വിവാഹിതനെന്ന് മറച്ചുവച്ച് നീലവുമായി പ്രണയത്തിലായി; അവളോട് ഞാന്‍ ചെയ്തത് വൃത്തികേട്! ഏറ്റുപറഞ്ഞ് ഗോവിന്ദ
ബോളിവുഡിലെ ഐക്കോണിക് താരമാണ് ഗോവിന്ദ. കോമഡിയുടെ രാജാവ്. ഡാന്‍സിലും മിടുമിടുക്കന്‍. തൊണ്ണൂറുകളിലും മറ്റും ഗോവിന്ദയോളം ആരാധകരെ രസിപ്പിച്ച മറ്റൊരു നായകനുണ്ടാകില്ല. ഇന്ന് അഭിനയത്തില്‍ സജീവമല്ലെങ്കിലും ഗോവിന്ദയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല. അവരുടെ മനസില്‍ ഒരിക്കലും മറക്കില്ലാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ട് ഗോവിന്ദ.
തൊണ്ണൂറുകളിലെ ഹിറ്റ് ജോഡിയായിരുന്നു ഗോവിന്ദയും നീലം കോതാരിയും. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ പിറന്നത് ഹിറ്റുകളായിരുന്നു. ഇരുവരുടേയും കെമിസ്ട്രി സമാനതകളില്ലാത്തതായിരുന്നു. തുടര്‍ച്ചയായി ഒരുമിച്ച് അഭിനയിച്ചു കൊണ്ടിരുന്നതിനാല്‍ ഇരുവര്‍ക്കുമടിയില്‍ നല്ല സൗഹൃദമുണ്ടായിരുന്നു. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിന് വഴിമാറുന്നത്. ഇന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ് ആ പ്രണയം.

ഗോവിന്ദയും നീലവും ആദ്യമായി കണ്ടുമുട്ടുന്നത് ഒരു നിര്‍മ്മാതാവിന്റെ ഓഫീസില്‍ വച്ചാണ്. നീലമിനെ കണ്ടമാത്രയില്‍ തന്നെ ഗോവിന്ദയ്ക്ക് പ്രണയം തോന്നി. എന്നാല്‍ ഈ ഇഷ്ടം തുറന്ന് പറയാന്‍ ഗോവിന്ദയ്ക്ക് മടിയായിരുന്നു. നീലമിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും അറിവിനെക്കുറിച്ചുമൊക്കെ തനിക്കുണ്ടായിരുന്ന ഇന്‍സെക്യൂരിറ്റി കാരണമാണ് ഗോവിന്ദ മടിച്ചത്. തനിക്ക് ഇംഗ്ലീഷ് പോലും അറിയില്ലെന്നത് ഗോവിന്ദയെ തന്റെ പ്രണയം വെളിപ്പെടുത്തുന്നതില്‍ നിന്നും തടഞ്ഞു.
അതേസമയം ഈ സമയം ഗോവിന്ദയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഏറെനാളായി തന്റെ കാമുകിയായിരുന്ന സുനിതയുമായി ഗോവിന്ദയുടെ വിവാഹം നിശ്ചയിക്കപ്പെട്ടതായിരുന്നു. പതിയെ നീലവും ഗോവിന്ദയും നല്ല സുഹൃത്തുക്കളായി മാറി. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറാന്‍ ഇരുവര്‍ക്കും അധികം സമയം വേണ്ടിവന്നില്ല. എന്നാല്‍ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന കാര്യം ഗോവിന്ദ നീലമില്‍ നിന്നും മറച്ചു വച്ചു. അതേസമയം നീലവുമായി ഗോവിന്ദ അടുക്കുന്നുവെന്നത് സുനിതയെ അസ്വസ്ഥയാക്കി.
ഗോവിന്ദ സുനിതയെ നിരന്തരം നീലവുമായി താരതമ്യം ചെയ്യുമായിരുന്നു. അത് സ്വാഭാവികമായും സുനിതയെ അലട്ടിയിരുന്നു. ഇത് അവര്‍ക്കിടയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണായി. അങ്ങനെ ഒരുനാള്‍ ഗോവിന്ദയുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറാന്‍ സുനിത തീരുമാനിച്ചു. എന്നാല്‍ അധികനാള്‍ കഴിയും മുമ്പ് ഇരുവരും വീണ്ടും ഒരുമിക്കുകയും ഒരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ വാര്‍ത്ത പുറത്ത് വിടാന്‍ ഗോവിന്ദയും സുനിതയും തയ്യാറായില്ല.
തന്റെ വിവാഹം കഴിഞ്ഞുവെന്ന് പുറത്തറിഞ്ഞാല്‍ കരിയറിനെ ബാധിച്ചേക്കുമെന്ന് ഗോവിന്ദ ഭയന്നിരുന്നു. താന്‍ പ്രണയിച്ചിരുന്ന നീലമിനോട് പോലും ഗോവിന്ദ തന്റെ വിവാഹം കഴിഞ്ഞ കാര്യം പറഞ്ഞിരുന്നില്ല. ''നീലം പോലും അതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞാണ് അവള്‍ അറിയുന്നത്. ഞങ്ങളുടെ ഹിറ്റ് ജോഡിയെ തകര്‍ക്കേണ്ടെന്ന് കരുതിയാണ് ഞാന്‍ അവളോട് പറയാതിരുന്നത്. എന്റെ പ്രൊഷണല്‍ നേട്ടങ്ങള്‍ക്കായി നീലവുമായി ഉണ്ടായിരുന്ന ബന്ധം ഞാന്‍ ഉപയോഗിച്ചിരുന്നു. ഞാന്‍ അവളോട് ചെയ്തത് വൃത്തികേടാണ്. ഞാന്‍ വിവാഹിതനാണെന്ന കാര്യം അവളോട് പറയണമായിരുന്നു'' എന്നാണ് അതേക്കുറിച്ച് ഗോവിന്ദ പിന്നീട് പറഞ്ഞത്.

''ഞാന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഏതൊരാളും പങ്കാളിയായി ആഗ്രഹിക്കുന്നത് പോലൊരു പെണ്‍കുട്ടിയായിരുന്നു നീലം. ഞാന്‍ ആഗ്രഹിച്ചിരുന്നതു പോലുള്ള പെണ്‍കുട്ടി. പക്ഷെ പ്രാക്ടിക്കല്‍ വശം കൂടിയുണ്ട്. എനിക്ക് ഒരാളോ് പ്രണയം തോന്നിയെന്ന് കരുതി സുനിതയോടുള്ള കമ്മിറ്റ്‌മെന്റ് മറക്കാനാകില്ല. ഒരാള്‍ക്ക് വേണ്ടി മറ്റൊരാളെ ഉപേക്ഷിക്കാന്‍ തുടങ്ങിയാല്‍ പുരുഷനെന്ന നിലയിലുള്ള ഉത്തരവാദിത്തം തന്നെ ഇല്ലാതാകും'' എന്നും ഗോവിന്ദ പറഞ്ഞിരുന്നു.
അതേസമയം നീലം എന്നും തന്റെ കരിയറിനായിരുന്നു പ്രാധാന്യം നല്‍കിയത്. ഗോവിന്ദയുമായുള്ള വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ അവര്‍ ചിരിച്ചുതള്ളുകയാണ് ചെയ്തിരുന്നത്. ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയാവുക എന്നതായിരുന്നു നീലമിന്റെ ആഗ്രഹം. ഗോവിന്ദയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് താര ജീവിതത്തിന്റെ ഭാഗമാണ് അത്തരം ഗോസിപ്പുകളെന്നാണ് നീലം പറഞ്ഞത്.


Click it and Unblock the Notifications











