അസിസ്റ്റന്റായിരുന്ന എന്റെ വളര്‍ച്ച ഊര്‍മിളയ്ക്ക് ഇഷ്ടമായില്ല; എന്നെ വഴക്ക് പറഞ്ഞ് കരയിപ്പിച്ചു

ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു ഊര്‍മിള മതോന്ദ്കർ. ബാലതാരമായി കരിയര്‍ ആരംഭിച്ച ഊര്‍മിള പിന്നീട് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായി മാറുകയായിരുന്നു. രാം ഗോപാല്‍ വര്‍മ ഒരുക്കിയ രംഗീലയിലൂടെയാണ് ഊര്‍മിള സൂപ്പര്‍ നായികയായി മാറുന്നത്. നിരവധി സൂപ്പര്‍ ഹിറ്റുകള്‍ ഊര്‍മിളയുടെ കരിയറിലുണ്ട്.

ഇപ്പോഴിതാ ഊര്‍മിളയെക്കുറിച്ച് രംഗീലയിലെ ഹെയര്‍ സ്‌റ്റൈലിസ്റ്റുകളില്‍ ഒരാള്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഊര്‍മിള കാരണം താന്‍ കരഞ്ഞു പോയതിനെക്കുറിച്ചാണ് അവര്‍ അഭിമുഖത്തില്‍ സംസാരിക്കുന്നത്. താന്‍ അന്ന് ഒരാളുടെ അസിസ്റ്റന്റായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. രംഗീലയുടെ ഫോട്ടോഷൂട്ടിനിടെ ഉണ്ടായ സംഭവത്തെക്കുറിച്ചാണ് ഹെയര്‍ സ്‌റ്റൈലിസ്റ്റായ നന്ദ സംസാരിക്കുന്നത്.

Urmila Matondkar

ഊര്‍മിളയുടെ സ്ഥിരം ഹെയര്‍ സ്‌റ്റൈലിസ്റ്റ് മറിയ ആയിരുന്നു. എന്നാല്‍ ആ ദിവസം അവര്‍ക്ക് എത്താനായില്ല. പകരമാണ് തന്നോട് ചെല്ലാന്‍ പറഞ്ഞത് എന്നാണ് അവര്‍ പറയുന്നത്. ''മറിയ എവിടെ? ഊര്‍മിള ചോദിച്ചു. ദീദി ഷൂട്ടിന് പോയതാണ്, പെട്ടെന്ന് പോകേണ്ടി വന്നു എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഇത് എന്താ ഷൂട്ട് അല്ലേ? ഇത് ജോലിയല്ലേ? എന്ന്് അവര്‍ ചോദിച്ചു. എനിക്ക് ഒന്നും അറിയില്ല, ദീദി എന്നെ അയച്ചതാണെന്ന് ഞാന്‍ പറഞ്ഞു'' നന്ദ പറയുന്നു.

ജോലി ചെയ്യുന്നതിനിടെ ഊര്‍മിള തന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടേയിരുന്നുവെന്നും ഒടുവില്‍ താന്‍ കരഞ്ഞു പോയെന്നുമാണ് അവര്‍ പറയുന്നത്. ''അവര്‍ക്ക് മറിയയ്‌ക്കൊപ്പം വര്‍ക്ക ചെയ്യുന്നതായിരുന്നു ഇഷ്ടം. അതിനാല്‍ അവര്‍ എന്റെ തെറ്റുകള്‍ അനാവശ്യമായി വലുതാക്കി. ഞാന്‍ അസിസ്റ്റന്റ് ആയിരുന്നപ്പോള്‍ അവര്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ ഇന്‍ഡിപ്പന്റ് ആയത് അവര്‍ക്ക് ഇഷ്ടമായില്ല. എന്റെ കണ്ണ് നിറഞ്ഞു. പക്ഷെ ഞാന്‍ അവരുടെ മുന്നില്‍ വച്ച് കരഞ്ഞില്ല. അവര്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ ഒട്ടും സ്വസ്ഥതയുണ്ടായിരുന്നില്ല'' നന്ദ പറയുന്നു.

Urmila Matondkar

അതേസമയം 2016 ലാണ് ഊര്‍മിള വിവാഹിതയാകുന്നത്. മൊഹ്‌സിന്‍ അക്തര്‍ മിര്‍ ആണ് ഊര്‍മിളയുടെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു. 2022 ല്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. അതേസമയം സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും ഊര്‍മിള സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും താരത്തിന് വിജയിക്കാനായില്ല. ഒരുകാലത്ത് ബോളിവുഡിലെ വലിയ താരമായിരുന്ന ഊര്‍മിള പിന്നീട് പതിയെ എല്ലാത്തില്‍ നിന്നും അകലം പാലിക്കുകയായിരുന്നു.

More from Filmibeat

Read more about: urmila matondkar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X