'ഞാൻ മരിക്കുമ്പോൾ....', ബച്ചന്റെ കോടികൾ വില മതിക്കുന്ന സ്വത്തുക്കൾ; എല്ലാം മകനു കൊടുക്കില്ലെന്ന് ബി​ഗ് ബി

ബോളിവുഡ് സിനിമയുടെ ഒരേയൊരു ബി​ഗ് ബിയാണ് അമിതാഭ് ബച്ചൻ. എത്രയെത്ര താരോദയങ്ങൾ ഉണ്ടായിട്ടും ഇന്നും ജ്വലിച്ചു നിൽക്കുന്ന അത്ഭുത പ്രതിഭയാണ് ബച്ചൻ. ഉയർച്ച താഴ്ചകൾ നേരിട്ടെങ്കിലും അദ്ദേഹത്തിന്റെ ഫിലിമോ​ഗ്രാഫി അതി ​ഗംഭീരമാണ്. ഫാമിലി മാൻ ആയിട്ടും, ഡോൺ ആയിട്ടും, റൊമാന്റിക് ഹീറോ ആയിട്ടും അങ്ങനെ ഏത് വേഷത്തിൽ പെട്ടെന്ന് ഇറങ്ങിച്ചെന്ന് അഭിനയിക്കാൻ അദ്ദേഹത്തിനു മാത്രമേ സാധിക്കുള്ളൂ. മരണത്തിനു മുന്നേ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.

ഇത്രയും വർഷത്തെ സമ്പാദ്യം മുഴുവൻ എടുത്തു നോക്കിയാൽ പോലും കോടികൾ വിലമതിക്കും. അത്രയും സ്വത്തുക്കളുടെ കാര്യത്തിൽ ബച്ചൻ നേരത്തെ ചില തീരുമാനങ്ങൾ എടുത്തിരുന്നു. അദ്ദേഹത്തിന്റെ മക്കളായ അഭിഷേക് ബച്ചനേയും ശ്വേത ബച്ചനേയും ഒരേ പോലെയാണ് വളർത്തിയതെന്നും ഇതുവരെ വേർതിരിച്ചു കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. അതിനാൽ സ്വത്തിന്റെ കാര്യത്തിലും ആ വേർതിരിവ് കാണിക്കില്ലെന്നും പഴയൊരു അഭിമുഖത്തിനിടെ ബച്ചൻ പറയുന്നുണ്ടായിരുന്നു.

Amitabh Bachchan and Abhishek Bachchan

"ഞാൻ ഒരിക്കലും എന്റെ രണ്ട് മക്കളെയും തരംതിരിവോടെ കണ്ടിട്ടില്ല. ഞാൻ മരിക്കുമ്പോൾ എനിക്കുള്ളതെല്ലാം തുല്യമായി എന്റെ മകൾക്കും മകനുമായി വീതിച്ചു നൽകും. വർഷങ്ങൾക്കു മുന്നേ ഈ കാര്യം ഞാനും ജയയും ഒരുമിച്ച് തീരുമാനിച്ചതാണ്. എല്ലാവരും പറയും പെൺകുട്ടിക്ക് സ്വത്തിൽ അവകാശം നൽകേണ്ട ആവശ്യമില്ല, കാരണം അവളെ കല്യാണം കഴിപ്പിച്ച് മറ്റൊരു വീട്ടിലേക്ക് അയച്ചല്ലോ എന്ന്. എന്നാൽ എനിക്കെപ്പോഴും അവൾ എന്റെ മകൾ തന്നെയാണ്. അഭിഷേകിനുള്ള അതേ അവകാശം ശ്വേതക്കും ഉണ്ട്." അമിതാഭ് ബച്ചൻ പറഞ്ഞു.

വർഷങ്ങൾക്കു മുന്നേ ഇതൊന്നും ബച്ചൻ വെറുതേ പറഞ്ഞതല്ല. കാരണം കഴിഞ്ഞ വർഷം 50 കോടി വില മതിക്കുന്ന ബച്ചന്റെ പേരിലുള്ള ഒരു ബം​ഗ്ലാവ് മകൾ ശ്വേതക്ക് സമ്മാനിച്ചു. മക്കളോട് ഒരിക്കലും ഒരു കർക്കശക്കാരനായി പെരുമാറാൻ ബച്ചൻ ശ്രമിച്ചിട്ടില്ല. അതിനാൽ തന്നെ ഇവരുടെ പരസ്പരമുള്ള ബഹുമാനവും സ്നേഹം കാണുമ്പോൾ സന്തോഷം തോന്നും. അഭിഷേകിനോട് ഒരു സുഹൃത്തിനെ പോലെയാണ് അമിതാഭ് ബച്ചൻ പെരുമാറുന്നത്.

Amitabh Bachchan and Abhishek Bachchan

"എനിക്കൊരു മകൻ ജനിക്കുകയാണെങ്കിൽ ഒരു അച്ഛനേക്കാളുപരി അവന്റെ നല്ലൊരു സുഹൃത്തായിരിക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. അവൻ എന്റെ ഷൂസ് ഇടാൻ തുടങ്ങിയ കാലം മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഒരു അച്ഛനെന്ന നിലയിൽ വളരെ വിരളമായിട്ടാണ് ഞാൻ അവന്റെ കാര്യത്തിൽ ഇടപെട്ടിട്ടുള്ളത്. അച്ഛനായി പെരുമാറേണ്ടി വന്നിട്ടുള്ള അവസരങ്ങളിൽ അഭിഷേകിനെ ഉപദേശിക്കാറുമുണ്ട്." ബച്ചൻ പറഞ്ഞു.

ബോളിവുഡിലെ ഏറ്റവും സമ്പന്ന കുടുംബമാണ് ബച്ചന്റേത്. അമിതാഭ് ബച്ചന് ഏകദേശം 1600 കോടിയോളം ആസ്തിയുണ്ട്. ഇതെല്ലാം മക്കൾക്കാണ് എന്നാണ് അദ്ദേഹം പറയുന്നത്. 200ലധികം സിനിമകളിൽ ബച്ചൻ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴും സിനിമകളിൽ സജീവമായി നിലനിൽക്കുന്നുമുണ്ട്. തമിഴ് ചിത്രമായ വേട്ടൈയ്യനാണ് ബച്ചന്റെ അടുത്ത റിലീസ്. അതുപോലെ കൽകിയുടെ രണ്ടാം ഭാ​ഗത്തിനായും പ്രേക്ഷകർ ഏറെ ആകാംഷയിലാണ്.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X