ബംപറും ഹൈലൈറ്റുമില്ല, ഇവളെങ്ങനെ നടിയായി? കൃതിയെ കളിയാക്കി നടി; കൃതിയുടെ ക്ലാസ് പ്രതികരണം!
ബോളിവുഡിലെ മിന്നും താരമാണ് കൃതി സനോണ്‍. താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദര്‍മാരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ ഇല്ലാതെയാണ് കൃതി സനോണ്‍ കടന്നു വരുന്നത്. മോഡലിംഗിലൂടെയാണ് കൃതി സിനിമയിലെത്തുന്നത്. തുടക്കം തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നു. പിന്നീട് ബോളിവുഡിലെത്തുകയായിരുന്നു. ഇന്ന് ബോളിവുഡിലെ മുന്‍നിര നായികയാണ് കൃതി സനോണ്‍.
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടാന്‍ കൃതി സനോണിന് സാധിച്ചിട്ടുണ്ട്. നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ നായികയായി അഭിനയിക്കുകയും ചെയ്തു. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും കൃതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈ നേട്ടമെല്ലാം കൃതി സ്വന്തമാക്കിയത് യാതൊരു പിന്തുണയുമില്ലാതെയാണ്. അതുകൊണ്ട് തന്നെ കരിയറില്‍ ധാരാളം വെല്ലുവിളികളേയും കൃതിയ്ക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്.

അതേസമയം അധികം വിവാദങ്ങളിലൊന്നും ചെന്നു പെടാത്ത നായികയുമാണ് കൃതി സനോണ്‍. എന്നാല്‍ ഒരിക്കല്‍ കൃതിയ്‌ക്കെതിരെ നടി ഭൈരവി ഗോസ്വാമി നടത്തിയ വിമര്‍ശനം വലിയ വാര്‍ത്തയായിരുന്നു. ഹേറ്റ് സ്‌റ്റോറി എന്ന ചിത്രത്തില്‍ അഭിനയിച്ച നടിയാണ് ഭൈരവി ഗോസ്വാമി. നേരത്തെ, 2017 ല്‍ കെആര്‍കെ കൃതിയ്‌ക്കെതിരെ ഒരു പരാമര്‍ശം നടത്തിയിരുന്നു. ''ദേ നോക്കൂ, പാവം കൃതിയെ, രാബ്താ പരാജയപ്പെട്ടതോടെ മാനസികമായി തകര്‍ന്നു പോയിട്ടുണ്ട്'' എന്നായിരുന്നു കെആര്‍കെയുടെ പരിഹാസം.
മുബാറക്കാന്‍ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി കൃതി ചെയ്ത പ്രൊമോഷന്‍ ഡാന്‍സ് വീഡിയോയ്‌ക്കെതിരെയായിരുന്നു കെആര്‍കെയുടെ പ്രതികരണം. ഇതിന് പിന്നാലെയായിരുന്നു ഭൈരവിയുടെ വിവാദ പരാമര്‍ശം. ''ഇവളൊരു ഭ്രാന്തിയെ പോലെ പെരുമാറുകയാണ്. ഇവളെങ്ങനെയാണ് ഒരു നടിയായത്? ഹൈലൈറ്റുമില്ല, ബമ്പറുമില്ല. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലും ഭംഗിയുണ്ടാകും.'' എന്നായിരുന്നു ഭൈരവിയുടെ പ്രതികരണം. അധികം വൈകാതെ ഈ പ്രതികരണം വൈറലായി മാറി.
നിരവധി പേരാണ് അന്ന് ഭൈരവിയ്‌ക്കെതിരെ രംഗത്തെത്തിയത്. ഒരു നടിയ്ക്ക് എങ്ങനെയാണ് തന്റെ സഹതാരത്തിനെതിരെ ഇത്ര മോശമായൊരു പരാമര്‍ശം നടത്താന്‍ സാധിക്കുക എന്നാണ് സോഷ്യല്‍ മീഡിയ ചോദിച്ചത്. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാനോ ഭൈരവിയ്ക്ക് അനാവശ്യമായ അറ്റന്‍ഷന്‍ നല്‍കാനോ കൃതി തയ്യാറായില്ല. തന്റെ സിനിമയായ ബറേലി കി ബര്‍ഫിയുടെ പ്രൊമോഷന്‍ തിരക്കിലായിരുന്നു കൃതി. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു.

ദേശീയ പുരസ്‌കാരത്തിന്റെ സന്തോഷത്തിലാണ് കൃതി സനോണ്‍ ഇപ്പോള്‍. ആലിയ ഭട്ടിനൊപ്പമാണ് കൃതിയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. മിമി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കൃതിയെ തേടി ദേശീയ പുരസ്‌കാരമെത്തുന്നത്. തെലുങ്കിലൂടെയാണ് കൃതി അഭിനയ ജീവിതം തുടങ്ങുന്നത്. ദില്‍വാലെ, ബറേലി കി ബര്‍ഫി, ലുക്കാ ചുപ്പി, കലങ്ക്, ഹൗസ്ഫുള്‍ 4, പതി പത്‌നി ഓര്‍ വോ, മിമി, ഭേഡിയ, ഷെഹ്‌സാദ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ യുവതാരങ്ങളില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയിരിക്കുകയാണ് കൃതി.
ഗണ്‍പത് ആണ് കൃതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തേരി ബാത്തോം മേം ഐസ ഉല്‍ജ ജിയാ ആണ് കൃതിയുടെ പുതിയ സിനിമ. ഷാഹിദ് കപൂറാണ് ചിത്രത്തിലെ നായകന്‍. ദ ക്രൂ, ദോ പത്തി എന്നീ സിനിമകളും കൃതിയുടേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications











