ഗോവിന്ദയെ രാത്രി റാണി മുഖര്‍ജിയുടെ മുറിയില്‍ നിന്നും കയ്യോടെ പിടികൂടി; വീട് വിട്ടിറങ്ങി ഭാര്യ

ബോളിവുഡിലെ ഐക്കോണിക് താരമാണ് ഗോവിന്ദ. ഇന്നും ആരാധകരുള്ള ഒരുപാട് സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. എന്റര്‍ടെയ്ന്‍മെന്റിന്റെ ആള്‍രൂപമായിരുന്നു ഗോവിന്ദ. കോമഡിയുടെ കാര്യത്തില്‍ ഇന്നും ഗോവിന്ദയെ വെല്ലുന്നൊരു നായകനെ ബോൡവുഡ് സൃഷ്ടിച്ചിട്ടില്ല. ഇന്ന് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ഗോവിന്ദയുടെ സിനിമകളും രംഗങ്ങളും ഇപ്പോഴും ആരാധകരെ രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

അതേസമയം വ്യക്തി ജീവിതത്തില്‍ വിവാദങ്ങള്‍ എന്നും ഗോവിന്ദയുടെ കൂട്ടായിരുന്നു. പല നായികമാരുമായും ഗോവിന്ദയുടെ പേര് ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. ഭാര്യ സുനിത അഹൂജയുമായുള്ള വിവാഹ ജീവിതത്തിലെ വിള്ളലുകളും വാര്‍ത്തയായിട്ടുണ്ട്. നടി നീലം കോത്താരിയുമായുള്ള ഗോവിന്ദയുടെ പ്രണയം വലിയ തരത്തില്‍ ആഘോഷിക്കപ്പെട്ടതാണ്. അതുപോല തെന്നെ ഗോവിന്ദയോടൊപ്പം ചേര്‍ത്തുവെക്കപ്പെട്ട മറ്റൊരു പേരായിരുന്നു റാണി മുഖര്‍ജിയുടേത്.

Govinda

പ്യാര്‍ ദിവാന ഹോത്താ ഹേ എന്ന ചിത്രത്തിലായിരുന്നു ഗോവിന്ദയും റാണിയും ഒരുമിച്ച് അഭിനയിച്ചത്. ഗോവിന്ദയുടെ ദാമ്പത്യ ജീവിതത്തെ പോലും ഉലയ്ക്കുന്നതായിരുന്നു ഈ ബന്ധം. ഗോവിന്ദ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് റാണി മുഖര്‍ജി ബേളിവുഡിലെത്തുന്നത്. കുച്ച് കുച്ച് ഹോത്താ ഹേ, ഹലോ ബ്രദര്‍, ബാദല്‍ തുടങ്ങിയ സിനിമകളിലൂടെ താരമായ മാറിയ റാണിയുടെ പത്താമത്തെ സിനിമയായിരുന്നു ഹദ് കര്‍ ദി ആപ്നെ.

ആ പരിചയം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും എത്തുകയായിരുന്നു. സ്വിറ്റ്സര്‍ലാന്‍ഡ്, യുഎസ് തുടങ്ങിയ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രീകരണം കഴിഞ്ഞും ബന്ധം വളര്‍ന്നു. വൈകാതെ തന്നെ റാണിയും ഗോവിന്ദയുമായുള്ള പ്രണയം ഗോസിപ്പ് കോളങ്ങളിലെ ഹോട്ട് ടോപ്പിക് ആയി മാറി.

ഇതിനിടെയായിരുന്നു ഗോവിന്ദയെ റാണി താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ കണ്ടതായി ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. റാണിയുമായുള്ള അഭിമുഖത്തിന് എത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകന്‍. വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ നടന്റെ ഭാര്യ സുനിത അഹൂജ അസ്വസ്ഥയായി.

പിന്നാലെ ഗോസിപ്പുകള്‍ക്കെതിരെ റാണി മുഖര്‍ജി രംഗത്തെത്തി. ''ഗോവിന്ദയുടെ കൂടെ രണ്ടോ മൂന്നോ സിനിമകള്‍ അഭിനയിച്ച ഏതൊരു നടിയേയും ഗോവിന്ദയേയും ചേര്‍ത്ത് മാധ്യമങ്ങള്‍ ഗോസിപ്പ് എഴുതാറുണ്ട്. അദ്ദേഹവുമായി ചേര്‍ത്തുവെക്കപ്പെടുന്ന ആദ്യത്തെ നടിയല്ല ഞാന്‍. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഗോവിന്ദയെ പോലെ സഹൃദയനെ കണ്ടു കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്'എന്നാണ് റാണി പറഞ്ഞത്.

Govinda

ഗോസിപ്പുകളില്‍ മനസമാധാനം നഷ്ടപ്പെട്ട സുനിത അഹൂജ ഗോവിന്ദയെ ഉപേക്ഷിച്ച് തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ ആരംഭിച്ചു. എന്നാല്‍ പതിയെ എല്ലാം കെട്ടടങ്ങുകയും ഗോവിന്ദയും സുനിതയും വീണ്ടും ഒരുമിക്കുകയും ചെയ്തു. അതേസമയം റാണി മുഖര്‍ജിയും വിവാഹം കഴിക്കുകയും ചെയ്തു. നിര്‍മ്മാതാവ് ആദിത്യ ചോപ്രയാണ് റാണിയുടെ ഭര്‍ത്താവ്.

അതേസമയം ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഗോവിന്ദ. എന്നാല്‍ റാണി മുഖർജി അഭിനയത്തില്‍ സജീവമായി തന്നെയുണ്ട്. മിസിസ് ചാറ്റർജി വെഴ്സസ് നോർവെയാണ് റാണിയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ഗോവിന്ദയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഈയ്യടുത്ത് ഗോവിന്ദ അപകടത്തില്‍ പെട്ടത് വാർത്തയായിരുന്നു.

More from Filmibeat

Read more about: govinda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X