ദിവ്യയുടെ സൗന്ദര്യത്തെ ഒരു പുരുഷനും നിരസിക്കാനാകില്ല, പക്ഷെ...; ഭാര്യയ്ക്ക് അന്നേ ഗോവിന്ദ സൂചന നല്‍കി
റിപ്പോര്‍ട്ടുകള്‍ പ്രകാരം 37 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഗോവിന്ദയും സുനിത അഹൂജയും പിരിയാന്‍ തയ്യാറെടുക്കുകയാണ്. തങ്ങളുടെ ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് ഗോവിന്ദയ്ക്കും സുനിതയ്ക്കും. അതിനെയെല്ലാം അതിജീവിച്ചാണ് ഇരുവരും ഇത്രയും കാലം ഒരുമിച്ച് ജീവിച്ചത്. എന്നാല്‍ ഗോവിന്ദയ്‌ക്കൊപ്പം ഇനിയും ജീവിക്കുക സാധ്യമല്ലെന്ന് സുനിത തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ ഗോവിന്ദയുടെ മുന്‍ പ്രണയങ്ങളും ചര്‍ച്ചയാകുന്നുണ്ട്. നേരത്തെ ഒരിക്കല്‍ തനിക്ക് നടി ദിവ്യ ഭാരതിയോടുണ്ടായിരുന്ന താല്‍പര്യത്തെക്കുറിച്ച് ഗോവിന്ദ പറഞ്ഞതും ഇപ്പോള്‍ ചര്‍ച്ച ആവുകയാണ്.
പണ്ടൊരിക്കല്‍ സ്റ്റാര്‍ഡസ്റ്റ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോവിന്ദ തനിക്ക് ദിവ്യ ഭാരതിയോട് ഇഷ്ടം തോന്നിയിരുന്നുവെന്നും എന്നാല്‍ താന്‍ സ്വയം നിയന്ത്രക്കുകയായിരുന്നുവെന്നും പറഞ്ഞത്. ഈ വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ ഗോവിന്ദയും സുനിതയും വിവാഹിതരായിരുന്നു. നടി ജൂഹി ചൗളയേയും തനിക്ക് ഇഷ്ടമാണെന്ന് ഗോവിന്ദ പറഞ്ഞിരുന്നു.

''ദിവ്യ വളരെ സുന്ദരിയാണ്. ഒരു പുരുഷന് അവളെ അവഗണിക്കുക അസാധ്യമാണ്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ സുനിത അസ്വസ്ഥയാകുമെന്ന് എനിക്കറിയാം. പക്ഷെ അവള്‍ അറിയണം, ഞാന്‍ ഇപ്പോഴും ദിവ്യ ഭാരതിയുടെ സൗന്ദര്യത്തെ അവഗണിക്കുകയാണെന്ന്. ആ ആകര്‍ഷണത്തിന് ഞാന്‍ ഇതുവരേയും കീഴടങ്ങിയിട്ടില്ല'' എന്നാണ് അന്ന് ഗോവിന്ദ പറഞ്ഞത്. ഇതേ അഭിമുഖത്തില്‍ തന്നെ രണ്ടാം വിവാഹത്തെക്കുറിച്ചും ഗോവിന്ദ പറയുന്നുണ്ട്.
''നാളെ എന്താകുമെന്ന് ആര്‍ക്കറിയാം. ഞാന്‍ വീണ്ടും വീണ്ടും ആരെങ്കിലുമായി ബന്ധപ്പെട്ടാല്‍ ആ പെണ്‍കുട്ടിയെ ചിലപ്പോള്‍ കല്യാണം കഴിച്ചേക്കും. അതിന് സുനിത തയ്യാറായിരിക്കണം. എന്നാല്‍ മാത്രമേ ഞാന്‍ സ്വതന്ത്രനാകൂ.'' എന്നാണ് അന്ന് ഗോവിന്ദ പറഞ്ഞത്. വിവാഹ മോചന വാര്‍ത്തകള്‍ക്ക് ചൂടു പിടിക്കുമ്പോള്‍ ഗോവിന്ദയുടെ പഴയ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ഇതിനിടെ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് മറാത്തി സിനിമയിലെ യുവനടിയുമായുള്ള ഗോവിന്ദയുടെ അടുപ്പമാണ് വിവാഹ മോചനത്തിന് കാരണം എന്നാണ്. വിവാഹ മോചന വാര്‍ത്തകളോട് ഗോവിന്ദയും സുനിതയും ഇതുവരേയും പ്രതികരിച്ചിട്ടില്ല. മുമ്പും ഇരുവരും വിവാഹ ബന്ധം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്നെല്ലാം അതിനെ തള്ളിക്കളഞ്ഞ് ഇരുവരും ഒരുമിച്ച് മുന്നോട്ട് പോവുകയാണ് ചെയ്തത്. താരങ്ങളുടെ പ്രതികരണത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

അതേസമയം ഈയ്യടുത്ത് തങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സുനിത പറഞ്ഞതും ചര്‍ച്ചയാകുന്നുണ്ട്. രണ്ടിടത്താണ് താനും ഗോവിന്ദയും താമസിക്കുന്നതെന്ന് സുനിത തുറന്ന് പറഞ്ഞിരുന്നു. പഴയത് പോലെ അടുപ്പം ഇപ്പോള്‍ ഇല്ലെന്നും സുനിത അഹുജ അന്ന് വ്യക്തമാക്കി. മക്കള്‍ക്കൊപ്പമുള്ള സമയത്തിന് ഞാന്‍ പ്രാധാന്യം നല്‍കുന്നു. ഗോവിന്ദ വര്‍ക്കുകളുമായി തിരക്കിലാണ്. ജീവിത ശൈലിയിലും മുന്‍ഗണനകളിലും വന്ന മാറ്റം ഞങ്ങള്‍ക്കിടയില്‍ വൈകാരികമായ അകലമുണ്ടാക്കിയിട്ടുണ്ട് എന്നുമാണ് സുനിത പറഞ്ഞത്.
ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്നു ഗോവിന്ദ. തുടര്‍ ഹിറ്റുകൡലൂടെ സാക്ഷാല്‍ അമിതാഭ് ബച്ചനെപ്പോലും ബോക്‌സ് ഓഫീസില്‍ പിന്നിലാക്കിയ താരം. എന്റര്‍ടെയ്ന്‍മെന്റ് എന്നാല്‍ ഗോവിന്ദ എന്നു തന്നെയായിരുന്നു അക്കാലത്ത്. എന്നാല്‍ പിന്നീട് തുടര്‍ പരാജയങ്ങള്‍ വന്നതോടെ കരിയര്‍ തകര്‍ന്നു. തകര്‍ച്ചയില്‍ നിന്നും തിരികെ വരാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയം വിട്ടുമാറിയില്ല. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ല ഗോവിന്ദ.


Click it and Unblock the Notifications











