twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹിതനായ സലീമിനെ പ്രണയിച്ചതില്‍ കുറ്റബോധം കൊണ്ട ഹെലന്‍; സല്‍മാന്റെ പിതാവിന്റെ പ്രണയകഥ

    |

    ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് ഹെലന്‍. എഴുപതുകളിലും എണ്‍പതകൡലേയും തിരക്കേറിയ നടിമാരില്‍ ഒരാളാണ് ഹെലന്‍. തന്റെ ഗംഭീര ഡാന്‍സ് നമ്പറുകളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ ഹെലന്‍ തിരക്കഥാകൃത്ത് സലീം ഖാനുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ പിതാവാണ് സലീം ഖാന്‍. സുശീല ചരക് ആണ് സലീമിന്റെ ആദ്യ ഭാര്യ. ഈ വിവാഹത്തിലെ മക്കളാണ് സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവര്‍. വിവാഹതനായ സലീ ഖാനെ വിവാഹം കഴിച്ചതിലുള്ള കുറ്റ ബോധം പലപ്പോഴും ഹെലന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

    കൂടുതൽ സുന്ദരിയായി റിമി ടോമി, ചിത്രം വൈറലാവുന്നുകൂടുതൽ സുന്ദരിയായി റിമി ടോമി, ചിത്രം വൈറലാവുന്നു

    സിനിമ കരിയറിന് മുമ്പായിരുന്നു സലീം വിവാഹിതനാകുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹെലനും സുശീല വിവാഹതിരാകുന്നത്. നാല് മക്കളാണ് ഈ ബന്ധത്തിലുള്ളത്. സല്‍മാനും അര്‍ബാസിനും സൊഹൈലിനും അര്‍വിറ ഖാന്‍ എന്നൊരു സഹോദരിയുമുണ്ട്. പിന്നീട് സലീം സിനിമയില്‍ തിരക്കേറിയ വ്യക്തിയായി മാറുകയായിരുന്നു. ഈ സമയത്താണ് സലീമും ഹെലനും പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 1980 ലാണ് ഹെലനും സലീമും വിവാഹിതരാകുന്നത്.

    അംഗീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല

    ''എപ്പോഴാണ് അവളുമായി പ്രണയത്തിലായതെന്നോ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് എന്നോ കൃത്യമായി പറയാനാകില്ല. ഒരുപാട് കാലം ഒരുമിച്ച് നടന്നപ്പോള്‍ ഞങ്ങളുടെ ബന്ധത്തെ ആദരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ 1980 ല്‍ വിവാഹിതരാകുന്നത്'' എന്നാണ് വിവാഹത്തെക്കുറിച്ച് സലീം ഖാന്‍ പറഞ്ഞത്. എന്നാല്‍ ഈ വിവാഹത്തിന് സ്വാഭാവികമായും സുശലും മക്കളും എതിര്‍പ്പ് അറിയിക്കുകയായിരുന്നു. ഹെലനെ അംഗീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല''.

    അമ്മയെ പോലെ തന്നെ

    ''സലീം വിവാഹിതനാണെന്ന വസ്തുത എന്നെ ആദ്യം അലട്ടിയിരുന്നു. എനിക്കതില്‍ തുടക്കത്തില്‍ കുറ്റബോധമുണ്ടായിരുന്നു. ഇന്‍ഡസ്ട്രിയിലെ മറ്റ് പുരുഷന്മാരില്‍ നിന്നും സലീമിനെ വ്യത്യസ്തനാക്കുന്ന എന്തോ ഒന്നുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തോട് അതിയായ ബഹുമാനമുണ്ട്. എന്നെ ചൂഷണം ചെയ്യാതെ തന്നെ അദ്ദേഹം സഹായിക്കുമായിരുന്നു'' എന്നാണ് ഹെലന്‍ പറഞ്ഞത്.

    ''കുട്ടികളെന്ന നിലയില്‍ അവര്‍ക്ക് ദേഷ്യമുണ്ടായിരുന്നു. പക്ഷെ അവരുടെ അമ്മ പ്രതികരിച്ചത് പോലെ തന്നെയാണ് അവരും പ്രതികരിച്ചത്. ഈ ബന്ധത്തെ ആദ്യം തന്നെ അംഗീകരിക്കുകയോ സന്തോഷിക്കുകയോ ചെയ്തിരുന്നില്ല. കുട്ടികളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു'' എന്നും സലീം പറയുന്നു. എന്നാല്‍ പതിയെ സുശീലയും മക്കളും ഹെലനെ അംഗീകരിക്കുകയായിരുന്നു. തങ്ങളുടെ അമ്മയെ പോലെ തന്നെ ഹെലനെ സലീമിന്റെ മക്കള്‍ സ്‌നേഹിക്കാന്‍ ആരംഭിച്ചു.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    ഹിറ്റ് ജോഡി

    ബോളിവുഡിലെ സുപ്രസിദ്ധനായ എഴുത്താകാരനാണ് സലീം ഖാന്‍. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ എഴുതിയത് സലീം ഖാന്‍ ആയിരുന്നു. സഞ്ചീര്‍, തൂഫാന്‍, അന്ദാസ്, ദീവാര്‍, ഷോലെ, ഡോണ്‍, മിസ്റ്റര്‍ ഇന്ത്യ തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ കരിയറിലെ വന്‍ ഹിറ്റുകളാണ്. സലീമും ജാവേദ് അക്തറും ബോളിവുഡിന്റെ എക്കാലത്തേയും വലിയ കൂട്ടുകെട്ടാണ്. ജാവേദ് അക്തറാണ് കൂട്ടുകെട്ടിലെ അക്തര്‍. പിന്നീട് ഈ ഹിറ്റ് ജോഡി പിരിയുകയായിരുന്നു.

    പ്രതികാരം ചെയ്യാന്‍ പ്രിയങ്കയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങിയ കാമുകന്‍; പേടി പറഞ്ഞ് പ്രിയങ്കപ്രതികാരം ചെയ്യാന്‍ പ്രിയങ്കയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങിയ കാമുകന്‍; പേടി പറഞ്ഞ് പ്രിയങ്ക

    പിന്നാലെ അച്ഛന്റെ പാതയിലൂടെ മക്കളും സിനിമയിലെത്തി. സല്‍മാന്‍ ഖാന്‍ ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാറിയപ്പോള്‍ അര്‍ബാസും സൊഹൈലും അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം സാന്നിധ്യം അറിയിച്ചു.

    Read more about: salman khan
    English summary
    When Helen Opened Up About Marrying Married Salim Khan Father Or Salman Khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X