For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റാണി മുഖര്‍ജിയേയും ഗോവിന്ദയേയും ഹോട്ടല്‍ മുറിയില്‍ കണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍; വീട് വിട്ടിറങ്ങി ഭാര്യ

  |

  താരങ്ങളെ സംബന്ധിച്ച് രക്ഷപ്പെടാന്‍ സാധിക്കാത്തതാണ് ഗോസിപ്പുകള്‍. പലപ്പോഴും ഗോസിപ്പുകള്‍ താരങ്ങളുടെ സിനിമ കരിയറിനെ മാത്രമല്ല കുടുംബ ജീവിതത്തെ പോലും ബാധിക്കാറുണ്ട്. ചിലര്‍ അത്തരം ഗോസിപ്പുകള്‍ മൂലം വലിയ പ്രശ്‌നങ്ങള്‍ നേരിടുകയും പലതും നഷ്ടപ്പെടുകയും ചെയ്‌തെന്നും വരാം. എന്നാല്‍ ചിലര്‍ തങ്ങളുടെ തെറ്റുകള്‍ തിരുത്തുകയും ജീവിതത്തില്‍ മുന്നോട്ട് പോവുകയുമൊക്കെ ചെയ്യും.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്നു ഒരുകാലത്ത് ഗോവിന്ദ. അഭിനയത്തില്‍ മാത്രമല്ല ഡാന്‍സിനിലും കോമഡിയിലുമെല്ലാം ഗോവിന്ദ തകര്‍പ്പനായിരുന്നു. ഇന്നും കോമഡിയെന്നോ ഡാന്‍സ് എന്നോ കേട്ടാല്‍ ബോളിവുഡ് ആരാധകരുടെ മനസിലേക്ക് ആദ്യം വരുന്ന പേര് ഗോവിന്ദ എന്നായിരിക്കും. ഗോവിന്ദയ്‌ക്കൊരു പിന്‍ഗാമിയെ കണ്ടെത്താന്‍ ബോളിവുഡിന് ഇതുവരെ സാധിച്ചിട്ടില്ല. ഇനിയാര്‍ക്കും സാധിക്കുമെന്ന് പോലും തോന്നുന്നില്ല.

  സ്‌ക്രീനിലെ സൂപ്പര്‍ താരമായിരിക്കുമ്പോഴും വ്യക്തജീവിതത്തില്‍ പലപ്പോഴും വിവാദങ്ങള്‍ ഗോവിന്ദയുടെ കൂട്ടായിരുന്നു. തന്റെ പല നായികമാരുമായും ഗോവിന്ദയുടെ പേര് ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. ഭാര്യ സുനിത അഹൂജയുമായുള്ള വിവാഹ ജീവിതത്തിലും പലപ്പോഴും വിള്ളലുകള്‍ വീണിട്ടുണ്ട്. നടി നീലം കോത്താരിയുമായുള്ള ഗോവിന്ദയുടെ പ്രണയവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പക്ഷെ ഗോവിന്ദയോടൊപ്പം ചേര്‍ത്തുവെക്കപ്പെട്ട മറ്റൊരു പേരായിരുന്നു താരസുന്ദരി റാണി മുഖര്‍ജിയുടേത്.

  ഇരുവരും പ്യാര്‍ ദിവാന ഹോത്താ ഹേ എന്ന ചിത്രത്തിലായിരുന്നു ഒരുമിച്ച് അഭിനയിച്ചത്. ഈ പ്രണയം ഗോവിന്ദയുടെ ദാമ്പത്യ ജീവിതത്തെ പോലും ഉലച്ചതായിരുന്നു. തൊണ്ണൂറുകളില്‍ ബോളിവുഡിലെ ഹീറോ നമ്പര്‍ വണ്‍ ആയിരുന്നു ഗോവിന്ദ. റാണി മുഖര്‍ജിയും ഗോവിന്ദയും കണ്ടുമുട്ടുന്നത്. കുച്ച് കുച്ച് ഹോത്താ ഹേ, ഹലോ ബ്രദര്‍, ബാദല്‍ തുടങ്ങിയ സിനിമകളിലൂടെ താരമായ മാറിയ റാണിയുടെ പത്താമത്തെ സിനിമയായിരുന്നു ഹദ് കര്‍ ദി ആപ്‌നെ. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഗോവിന്ദയും റാണിയും കണ്ടുമുട്ടുന്നത്.

  ഇരുവരും ലൊക്കേഷനില്‍ വച്ച് അടുപ്പത്തിലാവുകയായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡ്, യുഎസ് തുടങ്ങിയ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രീകരണം കഴിഞ്ഞും ഈ സൗഹൃദം വളര്‍ന്നു. ഇതോടെ റാണിയും ഗോവിന്ദയുമായുള്ള പ്രണയം ബോളിവുഡിലെ ഹോട്ട് ടോപ്പിക് ആയി മാറുകയായിരുന്നു. ഇതിനിടെയായിരുന്നു ഗോവിന്ദയെ റാണി താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ കണ്ടതായി ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. റാണിയുമായുള്ള അഭിമുഖത്തിന് എത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകന്‍. വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ നടന്റെ ഭാര്യ സുനിത അഹൂജ കുപിതയാവുകയായിരുന്നു.

  ഓരോ ദിവസവും ഓരോ കഥകളായിരുന്നു ഇരുവരേയും ചേര്‍ത്തുവച്ച് ഗോസിപ്പ് കോളങ്ങള്‍ എഴുതിയത്. ഇതോടെ റാണി മുഖര്‍ജി തന്നെ പ്രതികരണവുമായി എത്തുകയായിരുന്നു. ''ഗോവിന്ദയുടെ കൂടെ രണ്ടോ മൂന്നോ സിനിമകള്‍ അഭിനയിച്ച ഏതൊരു നടിയേയും ഗോവിന്ദയേയും ചേര്‍ത്ത് മാധ്യമങ്ങള്‍ ഗോസിപ്പ് എഴുതാറുണ്ട്. അദ്ദേഹവുമായി ചേര്‍ത്തുവെക്കപ്പെടുന്ന ആദ്യത്തെ നടിയല്ല ഞാന്‍. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഗോവിന്ദയെ പോലെ സഹൃദയനെ കണ്ടു കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്'' എന്നായിരുന്നു റാണിയുടെ വാക്കുകള്‍.

  Also Read: ബിഗ് ബോസ് കഴിഞ്ഞ് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു, ആദ്യത്തേത്‌ നടന്ന സന്തോഷം പങ്കുവെച്ച് സൂര്യ

  Recommended Video

  Nandana Ajith Wedding | Devi Ajith Daughter | Filmibeat Malayalam

  ഇതിന് പിന്നാലെ മനസമാധാനം നഷ്ടപ്പെട്ട സുനിത അഹൂജ ഗോവിന്ദയെ ഉപേക്ഷിച്ച് തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ ആരംഭിച്ചു. എന്നാല്‍ പതിയെ എല്ലാം കെട്ടടങ്ങുകയും ഗോവിന്ദയും സുനിതയും വീണ്ടും ഒരുമിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധം പ്രശ്‌നങ്ങള്‍ക്കിടയിലും ദൃഢമായി മാറുകയായിരുന്നു. അതേസമയം റാണി മുഖര്‍ജിയും വിവാഹം കഴിക്കുകയും ചെയ്തു. നിര്‍മ്മാതാവ് ആദിത്യ ചോപ്രയാണ് റാണിയുടെ ഭര്‍ത്താവ്. 2014 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. മര്‍ദാനി 2വാണ് റാണിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അതേസമയം ഡാന്‍സ് റിയാലിറ്റി ഷോ വിധികര്‍ത്താവായി കൈയ്യടി നേടുകയാണ് ഗോവിന്ദ.

  Read more about: govinda rani mukerji
  English summary
  When Govinda Was Caught Having An Affair With Rani Mukherji And His Wife Left
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X