ബര്‍മയില്‍ നിന്നും കിട്ടിയത് വാരിയെടുത്ത് ഓടിയ ഹെലന്‍; കാടും മലയും കടന്ന് ഇന്ത്യയിലേക്ക്!
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ഹെലന്‍. ഇന്നത്തെ ബര്‍മയിലായിരുന്നു ഹെലന്റെ ജനനം. ആംഗ്ലോ ഇന്ത്യന്‍സായ അച്ഛന്റേയും അമ്മയുടേയും മകളായിട്ടായിരുന്നു ഹെലന്‍ ജനിച്ചത്. ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഹെലന്‍ താരമാകുന്നത് തന്റെ ഡാന്‍സിലൂടെയാണ്. പ്രമുഖ തിരക്കഥാകൃത്ത് സലീം ഖാനാണ് ഹെലന്റെ ഭര്‍ത്താവ്.
മ്യാന്മറില്‍ നിന്നും കുടുംബത്തോടൊപ്പം രക്ഷപ്പെട്ടാണ് ഹെലന്‍ ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്‍ അവതരാകനായ കോന്‍ ബനേഗ കറോര്‍പതിയില്‍ ഹെലനെക്കുറിച്ചൊരു ചോദ്യമുണ്ടായിരുന്നു. ആരാണ് മ്യാന്മറില്‍ നിന്നും കുടുംബസമേതം രക്ഷപ്പെട്ട നടിയെന്നായിരുന്നു ചോദ്യം. എന്നാല്‍ മത്സരാര്‍ത്ഥിയ്ക്ക് ഈ ചോദ്യത്തിന് ഉത്തരം നല്‍കാനായില്ല. പിന്നാലെ അമിതാഭ് ബച്ചന്‍ ഹെലനെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

''ഹെലനും കുടുംബവും മ്യാന്മറില്‍ നിന്നും രക്ഷപ്പെട്ടതാണ്. അന്നത് ബര്‍മയായിരുന്നു. ഇന്ത്യയിലേക്ക് എത്താന്‍ അവര്‍ക്ക് ഏറെ ദൂരം കാട്ടിലൂടെ സഞ്ചരിക്കേണ്ടി വന്നു. പുഴ കടക്കേണ്ടി വന്നു. മലകളും താണ്ടേണ്ടി വന്നു. ജപ്പാന്റെ അധിനിവേശത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു അവര്‍ അങ്ങനെ ചെയ്തത്. 1943 ലായിരുന്നു സംഭവം. നമ്മുടെ സിനിമയില്‍ അവര്‍ താരമായി മാറി. അവരുടെ ഡാന്‍സ് ആരേയും അമ്പരപ്പിക്കുന്നതായിരുന്നു'' എന്നാണ് ബച്ചന്‍ പറഞ്ഞത്.
''കുറച്ച് സിനിമകളില്‍ അവര്‍ക്കൊപ്പം ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. വളരെയധികം കനിവുള്ള സ്ത്രീയാണ് അവര്‍. എല്ലാവരുടെ കാര്യങ്ങളും ശ്രദ്ധിക്കുമായിരുന്നു. അവര്‍ക്ക് നല്ല ആരോഗ്യം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. അവര്‍ക്കിന്ന് പ്രായമായി'' എന്നും ബച്ചന്‍ പറയുന്നുണ്ട്. ബോളിവുഡിലെ വിഖ്യാത എഴുത്തുകാരനായ സീലം ഖാനെയാണ് ഹെലന്‍ വിവാഹം കഴിച്ചത്. എന്നാല്‍ ഈ സമയത്ത് സലീം വിവാഹിതനായിരുന്നു.
സൂപ്പര്‍ താരം സല്‍മാന്‍ ഖാനും നടന്മാരായ അര്‍ബ്ബാസ് ഖാനും സൊഹെല്‍ ഖാനും സലീമിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ്. സല്‍മ ഖാന്‍ ആണ് സലീമിന്റെ ആദ്യ ഭാര്യ. ഹെലനും സലീമും തമ്മിലുള്ള അടുപ്പം സല്‍മയ്ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല അതേക്കുറിച്ച് പിന്നീടൊരിക്കല്‍ ഹെലന്‍ മനസ് തുറന്നിരുന്നു. വിവാഹതിനായ സലീമിനെ പ്രണയിച്ചതില്‍ തനിക്ക് കുറ്റബോധമുണ്ടായിരുന്നുവെന്നും ഹെലന്‍ പറഞ്ഞിട്ടുണ്ട്.

''സലീം വിവാഹിതനാണെന്ന കാര്യം എന്നെ അലട്ടിയിരുന്നു. എനിക്ക് കുറ്റബോധം തോന്നി. ഇന്‍ഡസ്ട്രിയിലെ മറ്റ് പുരുഷന്മാരില്‍ നിന്നും സലീം വ്യത്യസ്തനായിരുന്നു. അദ്ദേഹത്തെ ഞാന്‍ ബഹുമാനിച്ചിരുന്നു. എന്നെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യമില്ലാതെയാണ് അദ്ദേഹം സഹായിച്ചത്'' എന്നാണ് ഹെലന്‍ പറഞ്ഞത്. തുടര്‍ന്ന് സലീം ഹെലനെ വിവാഹം കഴിച്ചു. എന്നാല്‍ അപ്പോഴും സല്‍മയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ സലീം ഒരുക്കമായിരുന്നില്ല.
ഇപ്പോഴും രണ്ട് ഭാര്യമാര്‍ക്കൊപ്പമാണ് സലീം കഴിയുന്നത്. സലീമിന്റെ ഹെലനുമായുള്ള വിവാഹത്തോട് സല്‍മാന്‍ ഖാന്‍ അടക്കമുള്ള മക്കള്‍ക്ക് തുടക്കത്തില്‍ എതിര്‍പ്പായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചു. ഇന്ന് സലീം ഖാന്‍ തന്റെ രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം ഒരു കൂരയ്ക്ക് കീഴെയാണ് താമസിക്കുന്നത്. തുടക്കത്തിലെ പ്രശ്നങ്ങളൊക്കെ അവസാനിച്ചുവെന്നും ഹെലന്‍ തനിക്ക് അമ്മയെ പോലെ തന്നെയാണെന്നാണ് സല്‍മാന്‍ പറയുന്നത്.


Click it and Unblock the Notifications











