു നില്‍ക്കുകയായിരുന്നു.

'' ഗോവിന്ദയുടെ കൂടെ മൂന്നോ നാലോ സിനിമകള്‍ ചെയ്ത ഏത് നടിയേയും അദ്ദേഹവുമായി ബന്ധപ്പെടുത്തുന്നത് പത്രക്കാരുടെ ശീലമാണ്. ഞാന്‍ ആദ്യത്തെ ആളല്ല. നീലം, കരിഷ്മ, രവീണ, പ്രീതി ഒക്കെ അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടവരാണ്. എനിക്ക് പക്ഷെ ഒരു കാര്യം അറിയാം, അദ്ദേഹത്തെ പോലെ നല്ലൊരു സുഹൃത്തിനെ കണ്ടെത്തുക അസാധ്യമാണ്'' എന്നാണ് ഗോവിന്ദയുമായുള്ള സൗഹൃദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റാണി മുഖര്‍ജി നല്‍കിയ മറുപടി.

Recommended Video

Dr. Robin Crazy Fan Girl: റോബിനെ കാണാൻ മഴയത്തും എത്തിയ ഫാൻ ഗേൾ | *BiggBoss
തിരിച്ചുവരവ്

1987 ലാണ് ഗോവിന്ദ ബാല്യകാല സുഹൃത്തായ സുനിതയെ വിവാഹം കഴിക്കുന്നത്. ഒരു വര്‍ഷത്തോളം താരം തന്റെ വിവാഹ വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നും ഒളിപ്പിച്ചുവെക്കുകയായിരുന്നു. 1988 ലാണ് ദമ്പതികള്‍ക്ക് ആദ്യത്തെ മകള്‍ ജനിക്കുന്നത്. നേരത്തെ 2014 ല്‍ തങ്ങളുടെ വിവാഹ വാര്‍ഷികത്തിന് ഗോവിന്ദയും സുനിതയും വീണ്ടും വിവാഹം കഴിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ടീനയും യഷ്വര്‍ധനുമാണ് ഗോവിന്ദയുടേയും സുനിതയുടേയും മക്കള്‍. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഗോവിന്ദ ഇപ്പോള്‍.

വലിയൊരു ഇടവേളയ്ക്ക് കില്‍ ദില്‍ എന്ന സിനിമയിലൂടെയാണ് ഗോവിന്ദ മടങ്ങി വന്നത്. നല്ലൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ഗോവിന്ദ. ഈ സമയത്താണ് റാണി മുഖര്‍ജി കില്‍ ദില്ലിന്റെ കഥ കേള്‍ക്കുന്നത്. തുടര്‍ന്ന് ചിത്രത്തിലെ ഭയ്യാജി എന്ന കഥാപാത്രമായി ഗോവിന്ദയുടെ പേര് നിര്‍ദ്ദേശിച്ചത് റാണി മുഖര്‍ജിയായിരുന്നുവെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. വിവാദങ്ങള്‍ക്കിടയിലും റാണിയും ഗോവിന്ദയും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ഇപ്പോഴും.

അതേസമയം നിര്‍മ്മാതാവ് ആദിത്യ ചോപ്രയെയാണ് റാണി വിവാഹം കഴിച്ചത്. ഒരിടവേളയ്ക്ക് ശക്തമായ കഥാപാത്രങ്ങളുമായി റാണി മുഖര്‍ജിയും ഓണ്‍ സ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ബണ്ടി ഓര്‍ ബബ്ലി 2വാണ് റാണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: govinda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X